അമിതാവ് ഘോഷ്.
ദ ഷാഡോലൈൻസ്, ദ സർക്കിൾ ഓഫ് റീസൺ, ദ കൽക്കത്താ ക്രോമോസോം, ദ ഗ്ലാസ് പാലസ്, ദ ഹംഗ്രി റ്റൈഡ്, സീ ഓഫ് പോപ്പീസ് തുടങ്ങിയ കൃതികളിലൂടെ ലോകസാഹിത്യത്തിലെ ശക്തമായ ഇന്ത്യൻ പേരുകളിലൊന്നായ അമിതാവ്ഘോഷിന് ഇന്ന് അറുപത്തിയാഞ്ചാം പിറന്നാൾ. പദ്മശ്രീ, ജ്ഞാനപീഠം, കേന്ദ്ര-സംസ്ഥാന സാഹിത്യഅക്കാദമി അവാർഡുകൾ തുടങ്ങി ഇന്ത്യയിലെ പരമോന്നത ബഹുമതികളെല്ലാം തന്നെ അമിതാവ്ഘോഷിന്റെ കൃതികളെത്തേടിയെത്തിയിട്ടുണ്ട്.
1956 ജൂലായ് പതിനൊന്നിന് കൊൽക്കത്തയിലാണ് അമിതാവ് ജനിച്ചത്. ഡെറാഡൂണിലെ ബോഡിങ് സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. ഇന്ത്യയിലും ബംഗ്ളാദേശിലും ശ്രീലങ്കയിലുമായിരുന്നു ബാല്യകൗമാരകാലങ്ങൾ. എഴുത്തുകാരൻ വിക്രം സേത്തിന്റെയും രാമചന്ദ്രഗുഹയുടെയും സഹപാഠിയും. സ്കൂൾ കാലത്തുതന്നെ കവിതയിലും കഥയിലുമായിരുന്നു അദ്ദേഹത്തിന്റെ താൽപര്യം. വിക്രം സേത്തും ഗുഹയും അമിതാവും ചേർന്നു നടത്തിയ ദ ഡൂൺ സ്കൂൾ വീക്ലി പിന്നീട് വഴിതിരിച്ചുവിട്ടത് ഹിസ്റ്ററി ടൈംസ് എന്ന മാസികയിലേക്കായിരുന്നു. ഗുഹയായിരുന്നു അതിന്റെ നടത്തിപ്പുകാരൻ. നാല് ഓണററി ഡോക്ടറേറ്റുകാരനായ അമിതാവ്ഘോഷ് ഇംഗ്ലീഷ് എഴുത്തുകാരി മാർഗരറ്റ് അറ്റ്വുഡിനൊപ്പം ഡാൻ ഡേവിഡ് പുരസ്കാരവും പങ്കിട്ടിട്ടുണ്ട്. ജ്ഞാനപീഠം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ കൂടിയാണ് അമിതാവ് ഘോഷ്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..