വാഗ്ദാനം ചെയ്ത കയ്യൊപ്പില്ല, ബോബ് ഡിലന്റെ പുസ്തകം റീഫണ്ടോടെ തിരിച്ചെടുത്ത് പ്രസാധകര്‍ 


ബോബ് ഡിലൻ

ബോബ് ഡിലന്റെ ഏറ്റവും പുതിയ പുസ്തകം പ്രസാധകര്‍ റീഫണ്ടോടെ വായനക്കാരില്‍ നിന്നും തിരിച്ചെടുത്തു. വിഖ്യാത അമേരിക്കന്‍ ഗായകനും ഗാനരചയിതാവും നൊബേല്‍ സമ്മാന ജേതാവുമായ ബോബ് ഡിലന്റെ പുസ്തകത്തില്‍ പ്രസാധകര്‍ വാഗ്ദാനം ചെയ്ത എഴുത്തുകാരന്റെ കയ്യൊപ്പില്ല എന്ന ആക്ഷേപത്തെ തുടര്‍ന്നാണ് പുസ്തകം തിരികെയെടുക്കാന്‍ പ്രസാധകര്‍ നിര്‍ബന്ധിതരായത്.
അറുനൂറ് ഡോളര്‍ തിരികെ കൊടുത്തുകൊണ്ടാണ് വായനക്കാരില്‍ നിന്നും പ്രസാധകരായ സൈമണ്‍ ആന്‍ഡ് ഷൂസ്റ്റര്‍ പബ്ലിഷര്‍ പുസ്തകം തിരിച്ചെടുത്തത്. 'ദ ഫിലോസഫി ഓഫ് മോഡേണ്‍ സോംഗ്' എന്ന പുസ്തകം ആണ് കയ്യൊപ്പ് വിവാദത്തില്‍പെട്ടത്.

പുസ്തകം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് എഴുത്തുകാരന്റെ കയ്യൊപ്പോടുകൂടിയ പുസ്തകം എന്ന വാഗ്ദാനത്തിന് പകരം ബോബ് ഡിലന്റെ ഒപ്പിന്റെ പകര്‍പ്പ് എല്ലാ പുസ്തകത്തിലും വെച്ചുകൊണ്ടായിരുന്നു പ്രസാധകര്‍ ആവശ്യക്കാര്‍ക്ക് അയച്ചുകൊടുത്തത്. എഴുത്തുകാരന്റെ കയ്യൊപ്പിന്റെ പകര്‍പ്പ് തങ്ങള്‍ക്കാവശ്യമില്ല, അദ്ദേഹത്തിന്റെ കയ്യൊപ്പ് തന്നെയാണ് വേണ്ടത് എന്നുവിശദമാക്കിക്കൊണ്ട് പുസ്തകം കൈപ്പറ്റിയവര്‍ സമൂഹമാധ്യമങ്ങളില്‍ തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങി. ഇതോടെയാണ് പ്രസാധകര്‍ പണം തിരികെ കൊടുത്ത് പുസ്തകം തിരിച്ചെടുക്കാന്‍ നിര്‍ബന്ധിതരായത്.



Content Highlights: Bob Dylan, The Philosophy of Moden Song, Refunding


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented