അക്കിത്തത്തിന്റേത് കമ്യൂണിസ്റ്റ് വിരുദ്ധ രചനയെന്ന് പറയാനാവില്ല -മുഖ്യമന്ത്രി


'ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം' ഒരു കമ്യൂണിസ്റ്റ്വിരുദ്ധ രചനയാണെന്ന് പലരും വിധിയെഴുതിക്കണ്ടിട്ടുണ്ട്.

അക്കിത്തം മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം (ഫയൽ ചിത്രം)| ഫോട്ടോ: ബിജു വർഗീസ്‌

കുമരനല്ലൂര്‍ (പാലക്കാട്): മഹാകവി അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കാവ്യം കമ്യൂണിസ്റ്റ് വിരുദ്ധ രചനയായിമാത്രം വിലയിരുത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജ്ഞാനപീഠപുരസ്‌കാരം സമര്‍പ്പിക്കുന്ന ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം' ഒരു കമ്യൂണിസ്റ്റ്വിരുദ്ധ രചനയാണെന്ന് പലരും വിധിയെഴുതിക്കണ്ടിട്ടുണ്ട്. ഈ കൃതിയെയും വൈലോപ്പിള്ളിയുടെ 'കുടിയൊഴിക്കല്‍' എന്ന ഖണ്ഡകാവ്യത്തെയും ഇടതുപക്ഷ സഹയാത്രികരുടെ സൗഹൃദപൂര്‍ണമായ വിമര്‍ശനമായി എന്തുകൊണ്ട് കണ്ടുകൂടാ. 'വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം' എന്ന അക്കിത്തത്തിന്റെ വരികള്‍ ആരെഴുതിയതാണെന്നുപോലും അറിയാതെ സാധാരണക്കാരും ആവര്‍ത്തിക്കുന്നുണ്ട്.

യൗവ്വനകാലത്ത് നമ്പൂതിരിസമുദായത്തിലെ പരിഷ്‌കരണസംരംഭങ്ങളില്‍ വി.ടി. ഭട്ടതിരിപ്പാടിനോടും ഇ.എഎസ്. നമ്പൂതിരിപ്പാടിനോടുമൊപ്പം പങ്കെടുത്ത പാരമ്പര്യം അക്കിത്തത്തിനുണ്ട്. അന്ന് തന്റെ സഹപ്രവര്‍ത്തകരില്‍ ഏറെപ്പേരും ഇടതുപക്ഷാഭിമുഖ്യമുള്ളവരായിരുന്നെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കേവലം ഒരു ദര്‍ശനത്തിന്റെ കാഴ്ചപ്പാടിലൂടെമാത്രം നയിക്കപ്പെടാനുള്ള തന്റെ മനസ്സിന്റെ വിമുഖതയെക്കുറിച്ചും അക്കിത്തം എഴുതിയിട്ടുണ്ട്. ആത്യന്തിക ധര്‍മത്തിലേക്കുള്ള ദുരൂഹമായ നിരവധി വഴികളെക്കുറിച്ച് ബോധമുള്ള ഒരു കവിയെ സംബന്ധിച്ചിടത്തോളം അതാണ് ശരിയെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Content Highlights: Akkitham is not a anti communist poet CM Pinarayi Vijayan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section




Most Commented