ടി.പി രാജീവന്‍ സാഹിത്യത്തില്‍ കുതിപ്പുകള്‍ നടത്തിയ എഴുത്തുകാരന്‍- യു.കെ കുമാരന്‍
ആ എഴുത്തുകാരന്‍  പിന്നീട് പല മണ്ഡലങ്ങളിലേയ്ക്കും കടന്നുചെല്ലുന്ന അത്ഭുതകരമായ കാഴ്ചകളാണ് പിന്നീട് കണ്ടിട്ടുള്ളത്.

ടി.പി രാജീവൻ

അന്തരിച്ച പ്രമുഖ കവിയും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ ടി.പി രാജീവന് അന്തിമോപചാരം അര്‍പ്പിച്ചുകൊണ്ട് എഴുത്തുകാരന്‍ യു.കെ കുമാരന്‍ സംസാരിക്കുന്നു.

ടി.പി.രാജീവന്റെ ആകസ്മികമായ വേര്‍പാട് ഏറെ ദു:ഖകരമാണ്. മലയാളത്തില്‍ പ്രതിഭകൊണ്ട് ഏറെ ഔന്ന്യത്യത്തിലെത്തിയ ധിഷണാശാലിയാണ് രാജീവന്‍. ഒരുപക്ഷേ തന്റെ പരിമിതികളെ അതിലംഘിച്ചുകൊണ്ട്, പ്രദേശികമായ എല്ലാ അതിരുകളേയും ഭേദിച്ച് തന്നിലെ പ്രതിഭയെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞുവെന്നതാണ് രാജീവന്റെ പ്രത്യേകത. രാജീവന്‍ തനിനാട്ടിന്‍പുറത്തുകാരനാണ്. ആ നാട്ടിന്‍പുറത്ത് നിന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ എല്ലാ രചനകളും നിര്‍വ്വഹിച്ചിട്ടുള്ളത്. അതേസമയത്ത് പ്രാദേശികതയുടെ പരിമിതികളെ അതിലംഘിച്ചുകൊണ്ട് ലോകത്തിന്റ പലയിടങ്ങളിലേയ്ക്ക് അദ്ദേഹം കടന്നുചെന്നു എന്നതും ശ്രദ്ധേയമാണ്. തനിനാട്ടിന്‍പുറത്തുകാരനായ ഒരു വ്യക്തിയ്ക്ക് ഇംഗ്ലീഷ് സാഹിത്യത്തില്‍ അത്രയൊന്നും പ്രാഗത്ഭ്യം നേടുവാന്‍ കഴിയാത്ത ഒരു സാഹചര്യത്തില്‍ അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തില്‍ പ്രാഗത്ഭ്യം നേടുകയും ആയിടത്തില്‍ സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഇംഗ്ലീഷ് കവിതയിലൂടെ അദ്ദേഹം ലോകസാഹിത്യത്തിലെ പ്രമുഖരുമായും ഏറെ ബന്ധവും സ്ഥാപിച്ചു. അതോടൊപ്പം തന്നെ തന്റെ നാടിന്റെ പ്രദേശിക സ്വഭാവത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ട് അതിന്റെ പശ്ചാത്തലത്തില്‍ രചനകള്‍ നടത്തുകയും ചെയ്തു.

അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതികളൊക്കെത്തന്നെയും താന്‍ ജനിച്ചുവളര്‍ന്ന നാടിന്റെ പുരാവൃത്തവുമായി ബന്ധപ്പെട്ടവയാണ്. തന്റെ കുട്ടിക്കാലത്ത് അറിയാന്‍ കഴിഞ്ഞിട്ടുള്ള കാര്യങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്നുകൊണ്ട് രചന നിര്‍വ്വഹിക്കുകയും പുതിയ പുതിയ തലത്തിലേയ്ക്ക് തന്റെ അന്വേഷണത്തെ വ്യാപിക്കുകയും ചെയ്തു. ടി.പി.രാജീവന്റെ ഏറ്റവും ശ്രദ്ധേയമായ പാലേരി മാണിക്യവും കെ.ടി.എന്‍ കോട്ടൂരുമൊക്കെത്തന്നെ താന്‍ ജനിച്ചു വളര്‍ന്ന നാടിന്റെ പശ്ചാത്തലത്തില്‍ നിന്നും എഴുതിയതാണ്. അത്തരമൊരു രചനകളിലേയ്ക്ക് അദ്ദേഹത്തിന് കടക്കാന്‍ കഴിഞ്ഞിട്ടുള്ളത് ആ നാടിന്റെ സ്വത്വത്തിലേയ്ക്ക് പൂര്‍ണമായും പ്രവേശിക്കാന്‍ രാജീവനെന്ന എഴുത്തുകാരന് കഴിഞ്ഞതുകൊണ്ടാണ്. ഒരേസമയത്ത് കവിതയിലൂടെ മറ്റ് അന്യമായ ലോകത്തിലേയ്ക്ക് കടക്കുകയും നോവലുകളിലൂടെ തന്റെ നാടിന്റെ പ്രദേശികമായ സവിശേഷതകളെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. ഈ രീതിയിലുള്ള സവിശേഷത രാജീവന്‍ എന്ന എഴുത്തുകാരനുണ്ടായിരുന്നു.

അദ്ദേഹം കേവലം ഒരു എഴുത്തുകാരന്‍ മാത്രമായിരുന്നില്ല. ശ്രദ്ധേയനായ ഒരു പത്രപ്രവര്‍ത്തകന്‍ കൂടിയാണ്. പത്രപ്രവര്‍ത്തകനായിട്ട് ഔദ്യോഗികജീവിതം ആരംഭിച്ച ഒരു എഴുത്തുകാരന്‍. ആ എഴുത്തുകാരന്‍ പിന്നീട് പല മണ്ഡലങ്ങളിലേയ്ക്കും കടന്നുചെല്ലുന്ന അത്ഭുതകരമായ കാഴ്ചകളാണ് പിന്നീട് കണ്ടിട്ടുള്ളത്. തീര്‍ച്ചയായും ടി.പി.രാജീവന്‍ എന്ന എഴുത്തുകാരന്‍ ഇനിയും നമ്മുടെ കൂടെ ഉണ്ടായിരിക്കേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ അതിനു കഴിഞ്ഞില്ല. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകള്‍ സര്‍ഗാത്മകരംഗത്ത് ടി.പി രാജീവന്‍ എന്ന എഴുത്തുകാരന്‍ ചെയ്തിട്ടുള്ള വലിയ വലിയ കുതിപ്പുകള്‍ തീര്‍ച്ചയായും മലയാളസാഹിത്യത്തിന് ഒരിക്കല്‍പ്പോലും വിസ്മരിക്കാന്‍ കഴിയുന്ന ഒന്നല്ല. ഒരു നാടിന്റെ ഉള്‍ത്തുടിപ്പ് പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് ടി.പി രാജീവന്‍ എല്ലാ രചനകളും നിര്‍വ്വഹിച്ചിട്ടുള്ളത്. അത്തരത്തിലുള്ള പ്രതിഭാശാലിയായ ഒരു എഴുത്തുകാരനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. പ്രണാമം.

Content Highlights: T.P Rajeevan, U.K Kumaran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented