
നീൽമണി ഫൂക്കൻ, ദാമോദർ മൊസ്സോ
ന്യൂഡൽഹി: അസം കവിയും അക്കാദമിക്കുമായ നീല്‍മണി ഫൂക്കനും കൊങ്കണി സാഹിത്യകാരന് ദാമോദര്‍ മൊസ്സോയ്ക്കും ജ്ഞാനപീഠ പുരസ്കാരം. 2020ലെ ജ്ഞാനപീഠപുരസ്കാരമാണ് നീല്‍മണി ഫൂക്കന് പ്രഖ്യാപിച്ചിരിക്കുന്നത്.
അസം സാഹിത്യത്തിലെ സിംബോളിക് കവിയായി അറിയപ്പെടുന്ന നീല്‍മണി ഫൂക്കന് കേന്ദ്ര, സംസ്ഥാന സാഹിത്യഅക്കാദമി അവാര്‍ഡുകളും അക്കാദമി ഫെല്ലോഷിപ്പുകളും നേടിയിട്ടുണ്ട്. ഫൂക്കന്റെ പ്രശസ്ത കവിതാസമാഹാരമായ കൊബിതാ(കവിത) നിരവധി ഭാഷകളിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നല്കിയ സംഭാവനകളെ മാനിച്ചുകൊണ്ട് രാജ്യം പത്മശ്രീ നല്കി ആദരിച്ച കവി കൂടിയാണ് നീല്‍മണി ഫൂക്കന്.
ഗോവന്‍ നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ ദാമോദര്‍ മൊസ്സോയ്ക്കാണ് ഈ വര്‍ഷത്തെ ജ്ഞാനപീഠപുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. കാര്മേലിന്, സുനാമി സൈമണ്‍, ഗാഥണ്‍, സാഗ്രണ, സപന്‍ മോഗി തുടങ്ങിയവയാണ് മൊസ്സോയുടെ പ്രധാനകൃതികള്‍.
Content Highlights : Assam poet Nilmani Phukan and damodar mauzo won Jnanpith Award
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..