ബി.എം. സുഹറ, വി.എം. ഗിരിജ
തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി ബഷീര്‍ കൃതിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരത്തിന് പ്രശസ്ത എഴുത്ത്കാരി ബി.എം. സുഹറയും ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ നല്‍കുന്ന ബഷീര്‍ അമ്മ മലയാളം പുരസ്‌കാരത്തിന് പ്രശസ്ത കവയത്രി വി.എം.ഗിരിജയും അര്‍ഹരായി.
പ്രശസ്തിപത്രവും ഫലകവും 10001 രൂപ ക്യാഷ് അവാര്‍ഡുമാണ് രണ്ടു പുരസ്‌കാരങ്ങള്‍ക്കും നല്‍കുന്നത്. ഭരത് ഭവന്‍ സെക്രട്ടറിയും നാടക-ചലച്ചിത്ര സംവിധായകനായ പ്രമോദ് പയ്യന്നൂര്‍ ചെയര്‍മാനും തിരകഥാകൃത്തും ചലച്ചിത്ര സംവിധായകരുമായ ഡോ.എം.എ.റഹ്മാന്‍, ബി.ഉണ്ണികൃഷ്ണന്‍, സാഹിത്യകാരന്‍മാരായ കെ.വി. മോഹന്‍ കുമാര്‍, കിളിരൂര്‍ രാധാകൃഷ്ണന്‍, മാധ്യമ പ്രവര്‍ത്തകരായ ഡോ. പോള്‍ മണലില്‍, എം. സരിത മോഹനവര്‍മ്മ, ഡോ. യു. ഷംല , ഡോ.എസ്. ലാലി മോള്‍, ഡോ.അംബിക. എ. നായര്‍ എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
കോവിഡ് മഹാമാരി കുറയുന്നതോടു കൂടി പുരസ്‌കാരങ്ങള്‍ തലയോലപ്പറമ്പില്‍ വച്ച് നല്‍കുമെന്ന് ബഷീര്‍ സ്മാരക സമിതി ഭാരവാഹികള്‍ അറിയിച്ചു.
Content Highlights: BM Suhara, VM Girija, Basheer Balyakalasakhi awards
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..