വര: പി.കെ.ഭാഗ്യലക്ഷ്മി (Photo: വര: പി.കെ.ഭാഗ്യലക്ഷ്മി)
നിറനിലാവു പോലൊരു പെണ്‍കുട്ടി
തെളിഞ്ഞ നീര്‍ച്ചാലു പോലെ സ്വസ്ഥയായൊഴുകുന്ന ഒരുവള്‍.
അവളെ കണ്ടപ്പോഴാണ്,
അവളുടെ പാട്ടുകള്‍ക്ക്
കാതോര്‍ക്കുന്നവരെ
കണ്ടപ്പോഴാണ്,
എത്ര പഴകിയ,
മഞ്ഞച്ച, കാന്‍വാസിലേക്കാണ്
ഞാന്‍ നിന്നെ
പകര്‍ത്തിയിരുന്നതെന്ന്,
അത്രമേല്‍
കാറ്റ് കീറിപ്പറത്തിയൊരിലകളാണ്
നിനക്ക് വേണ്ടി
ഞാന്‍ പൊഴിച്ചിരുന്നതെന്ന്,
അത്രമേല്‍ ബലഹീനവും
ശുഷ്കവുമായ
ധമനികളിലേക്കാണ്,
രക്തമിറ്റിച്ചിരുന്നതെന്ന്,
അത്രമേല്‍
അമ്ല തീക്ഷ്ണമായ
മഴത്തുള്ളികളെയാണ്,
നിന്നിലേക്ക്
ഞാന്‍ പെയ്തു കൂട്ടിയതെന്ന്,
ഉണങ്ങിയ ചോര പോലെ
പൊടിഞ്ഞ് തീര്‍ന്ന
റോസാപ്പൂക്കളാലാണ്
നിന്നോട്
പ്രണയം പറഞ്ഞിരുന്നതെന്ന്,
എനിക്ക് മനസ്സിലായത്.
ഇനിയുമുണര്ന്നിരിക്കുവാന്
ഞാനൊരുക്കമല്ലാത്തതു കൊണ്ട്
ഈ
നഗര വേശ്യയുടെ
സരോദുകളുടെ
ആരവത്തിന്
നടുവിലേക്ക്
വളരെ കൃത്യമായെന്റെ
പ്രാണന്റെ സൂചിക
തെറിച്ചു വീഴും വിധം
എന്നെ
ക്രമപ്പെടുത്തി,
സ്വരപ്പെടുത്തി
ഇതിനാല്‍
ഞാന്‍
എന്നെന്നേക്കുമായി
ആത്മഹത്യ ചെയ്യുന്നു.
നിന്നെ സ്വതന്ത്രയാക്കുന്നു.
Content Highlights: Malayalam Literature, poem, fiction
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..