ബാലാമണിയമ്മ പുരസ്‌കാരം വി. മധുസൂദനന്‍ നായര്‍ക്ക് ; അക്ഷരത്തെ ഉപാസിക്കാനുള്ള ശക്തിയെന്ന് കവി


വി. മധുസൂദനൻ നായർ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ബാലാമണിയമ്മ പുരസ്‌കാരം കവി വി മധുസൂദനന്‍ നായര്‍ക്ക്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 'ഈ പുരസ്‌കാരത്തിനും യോഗ്യനോണോ അല്ലയോ എന്നെനിക്കറിയില്ല. പക്ഷേ ഈ പുരസ്‌കാരം തനിക്ക്‌ വലിയ ശക്തിയുള്ള മുലപ്പാല് പോലെ അനുഭവപ്പെടുന്നു' എന്ന് മധുസൂദനന്‍ നായര്‍ പ്രതികരിച്ചു.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:ബാലാമണിയമ്മ ബാല്യം തൊട്ടേ എന്നെപ്പോലുള്ളവക്ക് അമ്മയാണ്. നേരിട്ട് കാണാതെ അക്ഷരത്തില്‍കൂടി അവരുടെ ലോകത്തോടുള്ള വാത്സല്യവും ധാര്‍മികമായ ഇച്ഛാശക്തിയും കണ്ടാണ് ഞങ്ങളെപ്പോലുള്ളവര്‍ വളര്‍ന്നത്. അതുകൊണ്ട് പില്‍ക്കാലത്ത് കൂടുതല്‍ മനസ്സിലായി;തന്റെ മക്കളെ മാത്രമല്ല മറ്റുള്ളവരെക്കൂടി തന്റെ മക്കളായി കാണാനുള്ള വളരെ ഉദാരമായ ഒരു മാതൃസ്‌നേഹം അവര്‍ക്കുണ്ട് എന്ന്. അങ്ങനെയുള്ള, 'അക്ഷരസ്വരൂപിണി' എന്ന് എന്തുകൊണ്ടും പറയാവുന്ന ഒരമ്മയുടെ പേരിലുള്ള അനുഗ്രഹം എന്നെപ്പോലുള്ളവര്‍ക്ക് കിട്ടുന്നത് എന്റെ അക്ഷരവും അല്പം പുണ്യം ചെയ്തതാണ് എന്ന തോന്നല്‍, ഒരു ബോധ്യം ഉണ്ടാക്കുന്നു. അതുകൊണ്ട് ഇങ്ങനെയൊരു പുരസ്‌കാരം നിശ്ചയിച്ച സംഘാടകരോടും വിധികര്‍ത്താക്കളോടും എനിക്ക് പ്രത്യേക കടപ്പാടുണ്ട്. കാരണം ഇത് കൂടുതല്‍ ആത്മശുദ്ധിയോടെ, സത്യസന്ധതയോടെ അക്ഷരത്തെ ഉപാസിക്കാനുള്ള ഒരു വലിയ വരം എന്ന മട്ടിലാണ് എനിക്ക് അനുഭവപ്പെടുന്നത്. ഇതുപോലെ മറ്റ് പല പുരസ്‌കാരങ്ങളും എനിക്ക് ലഭിച്ചിട്ടുണ്ട്. 20 വര്‍ഷം മുമ്പാണ് കുമാരനാശാന്റെ പേരിലുള്ള പുരസ്‌കാരം എനിക്ക് നല്‍കപ്പെട്ടത്. ഞാന്‍ അതിന് യോഗ്യനാണെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നില്ല. ഈ പുരസ്‌കാരത്തിനും യോഗ്യനോണോ അല്ലയോ എന്നെനിക്കറിയില്ല. പക്ഷേ ഈ പുരസ്‌കാരം എനിക്ക് വലിയ ശക്തിയുള്ള മുലപ്പാല് പോലെ അനുഭവപ്പെടുന്നു. മഹാമനസ്‌കയായ ബാലാമണിയമ്മയെ നമസ്‌കരിക്കുന്നു. തുടര്‍ന്ന് വീണ്ടും അക്ഷരത്തെ ഉപാസിക്കാനുള്ള ശക്തി എനിക്ക് കിട്ടും എന്നുള്ള ആത്മബോധ്യവും സന്തോഷവും ഈ അവസരത്തില്‍ ഞാന്‍ പ്രകാശിപ്പിക്കുന്നു. എല്ലാവര്‍ക്കും നന്ദി.



Content Highlights: Balamaniyamama, V.Madhusoodanan Nair, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented