'ഗോപിക വര്‍മ ചെയ്യുന്നത് അന്തസ്സില്ലാത്ത മോഷണ ആട്ടം'- ഛായാമുഖി വിഷയത്തില്‍ പ്രശാന്ത് നാരായണന്‍


ഷബിത

ഗോപികാവര്‍മയുടെ ആവിഷ്‌കാരത്തെ സ്റ്റേ ചെയ്യാനാണ് ഞാന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

പ്രശാന്ത് നാരായണൻ, ഗോപികാ വർമ

'ഛായാമുഖി' എന്നത് തന്റെ മാത്രം മൗലികഭാവനയാണെന്നും നര്‍ത്തകി ഗോപിക വര്‍മ കണ്‍സെപ്റ്റ് മോഷ്ടിച്ച് നൃത്താവിഷ്‌കാരമാക്കിയെന്നും പ്രമുഖ നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ ആരോപിക്കുന്നു. ബൗദ്ധികസ്വത്തവകാശത്തര്‍ക്കമായി മാറിയ ഛായാമുഖി വിവാദത്തെക്കുറിച്ച് പ്രശാന്ത് നാരായണന്‍ പ്രതികരിക്കുന്നു.

ഞാന്‍ എഴുതിയ നാടകമാണ് 'ഛായാമുഖി'. ഛായാമുഖി എന്ന പേരുപോലും എന്റെ മൗലികമായ സൃഷ്ടിയാണ്. ആ പേര് ഉപയോഗിച്ചുകൊണ്ടാണ് ഗോപിക വര്‍മ നൃത്തം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഛായാമുഖി എന്ന പേര് നിങ്ങള്‍ക്ക് ശബ്ദതാരാവലിയില്‍ കാണാന്‍ കഴിയില്ല. അതിന്റെ പ്രമേയം പ്രണയമാണ്. പ്രണയവും നഷ്ടപ്രണയവും ആധാരമാക്കിക്കൊണ്ടാണ് 'ഛായാമുഖി' എന്ന നാടകം ഞാന്‍ രൂപപ്പെടുത്തിയത്. എന്റെ സൃഷ്ടിയുടെ ആദ്യഭാഗവും പേരും അപഹരിച്ചുകൊണ്ടാണ് നൃത്തം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഹിഡുംബിയും പാഞ്ചാലിയും ഭീമനും ഒക്കെ തമ്മിലുള്ള ബന്ധം നാടകത്തില്‍ കാണിച്ചിരിക്കുന്നതു പോലെത്തന്നെയാണ് അവര്‍ അവതരിപ്പിച്ചിരിക്കുന്നത്.ഹിഡുംബി ഭീമനു സമ്മാനിക്കുന്ന കണ്ണാടി എന്ന ഭാവന എന്റേതാണ്. ആ കണ്ണാടിക്ക് ഞാനിട്ട പേരാണ് ഛായാമുഖി. വ്യാസന്റെയും എഴുത്തച്ഛന്റെയും മഹാഭാരതത്തില്‍ അങ്ങനെയൊരു സംഭവമില്ല, ഇങ്ങനെയൊരു കഥയുമില്ല. കണ്‍സെപ്റ്റും ട്രീറ്റ്‌മെന്റും എന്റേതു മാത്രമാണ്. ഛായാമുഖിയ്ക്കുമേല്‍ മറ്റാര്‍ക്കും അവകാശം ഉന്നയിക്കാന്‍ പറ്റില്ല. 1996-ൽ എഴുതിയ ഛായാമുഖി 2003- ൽ കൊല്ലത്തുള്ള കൊല്ലത്തുള്ള പ്രകാശ് കലാകേന്ദ്രം ആണ് ആദ്യമായി രംഗത്ത് അവതരിപ്പിച്ചത്. നാടകത്തില്‍ കീചകനായി വേഷമിട്ട ശ്രീജിത് രമണന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടി. സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരത്തിന് ഞാനും അര്‍ഹനായി. ഛായാമുഖി മികച്ച അവതരണത്തിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം നേടി. അത്തരത്തില്‍ നാടകലോകം ഏറ്റെടുത്ത് അനവധി പ്രശംസകള്‍ ഏറ്റുവാങ്ങിയ സൃഷ്ടിയാണ്. സ്രഷ്ടാവിന്റെ സമ്മതമോ അനുവാദമോ കൂടാതെ തികച്ചും മൗലികമായ ഒരു കൃതിയെ അപഹരിക്കുകയാണ് ഗോപിക വര്‍മ ചെയ്തിരിക്കുന്നത്.

ഛായാമുഖി അനേകം വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. നടന്‍ മുകേഷ് ഛായാമുഖി കാണാനിടയാവുകയും മോഹന്‍ലാലിന് ഈ നാടകം അവതരിപ്പിക്കാന്‍ താല്‍പര്യമുണ്ട് എന്ന് അറിയിക്കുകയും ചെയ്തു. നിര്‍മാണം അവര്‍ തന്നെ ഏറ്റെടുത്തു. പൂര്‍ണസന്തോഷത്തോടെ ഞാന്‍ സഹകരിച്ചു. അങ്ങനെയാണ് ഛായാമുഖി മോഹന്‍ലാലും മുകേഷും അവതരിപ്പിക്കുന്നത്.

ഗോപിക വര്‍മ വളരെ ഉദാസീനതയോടെയാണ് ഈ വിഷയത്തെ സമീപിച്ചിരിക്കുന്നത് . വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാന്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടപ്പോള്‍ പരിഹാസപരമായ മറുപടിയാണ് അവര്‍ തന്നത്. വ്യാസന് ക്രെഡിറ്റ് കൊടുക്കാം എന്നാണ് അവര്‍ എഴുതിയത്. വ്യാസന് ഛായാമുഖിയെ അറിയില്ല. മഹാഭാരതം എഴുതിയപ്പോള്‍ വ്യാസന് ഛായാമുഖി എന്ന കണ്ണാടിയെക്കുറിച്ച് തോന്നിയില്ല, അത് എനിക്കാണ് തോന്നിയത്.

ഏറെ നാളത്തെ ആലോചനയ്ക്കു ശേഷമാണ് ഛായാമുഖി എന്ന പേര് എന്റെ മനസ്സില്‍ തെളിയുന്നത്. ഏറെക്കാലത്തെ ചിന്തയുടെ ഫലമാണ്. ഡയലോഗില്‍ അഭംഗിയില്ലാതിരിക്കണം, കാലാകാലം ഒരു ഇമേജറിയായി നിലനില്‍ക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ഛായാമുഖിയെ അവതരിപ്പിക്കുന്നത്. പ്രമേയവുമായി വളരെയധികം അടുത്തുനില്‍ക്കുന്ന പേര് തിരഞ്ഞെടുക്കുക എന്നത് വലിയ ടാസ്‌ക് തന്നെയായിരുന്നു. ധാരാളം പേരുകളില്‍ നിന്നാണ് ഛായാമുഖി തെളിഞ്ഞുവരുന്നത്.

കാളിദാസ വിഷ്വല്‍ മാജിക്കിന്റെ ബാനറില്‍ മോഹന്‍ലാലും മുകേഷും ഛായാമുഖി അവതരിപ്പിക്കുന്നു

ഈ കൃതിക്ക് കൃത്യവും വ്യക്തവുമായ കോപ്പിറൈറ്റ് ഉണ്ട്. പുസ്തകമായി പ്രസിദ്ധീകരിച്ചതാണ്. ഈ കൃതിയുടെ പേരോ ആശയമോ മറ്റേതെങ്കിലും രൂപത്തില്‍ അവതരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ് എന്ന് ഛായാമുഖി പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

നിയമപരമായ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കേസ് കൊടുത്തിട്ടുണ്ട്. ഗോപിക വര്‍മയുടെ ആവിഷ്‌കാരത്തെ സ്റ്റേ ചെയ്യാനാണ് ഞാന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഗോപിക വര്‍മയ്ക്ക് ഛായാമുഖി അവകാശപ്പെട്ടതല്ല. അവര്‍ എന്റെ നാടകത്തില്‍നിന്നു മോഷ്ടിച്ചതാണ്. അന്തസ്സില്ലാത്ത മോഷണ ആട്ടമാണ് അവര്‍ ചെയ്യുന്നത്. കോടതി നടപടിയിലാണ് പ്രതീക്ഷ.

Content Highlights: Chayamukhi, Prasanth Narayanan,Gopika Varma, Plagiarism


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented