ഫോട്ടോ കടപ്പാട്: ട്വിറ്റർ
സ്‌റ്റോക്ക്‌ഹോം: ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണയ്ക്ക്. യു.കെ.യില്‍ താമസിക്കുന്ന അബ്ദുള്‍ റസാക്കിന്റെ വിഖ്യാതകൃതി 1994ല്‍ പുറത്തിറങ്ങിയ പാരഡൈസാണ്. 2005ലെ ബുക്കര്‍ പ്രൈസിനും വൈറ്റ്‌ബ്രെഡ് പ്രൈസിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ഡെസേര്‍ഷന്‍, ബൈ ദി സീ എന്നിവയാണ് മറ്റ് കൃതികള്‍.
സാന്‍സിബറില്‍ ജനിച്ച ഗുര്‍ണ പഠനാര്‍ഥമാണ് 1968-ല്‍ ഇംഗ്ലണ്ടിലെത്തുന്നത്. പിന്നീട് ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കി. ആഫ്രിക്കന്‍ രചനകളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. പോസ്റ്റ് കൊളോണിയല്‍ രചനകളെ കുറിച്ചാണ് കൂടുതല്‍ പഠനങ്ങള്‍ നടത്തിയത്.
കൊളോണിയലിസത്തിന്റെ ആഘാതത്തോടും അഭയാര്‍ഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്ചയില്ലാത്തതും ആര്‍ദ്രവുമായ അനുഭാവമാണ് പുരസ്‌കാരലബ്ധിക്ക് കാരണമെന്ന് നൊബേല്‍ ജൂറി അഭിപ്രായപ്പെട്ടു.
സ്‌റ്റോക്ക്‌ഹോം: ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍ റസാക്ക് ഗുര്‍ണയ്ക്ക്. യു.കെ.യില്‍ താസിക്കുന്ന അബ്ദുള്‍ റസാക്കിന്റെ വിഖ്യാതകൃതി 1994ല്‍ പുറത്തിറങ്ങിയ പാരഡൈസാണ്. 2005ലെ ബുക്കര്‍ പ്രൈസിനും വൈറ്റ്‌ബ്രെഡ് പ്രൈസിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ഡെസേര്‍ഷന്‍, ബൈ ദി സീ എന്നിവയാണ് മറ്റ് കൃതികള്‍.
സാന്‍സിബറില്‍ ജനിച്ച ഗുര്‍ണ പഠനാര്‍ഥമാണ് 1968ല്‍ ഇംഗ്ലണ്ടിലെത്തുന്നത്. പിന്നീട് ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കി. ആഫ്രിക്കന്‍ രചനകളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. പോസ്റ്റ് കൊളോണിയല്‍ രചനകളെ കുറിച്ചാണ് കൂടുതല്‍ പഠനങ്ങള്‍ നടത്തിയത്.
കൊളോണിയലിസത്തിന്റെ ആഘാതത്തോടും അഭയാര്‍ഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്ചയില്ലാത്തതും ആര്‍ദ്രവുമായ അനുഭാവമാണ് പുരസ്‌കാരലബ്ധിക്ക് കാരണമെന്ന് നൊബേല്‍ ജൂറി അഭിപ്രായപ്പെട്ടു.
1948 ല്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ, ടാന്‍സാനിയയിലെ തീരദേശ നഗരമായ സാന്‍സിബര്‍ ദ്വീപിലായിരുന്നു ജനനം. അറബ് വേരുകളുള്ളവരായിരുന്നു ഗുര്‍ണേയുടെ കുടുംബം. അറുപതുകളുടെ ആദ്യത്തില്‍ ബ്രീട്ടീഷ് അധിനിവേശത്തില്‍ നിന്നുള്ള സമാധാനപരമായ വിമോചനത്തിനുശേഷം സാന്‍സൈബറില്‍ അധികാരത്തില്‍ വന്ന അബീദ് കരുമേയുടെ ഭരണകൂടം അറബ് വംശജരായ പൗരന്മാര്‍ക്ക് നേരെ വലിയ പീഡനങ്ങള്‍ അഴിച്ചുവിട്ടിരുന്നു. പലപ്പോഴും കൂട്ടക്കൊലകള്‍ക്ക് പോലും സാന്‍സിബന്‍ ദ്വീപ് സാക്ഷിയായി. ജീവന്‍ സംരക്ഷിക്കാനായി പുതുതായി രൂപീകൃതമായ റിപ്പബ്ലിക്ക് ഓഫ് ടാന്‍സാനിയയില്‍ നിന്ന് ഗുര്‍ണേ ബ്രിട്ടനിലേക്ക് പലായനം ചെയ്തു. കഷ്ടിച്ച് സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമേ അദ്ദേഹം അപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടായിരുന്നുള്ളു.
കേവലം പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഗുര്‍ണേയുടെ പലായനം. അറുപതുകളില്‍ അഭയാര്‍ഥിയായി ബ്രിട്ടണിലെത്തിയ അദ്ദേഹത്തിന് 1984 ല്‍ മാത്രമാണ് സാന്‍സിബയില്‍ മടങ്ങിയെത്തി തന്റെ കുടുംബത്തെ കാണാന്‍ സാധിക്കുന്നത്. അഭയാര്‍ഥി ജീവിതത്തിന്റെ കയിപ്പുനീര്‍ ഏറെ കുടിച്ചിട്ടുള്ള ഗുര്‍ണേയുടെ കൃതികളില്‍ നിറയെ ആ വേദനകള്‍ കാണാനാകും. ചെറുപ്പകാലം മുതലേ എഴുത്ത് ജീവിതത്തിന്റെ ഭാഗമായിരുന്ന ഗുര്‍ണേ ആദ്യം എഴുതിയിരുന്നത് ആഫ്രിക്കന്‍ ഭാഷയായ സ്വാഹിലിയില്‍ ആയിരുന്നു. ബ്രിട്ടീഷ് ജീവിതം ആരംഭിച്ചതിന് ശേഷമാണ് അദ്ദേഹം ഇംഗ്ലീഷ് ഭാഷയില്‍ എഴുതിത്തുടങ്ങുന്നത്.
Content Highlights: 2021 NobelPrize in Literature is awarded to the novelist Abdulrazak Gurnah
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..