കേരള സാഹിത്യ അക്കാദമിയിലെഎൻ.വി. കൃഷ്ണവാരിയർ ചിത്രഗാലറി
തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി ലൈബ്രറിയുടെ പൂമുഖത്തെ ചുവരില്‍ എന്‍.വി. ആഴത്തിലുള്ള ചിന്തയിലാണ്. തൊട്ടടുത്ത് എഴുത്തില്‍ വ്യാപൃതനായ എന്‍.വി, അതിനുമപ്പുറത്ത് വായനയുടെ ഗൗരവത്തില്‍.
മലയാളത്തിന്റെ മഹാപണ്ഡിതനും മാതൃഭൂമി മുന്‍പത്രാധിപരുമായിരുന്ന എന്‍.വി. കൃഷ്ണവാരിയര്‍ക്ക് സ്ഥിരം ചിത്രഗാലറി സജ്ജമാക്കി ആദരമൊരുക്കിയിരിക്കുകയാണ് അക്കാദമി.
വിനയ്ലാല്‍ വരച്ച 11 ചിത്രങ്ങളാണ് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അക്കാദമി പ്രസിദ്ധീകരിച്ച 11 വാല്യങ്ങളുള്ള എന്‍.വി.യുടെ പുസ്തകപരമ്പരയുടെ കവറിനായി വരച്ച ചിത്രങ്ങളാണിവ. ചിത്രങ്ങള്‍ക്ക് താഴെ പുസ്തകപരമ്പരയുടെ 11 വാല്യങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
'പുസ്തകങ്ങളില്‍ സഞ്ചിതമത്രേ
മര്‍ത്യവിജ്ഞാന സാരസര്‍വസ്വം'
എന്ന ഈരടികളും ചിത്രങ്ങള്‍ക്കൊപ്പമുണ്ട്. പരിപ്രേക്ഷ്യം, ഗവേഷണപ്രബന്ധങ്ങള്‍, സ്മാരകപ്രഭാഷണങ്ങള്‍, യാത്രാവിവരണങ്ങള്‍, വെല്ലുവിളികള്‍ പ്രതികരണങ്ങള്‍, പ്രശ്‌നങ്ങള്‍ പഠനങ്ങള്‍, സമസ്യകള്‍ സമാധാനങ്ങള്‍, അന്വേഷണങ്ങള്‍ കണ്ടെത്തലുകള്‍, മനനങ്ങള്‍ നിഗമനങ്ങള്‍, വിചിന്തനങ്ങള്‍ വിശദീകരണങ്ങള്‍, വീക്ഷണങ്ങള്‍ വിമര്‍ശനങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ചവയാണ് പുസ്തകങ്ങള്‍.
Content Highlights :art gallery for n v krishna warrier in kerala sahithya academy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..