ആലങ്കോട് ലീലാകൃഷ്ണൻ | ഫോട്ടോ: സാജൻ വി.നമ്പ്യാർ
സ്ത്രീ പഠിപ്പിച്ച അക്ഷരംകൊണ്ടാണ് വി.ടി. സ്ത്രീയെ വിമോചിപ്പിച്ചതെന്ന് കവി ആലങ്കോട് ലീലാകൃഷ്ണന്‍. മാതൃഭൂമി ദിനപത്രത്തിന്റെ വാരാന്താപ്പതിപ്പില്‍ 'വി.ടി. ഇവിടെയുണ്ട്' എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹമിങ്ങനെ വിവരിക്കുന്നത്.
വലിയ വിപ്ലവങ്ങളിലൂടെ നവോത്ഥാനകേരളത്തെ രൂപപ്പെടുത്തിയ വ്യക്തി എന്നനിലയില്‍ പരിചിതനാണ് വി.ടി. ഭട്ടത്തിരിപ്പാട്. നമ്പൂതിരി സമുദായവും സ്ത്രീസമൂഹവും ഇന്നനുഭവിക്കുന്ന സ്വാതന്ത്യത്തിന്റെയും പരിഷ്‌കരണത്തിന്റെയും സ്രഷ്ടാവ് കൂടിയാണ് അദ്ദേഹം.
പതിനേഴുവയസ്സുവരെ സാങ്കേതികാര്‍ഥത്തില്‍ നിരക്ഷരനായിരുന്ന വി.ടി.യെ അക്ഷരം പഠിപ്പിച്ചത് ഒരു വിദ്യാര്‍ഥിയായ തീയാടിപ്പെണ്‍കിടാവാണെന്ന് വിവരിക്കുന്ന കവി, ആ പെണ്‍കിടാവിനോടുള്ള കടംവീട്ടല്‍ കൂടിയായിരുന്നു വി.ടി.യുടെ സ്ത്രീവിമോചനപ്രവര്‍ത്തനങ്ങള്‍ എന്നുകൂടി വിലയിരുത്തുന്നുണ്ട്.
''ഉപജീവനത്തിനുവേണ്ടി ഷൊര്‍ണൂരിനടുത്ത് മുണ്ടമുക ശാസ്താംകാവില്‍ ശാന്തിക്കാരനായിരുന്നപ്പോള്‍ നിരക്ഷരനായിരുന്ന തനിക്ക് അക്ഷരം പകര്‍ന്നുതന്ന വിദ്യാര്‍ഥിയായ തീയാടിപ്പെണ്‍കിടാവിനോടുള്ള കടംവീട്ടല്‍ കൂടിയായിരുന്നു വി.ടി.യുടെ സ്ത്രീവിമോചനപ്രവര്‍ത്തനങ്ങള്‍ എന്ന് വിലയിരുത്താവുന്നതാണ്.
.jpg?$p=d83648f&&q=0.8)
ഒരു നവോത്ഥാന യുഗത്തിന് അക്ഷരം പകര്‍ന്നുകൊടുത്ത ആ പെണ്‍കിടാവിന്റെ 'അമ്മുക്കുട്ടി' എന്ന പേര് നമ്മുടെ ചരിത്രത്തിലില്ല. എങ്കിലും പായസമുണ്ടാക്കാന്‍ ശര്‍ക്കരപൊതിഞ്ഞുകൊണ്ടുവന്ന കടലാസില്‍നിന്ന് അവള്‍ പഠിപ്പിച്ച അക്ഷരജ്ഞാനംകൊണ്ട് ആദ്യമായി 'മാന്‍ മാര്‍ക്ക് കുടകള്‍' എന്നു ചേര്‍ത്തുവായിച്ച വി.ടി.യുടെ പ്രവര്‍ത്തനങ്ങള്‍ വിമോചിതയാക്കിയ ആധുനിക സ്ത്രീയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ആ പെണ്‍കിടാവുമുണ്ട്. സ്ത്രീ പഠിപ്പിച്ച അക്ഷരം കൊണ്ടാണ് വി.ടി. സ്ത്രീയെ വിമോചിപ്പിച്ചത്'.
Content Highlights: Alankode Leelakrishnan, Women empowerment activities of V.T. Bhattathiripad, Weekend newspaper
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..