ഫോട്ടോ: ഷിജു കുട്ടൻ
എറണാകുളം: എറണാകുളം ചേപ്പനത്ത് കഴിഞ്ഞ ദിവസം നടത്തിയ വള്ളംകളി കാണാന്‍ എഴുത്തുകാരി അരുന്ധതി റോയിയും എത്തി. വള്ളംകളിയുടെ ആഘോഷത്തിമിര്‍പ്പില്‍ ആള്‍ക്കൂട്ടം സ്വയം മറന്നിരിക്കുമ്പോഴാണ് വിശ്വപ്രസിദ്ധ എഴുത്തുകാരി അരുന്ധതി റോയ് വള്ളം കളി ആസ്വദിക്കുന്ന കാര്യം അനൗണ്‍സ്മെന്റ് നടത്തി സംഘാടകര്‍ ആള്‍ക്കൂട്ടത്തെ അമ്പരപ്പിച്ചത്. എറണാകുളം സൗത്ത് റോട്ടറി ക്ലബ്ബും തണല്‍ ഫൗണ്ടേഷനും കുമ്പളം ഗ്രാമപഞ്ചായത്തും സംയുക്തമായി പനങ്ങാട് ചേപ്പനത്താണ് കഴിഞ്ഞ ഞായറാഴ്ച വള്ളം കളി മത്സരം സംഘടിപ്പിച്ചത്. അനുകൂലമായ കാലാവസ്ഥയായതിനാല്‍ ധാരാളം പേര് വള്ളംകളി കാണാനെത്തിയിരുന്നു.
.jpg?$p=1dd8c95&&q=0.8)
ആള്‍ക്കൂട്ടത്തില്‍ വെറുമൊരു കാഴ്ചക്കാരിയായി, തലയില്‍ ഷാളിട്ട് മൂടി അരുന്ധതി റോയ് വള്ളംകളി കണ്ടാസ്വദിച്ചു. ഒന്നു രണ്ടുപേര്‍ക്ക് സംശയം തോന്നാതിരുന്നില്ല. എങ്കിലും ഇപ്പോള്‍ ഇവിടെ എത്തിപ്പെടാന്‍ യാതൊരു സാധ്യതയുമില്ലല്ലോ എന്ന ചിന്തയില്‍ അവര്‍ പിന്മാറിയതിനു പിന്നാലെയാണ് അരുന്ധതി റോയിയുടെ മഹത്തായ സാന്നിധ്യമറിയിച്ചുകൊണ്ടുള്ള അനൗണ്‍സ്മെന്റ് കേട്ടത്. പിന്നെയെല്ലാവരും വള്ളംകളിയെ വിട്ട് എഴുത്തുകാരിയോടൊപ്പം സെല്‍ഫിയെടുക്കുന്ന തിരക്കിലായി. സ്വതവേ ആള്‍ക്കൂട്ടത്തിനു നടുവില്‍ അഭിരമിക്കാന്‍ താല്പര്യമില്ലാത്ത അരുന്ധതി റോയ് പക്ഷേ സെല്‍ഫിയെടുക്കാന്‍ വന്നവരോടെല്ലാം സഹകരിച്ചു.
Content Highlights: Arundhathi Roy, Mathrubhumi, Ernakulam Boat Race
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..