Draupadi Murmu | Photo: ANI
രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മുവിന്റെ ജീവചരിത്രം ഈ വര്‍ഷമവസാനത്തോടെ പുറത്തിറക്കുമെന്ന് പ്രസാധകരായ പെന്ഗ്വിന് റാന്‍ഡം ഹൗസ് അറിയിച്ചു. ഭുവനേശ്വറിലെ മുതിര്‍ന്ന പത്രപ്രവര്ത്തകന് സന്ദീപ് സാഹുവാണ് പുസ്തകമെഴുതുന്നത്. പരമോന്നതപദവിയിലെത്താന് 64കാരിയായ മുര്‍മു നേരിടേണ്ടിവന്ന പോരാട്ടങ്ങള്‍ ഇതോടെ ജനങ്ങള്‍ക്കിടയിലെത്തും.
ഗോത്രവര്‍ഗത്തില്‍നിന്നുള്ള ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയെക്കുറിച്ചുള്ള പുസ്തകം ചരിത്രപരമാണെന്ന് എഴുത്തുകാരന് അഭിപ്രായപ്പെട്ടു. കൂടാതെ, താന്‍ കൗമാരക്കാലം ചെലവിട്ട ഒഡിഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലാണ് രാഷ്ട്രപതി ജനിച്ചതെന്നതും പുസ്തകമെഴുതാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു.
മുര്‍മുവിന്റെ പ്രചോദനാത്മകമായ ജീവിതകഥ എല്ലാ ഇന്ത്യക്കാര്‍ക്കും മാതൃകയാണെന്ന് പെന്ഗ്വിന് പ്രസ് പ്രസാധകനായ മേരു ഗോഖലെ പറഞ്ഞു. രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി കഴിഞ്ഞമാസം 25നാണ് മുര്‍മു സത്യപ്രതിജ്ഞചെയ്തത്.
Content Highlights: biography of president murmu to release later this year
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..