ബജറ്റിന് ആമുഖമായി മന്ത്രി വായിച്ചു; സ്‌നേഹയുടെ സ്വന്തം കവിത


മാതൃഭൂമി സീഡ് ക്ലബ് അംഗമാണ് സ്‌നേഹ

കുഴൽമന്ദം ജി.എച്ച്.എസ്. വിദ്യാർഥിനിയായ സ്‌നേഹ അമ്മ രുമാദേവിക്കും അച്ഛൻ കണ്ണനുമൊപ്പം

പാലക്കാട്: 'നേരം പുലരുകയും സൂര്യന്‍ സര്‍വതേജസ്സോടെ ഉദിക്കുകയും, കനിവാര്‍ന്നപൂക്കള്‍ വിരിയുകയും വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും' -കോവിഡ്മാറി നല്ലനാളുകള്‍ വരുമെന്ന് പ്രത്യാശിക്കുന്ന ഈ കവിതയാണ് വെള്ളിയാഴ്ച രാവിലെ ബജറ്റ് അവതരണത്തിന് മന്ത്രി തോമസ് ഐസക് മുഖവുരയായി ചൊല്ലിയത്. അപ്പോള്‍ ഇതൊന്നുമറിയാതെ ചിതലി കല്ലയങ്കോണത്തെ ഓടുമേഞ്ഞവീടിനുള്ളില്‍ ഒരു പുസ്തകം വായിച്ചിരിക്കുകയായിരുന്നു എട്ടാംക്ലാസുകാരി സ്‌നേഹ.

അടച്ചിടല്‍കാലത്ത് സ്‌കൂളില്ലാതെയിരിക്കുമ്പോള്‍ സ്‌നേഹ കുത്തിക്കുറിച്ചവരികള്‍ സംസ്ഥാനബജറ്റിന്റെ ആമുഖമായി സ്ഥാനംപിടിച്ച് പുതുചരിത്രമെഴുതുന്നു. മന്ത്രിയുടെനാവിലൂടെ തന്റെ കുഞ്ഞുകവിത കേരളംമുഴുവന്‍ കേട്ടതിന്റെ ആഹ്‌ളാദത്തിലാണ് കുഴല്‍മന്ദം ജി.എച്ച്.എസ്. വിദ്യാര്‍ഥിനിയായ സ്‌നേഹയിപ്പോള്‍.

'കൊറോണയെ തുരത്താം' എന്നാണ് കവിതയുടെ പേര്, അതിനൊപ്പം കുട്ടിക്കവയിത്രിയുടെ പേരും സ്‌കൂളുമൊക്കെ പറഞ്ഞാണ് മന്ത്രി തുടങ്ങിയത്. അതോടെ അഭിനന്ദനങ്ങളും ആശംസകളുമറിയിച്ച് സ്‌നേഹയുടെ ഫോണിലേക്ക് വിളികള്‍ ഒഴുകി. ധനമന്ത്രിയുടെ സെക്രട്ടറിയുടേതായിരുന്നു ആദ്യവിളി. വിവരമറിഞ്ഞതോടെ ആദ്യം അമ്പരപ്പിലായിരുന്നു സ്‌നേഹയും അമ്മ രുമാദേവിയും. വിവരമറിഞ്ഞ് പാടത്ത് ട്രാക്ടര്‍ ഓടിക്കുന്നതിനിടയില്‍നിന്ന് അച്ഛന്‍ കണ്ണനും വീട്ടിലേക്ക് ഓടിയെത്തി. പിന്നീട് അധ്യാപകരുടെയും കൂട്ടുകാരുടെയും അഭിനന്ദനപ്രവാഹങ്ങള്‍ക്ക് നടുവിലായി സ്‌നേഹ.

കോവിഡ്കാലത്ത് കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച 'അക്ഷരവര്‍ഷം' പദ്ധതിയിലേക്കായാണ് സ്നേഹ കവിത എഴുതിയത്. ക്ലാസ് ടീച്ചറായ കെ.പി. ബാബുവായിരുന്നു പ്രചോദനം. കൂട്ടുകാര്‍ ഒപ്പമില്ലാതായ അടച്ചിടല്‍കാലത്ത് മനസ്സില്‍ വന്നവരികള്‍ കുത്തിക്കുറിക്കുകയായിരുന്നുവെന്ന് സ്‌നേഹ പറയുന്നു.

കഥയെഴുത്തിലാണ് കമ്പം, ഇടയ്ക്ക് കവിതകളും എഴുതും. വിദ്യാരംഗം ശില്‍പ്പശാലയില്‍ ഉപജില്ലാതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ടകവിതയാണ് 'കൊറോണയെ തുരത്താം'. മാധവിക്കുട്ടിയുടെ കവിതകളോടാണ് കൂടുതല്‍ ഇഷ്ടം.

അച്ഛന്‍ കണ്ണന്‍ ട്രാക്ടര്‍ ഡ്രൈവറും കൂലിപ്പണിക്കാരനുമാണ്. അമ്മ രുമാദേവി വീട്ടമ്മ. മഴവെള്ളം വീഴാതിരിക്കാന്‍ മുകളില്‍ ടാര്‍പോളിന്‍ മറച്ചുവെച്ച ഓടിട്ടവീട്ടിലാണ് സ്നേഹയും അച്ഛനമ്മമാരും പത്താംക്ലാസുകാരിയായ ചേച്ചി രുദ്രയും താമസിക്കുന്നത്. എങ്കിലും വീട് നന്നാക്കണമെന്നല്ല, താന്‍ പഠിക്കുന്ന ശോചനീയാവസ്ഥയിലായ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം ജി.എച്ച്.എസ്. സ്‌കൂള്‍ നന്നാക്കിത്തരണമെന്നാണ് സ്‌നേഹയുടെ ആവശ്യം. ഈ സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗം കൂടിയാണ് സ്നേഹ.

Content Highlights: 8th Standard Girl Sneha Poem in Kerala Budget 2021-2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya case kiran kumar

4 min

കാറല്ല, കിട്ടിയത് തടവറ; നിര്‍വികാരനായി വിധി കേട്ട് കിരണ്‍, പത്തുവര്‍ഷം ഇനി അഴിക്കുള്ളില്‍

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


vismaya

3 min

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷംരൂപ പിഴ

May 24, 2022

More from this section
Most Commented