സ്‌പെയിനിലെ ചിത്രപ്രദര്‍ശനത്തില്‍ മലയാളിയായ നിഷയുടെ പെന്‍വരകള്‍


ജി.ജ്യോതിലാല്‍

ചിത്രകാരൻ അൽഫോൺസ റൂയിസിനൊപ്പം നിഷാ രമേശൻ

കൊല്ലം: സ്‌പെയിനിലെ ആല്‍ബസിറ്റിയില്‍ കൊല്ലംകാരിയുടെ ചിത്രപ്രദര്‍ശനം. അവിടത്തെ പ്രശസ്ത ചിത്രകാരന്‍ അല്‍ഫോണ്‍സ് റൂയിസിന്റെ ജലച്ചായ ചിത്രങ്ങള്‍ക്കൊപ്പം നിഷാ രമേശന്റെ പെന്‍വരകളും. നിഷയുടെ ഇങ്ക് ആന്‍ഡ് പെന്‍ ഡ്രോയിങ് ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടാണ് പ്രദര്‍ശനത്തിനായി സ്‌പെയിനിലേക്ക് ക്ഷണിച്ചത്. 2016-ല്‍ സ്‌പെയിനിലെ ലറോദയില്‍ പ്രദര്‍ശനം നടത്തിയിരുന്നു. അന്ന് നിഷയ്ക്ക് പോകാന്‍ പറ്റിയില്ല. ചിത്രങ്ങള്‍മാത്രം അയച്ചു. അവയില്‍ പലതും വിറ്റു. നല്ല അഭിപ്രായവും കിട്ടി. അതുകൊണ്ടാണ് വീണ്ടും ക്ഷണിച്ചത്. ഇത്തവണ പോകാനും രണ്ടാഴ്ച പങ്കെടുക്കാനും പറ്റി. ഒക്ടോബര്‍ 16 വരെയാണ് പ്രദര്‍ശനം.

സൂക്ഷ്മാംശങ്ങള്‍ അടങ്ങിയ രചനാശൈലിയാണ് ഈ ചിത്രകാരിയുടേത്. പ്രകൃതിയോടുള്ള ഇഷ്ടമാണ് ചിത്രങ്ങളിലൂടെ നിഷ ആവിഷ്‌കരിക്കുന്നത്. പോര്‍ട്രെയിറ്റും ഓയില്‍ പേസ്റ്റും ചെയ്യാറുണ്ടെങ്കിലും സ്‌പെയിന്‍കാര്‍ക്ക് കൂടുതല്‍ ഇഷ്ടമായത് പെന്‍ ആന്‍ഡ് ഇങ്ക് വരകളാണ്.നിഷയുടെ വരകള്‍

''പണ്ട് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മത്സരങ്ങളില്‍ പങ്കെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടു. ജോലികിട്ടിയശേഷമാണ് വീണ്ടും ചിത്രരചനയിലേക്ക് വന്നത്. അങ്ങനെ ഫെയ്സ്ബുക്കിലെ കലാകാരന്മാരുടെ ഫോറത്തില്‍ അംഗമായി. അതുവഴിയാണ് അല്‍ഫോണ്‍സ റൂയിസ എന്റെ ചിത്രങ്ങള്‍ കാണുന്നത്. ചിത്രങ്ങള്‍ ഇഷ്ടപ്പെട്ട് സ്‌പെയിനിലേക്ക് ക്ഷണിച്ചപ്പോള്‍ വലിയ സന്തോഷം. കേരളത്തില്‍പ്പോലും ഒരു പ്രദര്‍ശനം നടത്താത്തയാളാണ് ഞാന്‍. ഈ പ്രദര്‍ശനവും ഇവിടെ കിട്ടിയ സ്വീകാര്യതയും വലിയ സന്തോഷമായി. ഒരു വിനോദസഞ്ചാരിയല്ലാതെ അവരോടൊപ്പം താമസിച്ച്, ആ സംസ്‌കാരത്തെ അടുത്തറിഞ്ഞ അനുഭവവും മറക്കാനാകില്ല. എത്രയോ പ്രശസ്തനായ ചിത്രകാരനായിട്ടും ബ്രോഷറില്‍ അതിഥിയായ എന്റെ പേരാണ് അവരാദ്യം വെച്ചത്.''-നിഷ പറഞ്ഞു. അതിലെ ആദ്യവരികളാണ് 'നാസിഡാ എന്‍ കൊല്ലം'. കൊല്ലത്താണ് ജനിച്ചത് എന്നര്‍ഥം.

തേവള്ളി ആതിരയില്‍ റിട്ട. ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ രമേശന്‍ ആചാരിയുടെയും സുലേഖയുടെ മകളാണ് നിഷ. ടി.കെ.എം. എന്‍ജിനിയറിങ് കോളേജില്‍നിന്ന് സിവില്‍ എന്‍ജിനിയറിങ് ബിരുദം കഴിഞ്ഞ് ഡല്‍ഹിയില്‍നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദാനന്തരബിരുദം നേടി. ബെംഗളൂരുവില്‍ കത്തീബ് ആന്‍ഡ് അലാമി എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്‍സിയില്‍ അര്‍ബന്‍ ഡിസൈനറാണ്. ജോലിക്കിടയില്‍ രാത്രികള്‍ പകലാക്കിയാണ് ചിത്രരചന. ഭര്‍ത്താവ് ആല്‍വിന്‍ ജോര്‍ജും കൊല്ലം സ്വദേശിയാണ്.

Content Highlights: Nisha Ramesh, Art Exhibition in Spain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented