-
ഡൽഹി ഹിന്ദു-മുസ്ലീം കലാപത്തിന്റെ നേർക്കഥകളും അന്വേഷണങ്ങളും കൊണ്ട് പ്രസിദ്ധീകരണത്തിനുമുന്നേ തന്നെ വാർത്തയിലിടം പിടിച്ച ഡൽഹി കലാപം 2020: ആരും പറയാത്ത കഥ(Delhi Riot 2020: Untold Story) എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ നിന്നും പിൻമാറുന്നുവെന്ന് ഇന്ത്യയിലെ പ്രമുഖപ്രസാധകരായ ബ്ളൂംസ്ബറി അറിയിച്ചു.
2020 ഫെബ്രുവരിയിലിൽ ഡൽഹിയിൽ നടന്ന ഹിന്ദു-മുസ്ലീം കലാപത്തെക്കുറിച്ചാണ് എഴുത്തുകാരായ മോണിക്ക അറോറ, സൊണാലി ചിറ്റാൽകർ, പ്രേരണ മൽഹോത്ര എന്നിവർ സഹകരിച്ചെഴുതിയത്. വംശീയകലാപത്തെക്കുറിച്ച് മോശമായി പ്രതികരിച്ച കപിൽ മിശ്രയെക്കൊണ്ട് പ്രസാധകരുടെ അറിവോ സമ്മതമോ ഇല്ലാതെ പുസ്തകത്തിന്റെ വെർച്വൽ പ്രകാശനം ട്വിറ്ററിലൂടെ എഴുത്തുകാർ നടത്തിയെന്നാരോപിച്ചാണ് ബ്ളൂംസ്ബറി പ്രസാധനത്തിൽ നിന്നും പിൻവാങ്ങുന്നതായി അറിയിച്ചത്.
സെപ്തംബറിൽ പുസ്തകം പുറത്തിറക്കാനുള്ള ഒരുക്കത്തിലായിരുന്നു പ്രസാധകർ. പിൻമാറ്റത്തെ പ്രതികൂലിച്ചുകൊണ്ട് അനുരാഗ് കശ്യപ് ഉൾപ്പെടെയുള്ള ധാരാളം സാംസ്കാരികപ്രവർത്തകരാണ് പ്രതികരിച്ചിരിക്കുന്നത്.
Content Highlights: Bloomsbury Books, withdrawn the publication of Delhi Riots 2020 An Untold Story
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..