അശോക് വാജ്പേയി
ന്യൂഡല്‍ഹി: സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കവിതകള്‍ അവതരിപ്പിക്കരുതെന്ന് നിര്‍ദേശിച്ചതിനാല്‍ സാംസ്‌കാരികോത്സവത്തില്‍ പങ്കെടുക്കില്ലെന്നു പ്രഖ്യാപിച്ച് പ്രശസ്ത ഹിന്ദികവി അശോക് വാജ്പേയി. സെന്‍സര്‍ഷിപ്പ് അംഗീകരിക്കാനാവില്ലെന്ന് സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുകൂടിയായ അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഡല്‍ഹിയില്‍ വെള്ളിയാഴ്ച തുടങ്ങിയ 'അര്‍ഥ് 2023' സാസ്‌കാരികോത്സവത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതായാണ് പ്രഖ്യാപിച്ചത്. രാഷ്ട്രീയത്തെ എങ്ങനെയാണ് കവിതയില്‍നിന്നു മാറ്റിനിര്‍ത്താനാവുകയെന്നും അശോക് വാജ്‌പേയി ചോദിക്കുന്നു. ആരോപണം സംഘാടകര്‍ നിഷേധിച്ചു. രാഷ്ട്രീയകവിതകള്‍ പാടില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി.
82-കാരനായ അശോക് വാജ്പേയി ലളിതകലാ അക്കാദമിയുടെ മുന്‍ ചെയര്‍പേഴ്സണാണ്. മോദി സര്‍ക്കാരിനുകീഴില്‍ അഭിപ്രായസ്വാതന്ത്ര്യത്തിനുനേരേ കടന്നുകയറ്റമുണ്ടാകുന്നുവെന്ന് കുറ്റപ്പെടുത്തി 2015-ല്‍ അദ്ദേഹം ലഭിച്ച സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചുനല്‍കിയിരുന്നു.
Content Highlights: Ashok Vajpayee, Poet, Arth culture festival, New Delhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..