കോഴിക്കോട്ടുനടന്ന ആഷാമേനോന്റെ എഴുത്തിന്റെ 50-ാം വാർഷികാഘോഷം എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു. മണിശങ്കർ, വി.ജി. തമ്പി, ആഷാമേനോൻ, കെ.വി. സജയ്, ഫാ. ജോൺ മണ്ണാറത്തറ, ഡോ. എം.കെ. സന്തോഷ്, കെ.എഫ്. ജോർജ് എന്നിവർ സമീപം.
കോഴിക്കോട്: ആഷാമേനോന്റെ രചനകള്‍ വായിക്കുമ്പോള്‍ ഗായത്രീമന്ത്രം ആരോ അടുത്തിരുന്ന് ചെവിയിലോതിത്തരുന്ന അനുഭവമാണ് തനിക്കുണ്ടാവാറെന്ന് എം. മുകുന്ദന്‍. സാഹിത്യം ചര്‍ച്ചകളും സംവാദങ്ങളുമായി ശബ്ദമുഖരിതമായിരുന്ന കാലത്തും അതില്‍നിന്നെല്ലാം അകന്നുനിന്ന് നിശ്ശബ്ദനായി എഴുതിയയാളാണ് അദ്ദേഹം. സാധാരണ നിരൂപകര്‍ ഒരു രചനയുടെ പശ്ചാത്തലമന്വേഷിച്ചു പോകുമ്പോള്‍ ആഷാമേനോന്‍ കൃതിയുടെ അകത്തേക്ക് ആഴ്ന്നിറങ്ങുകയാണ് ചെയ്യാറെന്നും അദ്ദേഹം പറഞ്ഞു. ആഷാമേനോന്റെ എഴുത്തിന്റെ 50-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം. മുകുന്ദന്‍.
ഫാ. ജോണ്‍ മണ്ണാറത്തറ അധ്യക്ഷനായി. ആഷാമേനോന്റെ 'ജെതിംഗ: പക്ഷികള്‍ മരണത്തിലേക്ക് കൂപ്പുകുത്തുന്നിടം' എന്ന പുസ്തകം എം. മുകുന്ദന്‍ ഡോ. എം.കെ. സന്തോഷ് കുമാറിന് നല്‍കി പ്രകാശനം ചെയ്തു.
തുടര്‍ന്ന് 'ഇക്കോ സ്പിരിച്വലിസം' എന്ന വിഷയത്തില്‍ വി.ജി. തമ്പി, ആഷാമോനോന്റെ കൃതികളെക്കുറിച്ചുള്ള 'ആഷാപഥം' പരിപാടിയില്‍ കെ.വി. സജയ്, ഡോ. പി. ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. 'ശേഷം കാഴ്ച'യില്‍ എന്ന പരിപാടിയില്‍ ആഷാമേനോന്‍, എന്‍.പി. ഹാഫിസ് മുഹമ്മദ്, ആര്‍.വി. രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
വൈകീട്ട് നടന്ന സമാപന പരിപാടി യു.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്തു. ജ്ഞാനേശ്വരി പബ്ലിക്കേഷന്‍സ് എഡിറ്റര്‍ മണിശങ്കര്‍ അധ്യക്ഷയായി. ആഷാമോനോന്‍, സുഭാഷ് ചന്ദ്രന്‍, കല്പറ്റ നാരായണന്‍, വി. ഗീത, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ഉദയന്‍, ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ പ്രവീണ്‍ കെ. പ്രഭാകരന്‍, ദേവഗിരി സെയ്ന്റ് ജോസഫ്സ് കോളേജ് മലയാളം വിഭാഗം മേധാവി ഫാ. സുനില്‍ ജോസ്, സി.പി. സുരേന്ദ്രന്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി കെ.എഫ്. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ജ്ഞാനേശ്വരി പബ്ലിക്കേഷന്‍സിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
Content Highlights: asha menon, malayalam writer, 50 years of writing, m mukundan, kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..