ചിത്രീകരണം: ബാലു
ഇലകളാല്‍ തീര്‍ത്ത
ഒരു ചുവന്ന കട്ടിക്കരിമ്പടത്തിനു കീഴില്‍ ഉറങ്ങാനാണ്
എനിക്കിഷ്ടം
മഞ്ഞിന്റെ ഒറ്റപ്പാളി പോലും
ഉടുക്കാന്‍
എനിക്കിഷ്ടമില്ല
മിന്നിമിന്നാതെ നടക്കാന്‍ എനിക്ക്
പഠിക്കണം.
ആമയെയും
ആമപരമ്പരകളെയും അതിജീവിക്കണം-
കല്ലായി മാറിക്കൊണ്ട്!
എനിക്കൊരു നാവ് വേണം അനുവാദങ്ങള്‍
നിറച്ച ഒരു നാവ്.
മിന്നിതിളങ്ങുന്ന
ഒരു മൊട്ടും.
കാട്ടു പൂവും
ഉറുമ്പിന്‍ കൂനയും
ഓരോ ഋതുവിന്റെയും ഉറക്കത്തിന് ശേഷം തിരിച്ചുവരണം.
.jpg?$p=31e08d7&&q=0.8)
കാറ്റിനെ മാത്രം
ഉടുത്തു കൊണ്ട്
എനിക്ക്
ആ വീട്ടില്‍ നിന്ന്
പുറത്തു കടക്കണം.
എനിക്ക് നിന്നെ അഭിനന്ദിക്കണം
കുളിരിന്റെ
ഒരു തരിയെക്കാള്‍ ഭാരമില്ലാതെ
എനിക്ക് നിന്നോടൊപ്പം
ബസ് കാത്തുനില്‍ക്കണം
കലഹിക്കണം എനിക്ക്
നിന്റെ തല മുടിയിഴകളുടെ
കാറ്റുവഴികളോടും
തവിട്ടു പാകിയ അതിന്റെ ഉള്ളറകളുടെ
പൂട്ടുകളോടും എനിക്ക് കലഹിക്കണം
എനിക്ക് കാറ്റാവണം
എന്നാലും എനിക്ക്
കാറ്റിനോട് കലഹിക്കണം.
ഒറ്റയാവലിന്റെ അയഞ്ഞുതൂങ്ങിയ ഒരു വിളിച്ചറിയിപ്പാവണം എനിക്ക്
ആടിയുലഞ്ഞു കൊണ്ട്!
തിരശ്ശീലയിലേക്കുള്ള വാതിലുകള്‍!
അതിന്റെ
അടച്ചുറപ്പിച്ച പെട്ടികള്‍...!
ഭംഗിയായി മടക്കിയ ലഘുലേഖകള്‍!
ശബ്ദത്തിന്റെ മങ്ങിയ നേര്‍രേഖകളോട്
പൊരുതാന്‍
ഞാന്‍
ആഗ്രഹിക്കുന്നു
രണ്ടില്‍ നിന്ന് നാലിലും
ഏറ്റവുമൊടുവിലേക്കും
എത്തുന്നു
നിങ്ങളുടെ നിരാസങ്ങള്‍
നിങ്ങളുടെ സംശയങ്ങള്‍
നിയമാവലികള്‍
നിങ്ങളുടെ തന്നെ
പകര്‍പ്പുകള്‍...
ഒരുപക്ഷേ
വെട്ടുകിളികള്‍ക്ക്
അവരുടെ
ഉടുപ്പ് ഉപേക്ഷിക്കാന്‍ ആയെങ്കില്‍
എനിക്കൊരു
പുതിയ പേര് വേണം
കുരുമുളകിന്റെ ഉന്മാദവും
ഉപ്പിനെ പുളിപ്പും
എനിക്ക് വേണം
വൈകുന്നേരങ്ങളില്‍
പെയ്യുന്ന മഴയുടെ
നന്‍മയാകണം
എനിക്ക്
പക്ഷേ
അതിന്റെ
കെട്ടുകഥയാവണ്ട.
ചന്ദ്രന്റെ ഉള്ളുണര്‍ച്ചകളാകണം
എനിക്ക്.
പക്ഷേ
ചോദ്യങ്ങള്‍ ആവരുത്.
ഭൂമിയിലുള്ള ഒരു വിദ്വേഷവും എനിക്ക് വേണ്ട
ഓരോ മുറിയും അപരിചിതമാംവിധം വൈദ്യുതീകരിക്കപ്പെട്ട നഗരമാണ്.
എനിക്ക് അവിടേക്ക് പ്രവേശിക്കണം
എന്നിട്ട്
നിന്നെ
അവിടെ
കണ്ടെത്തണം.
എന്റെ ചെവികള്‍ക്കിടയിലെ മൃദുലതയില്‍
നിന്റെ ചുണ്ടുകള്‍ സഞ്ചരിക്കട്ടെ!
എനിക്ക് കണ്ണാടിയാവണം പക്ഷേ രാത്രിയുടെ
വിളക്കുകാലാവേണ്ട
എനിക്കൊരു
സ്വിച്ചിന്റെ ജന്മമാവണ്ട
മങ്ങിയ പൂതലിച്ച ഒരു പഴയ ഫോട്ടോഗ്രാഫുമാകണ്ട.
കവിതകളുടെ പുസ്തകവുമാകണ്ട
ഈ ശരീരം ഉപേക്ഷിക്കുമ്പോള്‍...
സ്ത്രീയെ...
നിന്റെ
പാട്ടിനോടൊപ്പം
എനിക്ക് ശുദ്ധമായ ഒരു തീനാളമാകണം
Content Highlights: Terrance Hayes, Roshni swapna, translation, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..