ജയ്പുർ സാഹിത്യോത്സവവേദിയിൽ അമേരിക്കൻ എഴുത്തുകാരി കരോളിൻ എൽകിൻസും ശശി തരൂരും
പ്രശസ്തമായ ജയ്പുര്‍ സാഹിത്യോത്സവത്തിന്റെ 16-ാം പതിപ്പിന് തുടക്കം. രാജസ്ഥാനിലെ ജയ്പുര്‍ ക്ലാര്‍ക്സ് അമീര്‍ ഹോട്ടലാണ് മുഖ്യവേദി. ടാന്‍സാനിയന്‍ നൊബേല്‍ പുരസ്കാരജേതാവ് അബ്ദുള്‍ റസാഖ് മുഖ്യപ്രഭാഷണം നടത്തി. എഴുതുകയെന്നത് പ്രതിരോധത്തിനുള്ള മാര്‍ഗമാണെന്നും ധീരതയോടെ ചെയ്യേണ്ട പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനവേളയില്‍ രാജസ്ഥാനി ഉപകരണസംഗീതപ്രമുഖന് നാഥുലാല്‍ സോളങ്കിയും സംഘവും അവതരിപ്പിച്ച താളവാദ്യവിരുന്ന് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് കൊഴുപ്പേകി. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ചിന്തകര്‍, എഴുത്തുകാര്‍, പ്രഭാഷകര്‍ തുടങ്ങിയവര്‍ സാഹിത്യോത്സവത്തിന്റെ ഭാഗമാകും.
അഞ്ചുദിവസങ്ങളിലായി 240-ലധികം സെഷനുകളാണ് ഇത്തവണയുള്ളത്. ബുക്കര്‍ പുരസ്കാരജേതാക്കളായ ബെര്ണാഡിന് ഇവാരിസ്റ്റോ, മാര്‍ലോണ്‍ ജയിംസ്, ഗീതാഞ്ജലി ശ്രീ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും.
Content Highlights: 16th edition of Jaipur Literature Festival started
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..