തിളക്കം സിനിമയിൽ ദിലീപ്, ആലങ്കോട് ലീലാകൃഷ്ണൻ
കാഞ്ഞങ്ങാട്: 'ഭാരതപ്പുഴയുടെ ഉത്ഭവത്തില്‍ നിന്നു അഴിമുഖം വരെ നടന്നു ജീവിതങ്ങളെ അറിഞ്ഞു. ഗ്രാമങ്ങളിലെ വീടുകളിലും കൃഷിയിടങ്ങളിലുമെല്ലാം യാത്ര ചെയ്തുള്ള വര്‍ഷങ്ങളുടെ അനുഭവം. അവിടെ കര്‍ഷകരുണ്ടായിരുന്നു. കവികളുണ്ടായിരുന്നു. എഴുത്തുകാരുണ്ടായുരുന്നു. പരിസ്ഥിതി സ്നേഹികളുണ്ടായിരുന്നു. ഓരോ ജീവിതവും ഓരോ അനുഭവം പകര്‍ന്നുതന്ന യാത്ര. കണ്ടതും കേട്ടതും അനുഭവിച്ചതുമായ ജീവിതയാത്രയില്‍ പിറന്നതാണ് 'നിളയുടെ തീരങ്ങളില്‍'. എഴുത്തുകാരന് ആലങ്കോട് ലീലാകൃഷ്ണന് കാഞ്ഞങ്ങാട് ദുര്‍ഗാ സ്കൂളിലെ കുട്ടികള്‍ക്കു മുന്നില്‍ എഴുത്തിന്റെ പിന്നണിക്കഥകളും പുസ്തകപ്പിറവിയുമെല്ലാം വിവരിച്ചു. മാതൃഭൂമി ബുക്സും ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂളും ചേര്‍ന്ന് നടത്തിയ മൂന്നു ദിവസത്തെ പുസ്തകോത്സത്തിന്റെ സമാപനച്ചടങ്ങിലാണ് ആലങ്കോട് ലീലാകൃഷ്ണന് കുട്ടികളുമായി സംവദിച്ചത്.
.jpg?$p=a0648db&w=610&q=0.8)
ഇഷ്ടപ്പെട്ട പുസ്തകത്തെ ചോദിച്ചാല്‍ ഒത്തിരിപ്പറയാനുണ്ട്. എന്നാല്‍ എം.ടി.യുടെ മഞ്ഞും പി.യുടെ കവിയുടെ കാല്‍പ്പാടുകളും എടുത്തു പറയാതിരിക്കാനാകുമോ. ആരുമില്ലെന്ന തോന്നലിലാണ് നിരാശയുണ്ടാകുന്നത്. ആ പുഴുവിനെ കൊല്ലല്ലേ, അതു ദൈവത്തിന് എണ്ണയുമായി പോകുന്നതാണെന്ന് മുത്തശ്ശി പറയുമ്പോള്‍, അതിനകത്ത് വലിയൊരു സാരാംശമുണ്ട്. മനുഷ്യര്‍ മാത്രമല്ല,എല്ലാ ജീവികളും പ്രകൃതിയുടെ മക്കളാണ്. ഒറ്റയ്ക്കാകുമ്പോള്‍, അവരോട് സംസാരിക്ക്. ആരുമില്ലെന്ന തോന്നലുണ്ടാകില്ല. ഇന്നത്തെ കവികള്‍ അത്ര കണ്ട് സാമൂഹ്യ മുന്നേറ്റത്തിന് മുന്നിട്ടിറങ്ങുന്നില്ലെന്നായുരുന്നു മറ്റൊരു ചോദ്യത്തിനുള്ള ഉത്തരം. ഗുരുനാഥന്മാരാണ് തന്നെ കവിയാക്കിയത്. വീട്ടുകാരും നാട്ടുകാരും നല്കിയ പ്രോത്സാഹനത്തെ പറയാതിരിക്കാനാകില്ല. കഥാപ്രസംഗത്തെകുറിച്ചും വായിച്ച കൃതികളില്‍ നിന്നു കവിതയുണ്ടായതും ആദ്യ കവിത തളിര് മാസികയില്‍ അച്ചടിച്ചുവന്നതും തുടങ്ങി ജീവിതത്തിലെ ഏടുകള്‍ പലതും വിവിധ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി കവി നല്കി. കവിതയും നാടന്പാട്ടുമവതരിപ്പിച്ചാണ് കുട്ടികളുമായുള്ള സംവദിക്കല്‍ അവസാനിപ്പിച്ചത്. പ്രഥമധ്യാപകന്‍ വിനോദ്കുമാര്‍ മേലത്ത് അധ്യക്ഷനായി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ എന്‍.നന്ദികേശന്, കവയത്രി സി.പി.ശുഭ, മാധ്യമപ്രവര്ത്തകന് അരവിന്ദന് മാണിക്കോത്ത്, സ്കൂള്‍ ലൈബ്രേററിയന് എം.ഗോപി, എന്നിവര്‍ സംസാരിച്ചു.
'തിളക്ക'ത്തിന്റെ പിന്നിലെ കഥയിത്
ദിലീപും കാവ്യമാധവനും അഭിനയിച്ച തിളക്കം സിനിമയുടെ കഥാകൃത്ത് കൂടിയാണ് ആലങ്കോട് ലീലാകൃഷ്ണന്. എങ്ങിനെയാണ് ഈയൊരു കഥ മനസിലുണ്ടായതെന്ന് അധ്യാപകന് എം.ഗോപിയുടെ ചോദ്യത്തിനുത്തരമായി ആലങ്കോട് പറഞ്ഞു,' എന്റെ നാട്ടില്‍ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. അവന് കഞ്ചാവ് വലിച്ച് വലിയ ദ്രോഹമുണ്ടാക്കാന് തുടങ്ങി. ആളുകള്‍ അവനെ കള്ളിമുണ്ട് കൊണ്ട് കെട്ടിയിട്ടു. പിന്നീട് ആര് കള്ളിമുണ്ട് ഉടുത്താലും അവനതു വലിച്ചൂരും. ഇതാണ് തിളക്കത്തിലെ കഥയ്ക്കു പിന്നില്‍'.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..