ഫോട്ടോ: മധുരാജ്
കാലത്തെ നടത്തത്തില്‍
ആര്‍ത്തിയോടെ
പച്ചപ്പുല്ല് തിന്നുന്ന
അയച്ച് കെട്ടിയ
ഒരറവ് മാടിനെ
ഞാന്‍ കണ്ടു.
വൈകുന്നേരം ഞാന്‍ വരുമ്പോള്‍
അതവിടെ ഉണ്ടാവില്ല
അതെവിടേയും ഉണ്ടാവില്ല
ദേവയാനി കചനെ വിളിച്ചപോലെ
ഉള്ളില്‍ത്തട്ടി വിളിച്ചാല്‍
കുടലുകള്‍ പിളര്‍ന്ന്
അത് വരുമായിരിക്കാം.
പക്ഷെ അത് ഇപ്പോള്‍
എപ്പോഴത്തേയും പോലെയോ അതിലേറേയോ
സ്വസ്ഥന്
ഇഷ്ടം പോലെ ഭക്ഷണം കണ്ടതിന്റെ
ഉത്സാഹത്തിലാണതിപ്പോള്
വാലല്പം ഉയര്‍ത്തി വെച്ചിരിക്കുന്നു
എനിക്കതിനോട് അസൂയ തോന്നി
എന്തിനാണീ ആദാം
ജ്ഞാന വൃക്ഷത്തിന്റെ
കനി തിന്നത്?
ഈ നിത്യാസ്വസ്ഥത വരിച്ചത്.
തന്റെ വരുതിയിലല്ലാത്ത ഒന്നിനെപ്പറ്റിയും
അതിനില്ലൊരു വേവലാതിയും
അത് അതുമാത്രം
അത് ഇപ്പോള്‍ മാത്രീ
മരിക്കുമ്പോഴേ
അത് മരിക്കുന്നുള്ളൂ.
അങ്ങനെ മതിയായിരുന്നില്ലേ?
Content Highlights: world poetry day 2022 poem asooya by kalpeta narayanan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..