അസുര എന്ന പുസ്തകം പുറത്തെത്തിയതോടെ ജീവിതം മാറി- ആനന്ദ് നീലകണ്ഠന്‍


നാഗാര്‍ജുന, രാജമൗലി തുടങ്ങിയ ഇന്ത്യന്‍ സിനിമയിലെ വിവിധ വ്യക്തിത്വങ്ങള്‍ ഈ പുസ്തകം വായിച്ചു. അതുമായി ബന്ധപ്പെട്ട് വളര്‍ന്നു വന്ന സൗഹൃദമാണ് തനിക്ക് പുതിയ വഴികള്‍ തുറന്നുതന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ആനന്ദ് നീലകണ്ഠൻ

മുംബൈ: ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ ആനന്ദ് നീലകണ്ഠന്റെ അസുര എന്ന പുസ്തകത്തിന്റെ പത്താംവാര്‍ഷികം മുംബൈ നഗരം ആഘോഷിച്ചു. ഗോരേഗാവ് ഈസ്റ്റിലെ ഒബ്‌റോയ് എസ്‌ക്വയറിലെ മള്‍ട്ടി പര്‍പ്പസ് ഹാളിലാണ് പരിപാടി നടന്നത്. ഇതിഹാസ കൃതികളുടെ വ്യത്യസ്തങ്ങളായ വായനകള്‍ ആഘോഷത്തിന്റെ ഭാഗമായി നടന്നു. ഈ കൃതി സാധ്യമാവാന്‍ സഹായിച്ചവരുടെയും കൂട്ടുകാരുടെയും കൂടിച്ചേരലായിരുന്നു ആഘോഷപരിപാടിയില്‍നടന്നത്. അസുര എന്ന പുസ്തകം പുറത്തെത്തിയതോടെയാണ് ജീവിതം മാറി മറിഞ്ഞതെന്ന് ചടങ്ങില്‍ സംസാരിച്ച ആനന്ദ് നീലകണ്ഠന്‍ പറഞ്ഞു.

അസുരയുടെ പത്താംവാർഷികാഘോഷച്ചടങ്ങിൽ എഴുത്തുകാരൻ ആനന്ദ് നീലകണ്ഠൻ സംസാരിക്കുന്നു

നാഗാര്‍ജുന, രാജമൗലി തുടങ്ങിയ ഇന്ത്യന്‍ സിനിമയിലെ വിവിധ വ്യക്തിത്വങ്ങള്‍ ഈ പുസ്തകം വായിച്ചു. അതുമായി ബന്ധപ്പെട്ട് വളര്‍ന്നു വന്ന സൗഹൃദമാണ് തനിക്ക് പുതിയ വഴികള്‍ തുറന്നുതന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഹിന്ദിയില്‍ നിരവധി സീരിയലുകള്‍, മലയാളത്തില്‍ മാതൃഭൂമി അസുരയുടെ പരിഭാഷ നല്‍കി. പതിന്നാലോളം ഭാഷകളില്‍ ഈ പുസ്തകമെത്തി. പത്തരലക്ഷത്തിലധികം കോപ്പികള്‍ ഇംഗ്ലീഷില്‍ തന്നെ വിറ്റുപോയി. വില്‍പ്പന ഇപ്പോഴും തുടരുന്നുവെന്നും ആനന്ദ് പറഞ്ഞു.

സംസ്‌കൃത പണ്ഡിതനും നാടകകൃത്തുമായ ഡോക്ടര്‍ പ്രസാദ് ബിഡെ ഭാസന്റെ പ്രതിമ നാടകം, വാല്മീകി രാമായണത്തില്‍ എങ്ങിനെ ഭിന്നമായി തീര്‍ന്നുവെന്ന് അഭിനയവും കഥനരീതിയും ചേര്‍ത്ത് സദസ്സില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നര്‍ത്തകിയായ നിഷ ഗില്‍ബര്‍ട്ട് താടക എന്ന ദ്രാവിഡ സുന്ദരി എന്ന വയലാര്‍ കവിത നൃത്തരൂപത്തില്‍ അവതരിപ്പിച്ചു.

ഇന്ത്യയില്‍ ഏറ്റവുമധികം വായനക്കാരുള്ള ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിലൊരാളും മലയാളിയുമായ ആനന്ദ് നീലകണ്ഠന്റെ ആദ്യരചനയുടെ പത്താം വാര്‍ഷികം എഴുത്തിന്റെ പുതിയ വഴികള്‍ വീണ്ടെടുക്കുന്നതായിരുന്നു.

ആനന്ദ് നീലകണ്ഠന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: 10th year anniversary of anand neelakantan book asura

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented