Photo : Mathrubhumi
മലയാളത്തിലെ പ്രശസ്ത നാടകകൃത്തായ കെ.ടി. മുഹമ്മദിന്റെ പതിമൂന്നാം ചരമവാര്‍ഷികദിനമാണിന്ന്. ശിഷ്യനും നാടകകൃത്തുമായ ഇബ്രാഹിം വേങ്ങര കെ.ടിയെ അനുസ്മരിക്കുന്നു. കെ.ടിയുടെ നാടകങ്ങളെപ്പറ്റി, അദ്ദേഹത്തോടൊപ്പം നിലകൊണ്ട കാലത്തെപ്പറ്റി പറയുന്നു.
'കെ.ടി. എന്റെ ഗുരുനാഥനാണ്. 'സാക്ഷാത്കാരം' എന്ന നാടകത്തിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. 1974ല്‍. കെ.ടിക്ക് പകരം വെക്കാന്‍ മറ്റൊരാളുണ്ടായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒന്നുമില്ലായ്മയില്‍നിന്ന് വളര്‍ന്നുവന്ന ആളാണ് അദ്ദേഹം. കെ.ടിയുടെ ഏറ്റവും നല്ല നാടകം ഏതെന്ന് ചോദിച്ചാല്‍ 'ഇത് ഭൂമിയാണെ'ന്നേ ഞാന്‍ പറയൂ. ഇസ്ലാം മതത്തിനുള്ളിലെ ആചാരങ്ങളെ ചോദ്യം ചെയ്യുകയായിരുന്നു അദ്ദേഹം ചെയ്തത്. നാടകത്തെ കേവലമൊരു കളിയായിട്ടല്ല അദ്ദേഹം നോക്കിക്കണ്ടത്. മനുഷ്യനിലെ നന്മയെ പുറത്ത് കാണിക്കുക, തിന്മയെ എതിര്‍ക്കുക എന്നതാണ് കെ.ടി.യുടെ നാടകങ്ങളുടെ പ്രധാന സവിശേഷത.'
'ഓരോ നാടകങ്ങള്‍ എഴുതുമ്പോഴും കെ.ടി. എന്റെ പുറകില്‍ ചാട്ടവാറുമായി നില്‍ക്കുന്ന തോന്നല്‍ എനിക്കുണ്ടാകാറുണ്ട്. അദ്ദേഹത്തെ ഓര്‍ക്കാതെ ഒരു നാടകവും ഞാന്‍ എഴുതാറില്ല. അത്രയേറെ സ്വാധീനമാണ് അദ്ദേഹം എന്നിലുണ്ടാക്കിയത്. 1982 വരെ ഞങ്ങള്‍ തമ്മില്‍ അഭേദ്യമായ ബന്ധം നിലനിന്നു.'
Content highlights : malayalam playwriter k.t. muhammed's rememberance in ibrahim vengara


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..