വര: ബാലു
അങ്ങയെ തേടി ഞാനാദ്യം
വീട്ടിലാണ് എത്തിയത്.
ചര്‍ക്കയുടെ ചക്രങ്ങള്‍ക്കിടയില്‍ കാറ്റേറ്റുറങ്ങുന്ന നൂല്‍ക്കഷണങ്ങളെ
മാത്രം കണ്ടുകൊണ്ട് തിരിച്ചുപോന്നു
തുടര്‍ന്ന് കാര്യാലയം ലക്ഷ്യമാക്കിക്കുതിച്ചു.
എന്നെ വരവേല്‍ക്കുവാന്‍ അവിടെ
അപൂര്‍ണ്ണമായ ഏതാനും കത്തുകള്‍ മാത്രമുണ്ടായിരുന്നു.
അങ്ങ് പ്രാര്‍ത്ഥനാമന്ദിരത്തിലേക്ക് പോയിട്ടുണ്ടാകും എന്നു ഞാനുറപ്പിച്ചു.
ദൈവത്തിന്റെ പിറകിലൊളിച്ച് ആ ദര്‍ശനത്തിനായ് ഞാന്‍ കാത്തിരുന്നു.
പത്ത് മിനിട്ടു വൈകി*
അങ്ങെത്തിച്ചേര്‍ന്നതും
ഞാന്‍ താണു വണങ്ങി.
പിടിച്ചെഴുന്നേല്‍പ്പിച്ചപ്പോള്‍,
എന്റെ നേര്‍ത്തെ കാതുകള്‍
അങ്ങയുടെ ഹൃദയമിടിപ്പുകളെ അസൂയകരമാംവണ്ണം പിടിച്ചെടുത്തു.
എന്റെ പിടിവിട്ടു.
ആ ഹൃദയം കീഴടക്കുവാനായ്
ഞാന്‍ മുന്‍പോട്ടു കുതിച്ചു.
(*പത്തുമിനിട്ടുകളോളം വൈകിയാണ് ബിര്‍ള ഹൗസിലെ അവസാന പ്രാര്‍ത്ഥനയോഗത്തിലേക്ക് ഗാന്ധിജി എത്തിച്ചേര്‍ന്നത്)
Content Highlights: sureshnarayanan poem baretta vilapam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..