ടി. പത്മനാഭൻ
വിയോജിക്കാനുള്ള അവകാശം അവസരമാണ്. അത് ജനാധിപത്യ വ്യവസ്ഥയുടെ ആണിക്കല്ലാണ്. അത് ഭാരതീയ ജനതയ്ക്ക് നഷ്ടമായിരിക്കുകയാണെന്ന് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ടി.പത്മനാഭന്‍. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ലൈബ്രറി പ്രവര്‍ത്തക സംഗമത്തോട് അനുബന്ധിച്ച് നടത്തിയ സാഹത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിയോജിപ്പ് പ്രകടിപ്പിച്ച എഴുത്തുകാരും സാംസ്‌കാരിക നായകരും പതുക്കെ ഇല്ലാതാകുന്നു. ഭരണകൂടം അവരെ കൊലചെയ്യുന്നു. എന്നാല്‍ കൊലയാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല. ഇത് അത്യന്തം ഭീതിദമായ കാലത്തെയാണ് ഓര്‍മിപ്പിക്കുന്നത്. ലോകത്തിനുവേണ്ടി പാടിയ ഋഷികളുടെ നാട്ടിലാണ് ഇത് നടക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെയും ഭഗത് സിംഗിന്റെയും പെരിയോര്‍ രാമസ്വാമി നായ്ക്കരുടേയും പാഠങ്ങള്‍ പുസ്തകങ്ങളില്‍നിന്ന് നീക്കം ചെയ്യുന്നു. യാതൊരു ജാള്യതയും അതിനില്ല. അല്‍പ്പന്മാരായ വിവരദോഷികളും വിദ്യാഭ്യാസമില്ലാത്തവരും സ്ഥാനങ്ങളില്‍ അവരോധിക്കപ്പെട്ടിരിക്കുന്നു. നിലനില്‍പ്പ് തന്നെ സംശയാസ്പദമായ കാലത്ത് എന്ത് സാഹിത്യത്തെയും കലയെയും കുറിച്ചാണ് പറയേണ്ടതെന്നും പത്മനാഭന്‍ ചോദിച്ചു.
സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ സാഹിത്യ സമ്മേളനത്തില്‍ അധ്യക്ഷനായി. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ മധു സ്വാഗതം പറഞ്ഞു. സാഹിത്യ സമ്മേളനത്തില്‍ സുനില്‍ പി. ഇളയിടം, പെരുമ്പടവം ശ്രീധരന്‍, പ്രൊഫ. വി.എന്‍.മുരളി, പി. വി. കെ പനയാല്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പേരയം ശശി നന്ദി രേഖപ്പെടുത്തി.
Content Highlights: T. Padmanabhan, State Library Council
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..