പുസ്തകത്തിന്റെ കവർ
കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ എച്ച്.എം.എസ്. ഹോസ്പിറ്റലിലെ കാര്‍ഡിയോ തൊറാസിക് അനസ്തീഷ്യോളജിസ്റ്റ് ഡോ. എ.കെ. മുരളീധരന്‍ എഴുതിയ 'ആയുസ്സിന്റെ അവകാശികള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കോട്ടയ്ക്കല്‍ 'ബൂണ്‍ ഇന്‍' ഓഡിറ്റോറിയത്തില്‍ നടക്കും.
മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം മുന്‍ മേധാവി ഡോ. പി. ബാലചന്ദ്രന്‍ നായര്‍ക്ക് നല്‍കി പുസ്തകം പ്രകാശനംചെയ്യും.
ഡോ. പി. ബാലചന്ദ്രന്‍ അധ്യക്ഷതവഹിക്കും. എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം മുഖ്യപ്രഭാഷണം നടത്തും. ആപ്ത മാഗസിന്‍ എഡിറ്റര്‍ ഡോ. വിനോദ്കുമാര്‍ പുസ്തകം പരിചയപ്പെടുത്തും.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റി ഡോ. മുരളീധരന്‍, സി.പി.എം. ജില്ലാസെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.വി. ജയദേവന്‍, പ്രൊഫ. ഡോ. മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുക്കും. മാതൃഭൂമി ബുക്സാണ് പ്രസാധകര്‍.
Content Highlights: Ayussinte avakashikal, Book release, Kottakkal, Malappuram, Mathrubhumi books
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..