ബുദ്ധിജീവികള്‍ മുഖേന മാത്രമേ എല്ലാം ഉണ്ടാകാന്‍ പാടുള്ളൂ എന്ന് ചിന്തിക്കുന്നത് ഭയങ്കര ബോറാണ്!- സക്കറിയ


ഷബിത

ഏതൊരു എഴുത്തുകാരനും എഴുത്തുകാരന്റേതായ രീതിയില്‍ ഔന്നത്യമുള്ളയാളാണ്. ഒ.വി വിജയന്‍ വിജയെനപ്പോലെ എഴുതി, ഞാന്‍ എന്നെപ്പോലെയും. എം. മുകുന്ദന്‍ മുകുന്ദനെപ്പോലെ എഴുതി, പെരുമ്പടവം അദ്ദേഹത്തെപ്പോലെയും.

ഫോട്ടോ: ബിജു വർഗീസ്‌

''തിരുവനന്തപുരം റഷ്യൻ കൾച്ചറൽ സെന്റർ ഡയറക്ടർ രതീഷ് സി നായരാണ് പെരുമ്പടവം ശ്രീധരന്റെ റഷ്യൻ സന്ദർശനത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. ഒരു സങ്കീർത്തനം പോലെ എന്ന മഹത്തായ കൃതിയുടെ സ്രഷ്ടാവ് ഇന്നേവരെ കാണാത്ത, എന്നാൽ സങ്കല്പത്തിലൂടെ പശ്ചാത്തലവും സംസ്കാരവും റഷ്യയുടെ സ്വത്തായ ദസ്തയേവ്സ്കിയെയും മുഴുവനായിട്ട് മലയാളത്തിന് സമർപ്പിച്ചയാളാണ്. അദ്ദേഹം റഷ്യ കാണാൻ പോകുന്നത് രേഖപ്പെടുത്തണം. ഷൈനി ജേക്കബ് ബെഞ്ചമിനോട് ഇതേപ്പറ്റി രതീഷ് സംസാരിച്ചിട്ടുണ്ട്. പെരുമ്പടവം പോകുന്നത് വെറുതെയൊരു യാത്രാവിവരണമായി പരിണമിക്കരുത് എന്നാണ് എനിക്ക് രതീഷിനോട് പറയാനുണ്ടായിരുന്നത്. പെരുമ്പടവത്തിന്റെ നോവലിൽ നിന്നും തിരഞ്ഞെടുത്ത കുറച്ചുഭാഗങ്ങൾ സെന്റ് പീറ്റേഴ്സ് ബെർഗിലും പരിസരങ്ങളിലുമായി ചിത്രീകരിച്ചാൽ എങ്ങനെയിരിക്കും എന്നായി പിന്നെ ചർച്ച ചെയ്തത്. അങ്ങനെയാണ് 'In Return Just A Book' എന്ന ഡോക്യുഫിക്ഷനുവേണ്ടി തിരക്കഥയെഴുതുന്നത്. പെരുമ്പടവം തന്റെ മഹാനായ എഴുത്തുകാരന്റെ ജന്മദേശവും അദ്ദേഹം ജീവിച്ചുനടന്ന, ചൂത് കളിച്ച സ്ഥലങ്ങളിലെല്ലാം സന്ദർശിക്കുമ്പോൾ നോവലിലെ കഥാപാത്രങ്ങൾക്ക് ജീവൻ വെക്കട്ടെ. അവർക്കിടയിലൂടെ സ്വപ്നയാത്ര നടത്തുന്ന പെരുമ്പടവം. അങ്ങനെയാണ് തിരക്കഥയെ അവതരിപ്പിച്ചത്. രംഗങ്ങൾ നോവലിൽനിന്നാണ് തിരഞ്ഞെടുത്തത്. ചൂതുകളിയൊഴികെ''- In Return Just A Book എന്ന ഡോക്യുഫിക്ഷന് തിരക്കഥയെഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ച് എഴുത്തുകാരൻ സക്കറിയ വിശദമാക്കുന്നു.

ഒരു സങ്കീർത്തനം പോലെ എന്ന നോവലിന്റെ അവതാരികയിൽ പെരുമ്പടവം എഴുതിയ അനുഭവങ്ങളും നോവൽ എഴുതുമ്പോൾ മാനസികമായി അനുഭവിച്ചുപോന്ന പിരിമുറുക്കങ്ങളുമാണ് ശബ്ദം കൊടുക്കാനായി ഞാൻ തിരഞ്ഞെടുത്തത്. പെരുമ്പടവം എന്നെക്കാൾ സീനിയർ ആയിട്ടുള്ള എഴുത്തുകാരനാണ്. അദ്ദേഹത്തിനുവേണ്ടി തിരക്കഥയെഴുതുമ്പോൾ, ശബ്ദം കൊടുക്കുമ്പോൾ തികഞ്ഞ സന്തോഷം തന്നെയായിരുന്നു. പെരുമ്പടവം എന്റെ ഉറ്റസൗഹൃദങ്ങളിൽ എക്കാലവും ഇടം പിടിച്ചയാളാണ്.

സാഹിത്യപരമായി ഞങ്ങൾ ഏതു തട്ടിൽ നിൽക്കുന്നു എന്നുള്ളതെല്ലാം ആളുകൾ ഉണ്ടാക്കിയെടുത്തിട്ടുള്ളതാണ്.പെരുമ്പടവത്തിന്റെ ജനപ്രിയതയാണ് അദ്ദേഹത്തെ മുൻനിരയിൽ നിർത്തുന്നത്. ഏതൊരു എഴുത്തുകാരനും എഴുത്തുകാരന്റേതായ രീതിയിൽ ഔന്നത്യമുള്ളയാളാണ്. ഒ.വി വിജയൻ വിജയെനപ്പോലെ എഴുതി, ഞാൻ എന്നെപ്പോലെയും. എം. മുകുന്ദൻ മുകുന്ദനെപ്പോലെ എഴുതി, പെരുമ്പടവം അദ്ദേഹത്തെപ്പോലെയും.'ഒരു സങ്കീർത്തനം പോലെ'യുള്ള കൃതികളാണ് മുഖ്യം. ആർക്കുവേണ്ടി, എങ്ങനെ എഴുതി എന്നതൊന്നുമല്ല വിഷയം. ഞാൻ എഴുതുന്നത് എന്നെ സംബന്ധിച്ചിടത്തോളം ജനപ്രിയമാണ്. എഴുത്തുകാർക്കിടയിലെ ജോണറുകളെല്ലാം മനുഷ്യർ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണ്. പെരുമ്പടവത്തിന്റെ നോവൽ വളരെ ഹൃദ്യവും സ്വീകാര്യതയുള്ളതുമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ പതിപ്പുകളിറങ്ങിയ നോവലുകളിൽ
ഒന്നാണല്ലോ 'ഒരു സങ്കീർത്തനം പോലെ'യും.

എല്ലാം ബുദ്ധിജീവികൾ മുഖേന മാത്രമേ ഉണ്ടാകാൻ പാടുള്ളൂ, മഹാന്മാർ മാത്രമേ എല്ലാം ചെയ്യാൻ പാടുള്ളൂ എന്നെല്ലാം ചിന്തിക്കുന്നത് ഭയങ്കര ബോറാണ്. പീഠത്തിൽ വിശ്വസിക്കുന്ന ഇവിടെ പീഠത്തിൽ കയറ്റിവെച്ചിരിക്കുന്ന ആളുകളെ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്നും അവർ മാത്രമേ എല്ലാ കാര്യങ്ങളും ചെയ്യാൻ പാടുള്ളൂ എന്നും പറഞ്ഞാൽ ഒരുകാലത്ത് പീഠങ്ങളെല്ലാം തന്നെ ഒഴിഞ്ഞുകിടക്കില്ലേ? അതൊക്കെ നമ്മുടെ പാരമ്പര്യവാദത്തിന്റെ ഭാഗമാണ്. ഈ ഡോക്യുഫിക്ഷനിൽ ഡയലോഗും പശ്ചാത്തലവും ശബ്ദവുമാണ് എന്റെ സംഭാവന. ബാക്കിയെല്ലാം ക്യാമറാമാനും സംവിധായികയുമാണ്. ഇങ്ങനെയല്ലാതെ മറ്റേതുതരത്തിലും ആ യാത്ര ഫലത്താകില്ലായിരുന്നു.

Content Highlights: Veteran Writer Paul Zakaria tells about the scripting of In Return Just A Book

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented