ടാഗോർ
തനിക്ക് പിടികിട്ടാത്ത
മനോഹരമായ സ്വന്തം
നിഴലിലുറ്റു നോക്കി
മരം നില്‍ക്കുന്നു.
മനസ്സിന്റെ ഭൂഗര്‍ഭങ്ങളില്‍
നിന്നു പുറത്തു വരുന്ന പാറ്റകള്‍ക്ക്
സുതാര്യമായ ചിറകുകള്‍ മുളയ്ക്കുന്നു,
അസ്തമയാകാശത്ത്
വിട പറയാനെന്നോണം
അവ പാറിപ്പറക്കുന്നു.
എന്റെ ഭാരിച്ച കൃതികള്‍ പൊയ്‌പ്പോകുമ്പോള്‍
സാരഹീനമായവ
സമയത്തന്റെ
സമുദ്രതരംഗങ്ങളില്‍
നൃത്തമാടുന്നു.
പര്‍വ്വതങ്ങളില്‍ നിശ്ചലത
അതിന്റെ ഉയരമളക്കാന്‍ വേണ്ടി
കുതിച്ചുയരുന്നു ,
തടാകത്തില്‍ ചലനം
നിശ്ചലമായി അതിന്റെ
ആഴത്തെ ധ്യാനിക്കുന്നു.
'നിന്റെ രഹസ്യമെന്താണ്?'
മന്ദമാരുതന്‍ താമരയോട് ചോദിക്കുന്നു ,
' ഞാന്‍ തന്നെ' താമര പറയുന്നു,
'ആ രഹസ്യമില്ലെങ്കില്‍
ഞാനുമില്ല'.
(ടാഗോറിന്റെ 'ഫയര്‍ഫ്‌ലൈസ്' എന്ന സമാഹാരത്തിലെ അഞ്ചു കവിതകളുടെ വിവര്‍ത്തനം).
Content Highlights: Rabindranath Tagore poem sajay kv
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..