അയാളുടെ സുന്ദരസുരഭിലമായ യൗവ്വനകാലമായിരുന്നു അത്!
വായനശാലയിൽ നിന്നെടുത്ത പ്രിയപുസ്തകങ്ങളുമായി അയാൾ ഏകാന്തതയിലേതെങ്കിലുമൊരു കോണിൽ ഇരിക്കാറ് പതിവ്
വീട്ടിലെ ഇരുണ്ടുപൊടിപിടിച്ച ഗോവണിപ്പടിയിായിരിക്കും. ഈ ഇരുമെങ്കിലും ആയിടക്ക് വായിച്ച നോവലിലെ പ്രിയ കഥാപാത്രത്തെപ്പോലെ, വിശാലമായ അമ്പലക്കുളക്കടവിലാണെന്ന് സങ്കൽപിക്കും
ഒറ്റപ്പെടലിന്റെയും വിഷാദത്തിന്റെയും പരിവേഷങ്ങൾ എടുത്തണിഞ്ഞ് പുസ്തകങ്ങവ ഒതുക്കിപ്പിടിച്ച് കുളത്തിലെ മീനോളപ്പരപ്പിലേക്ക് അയാൾ കണ്ണയച്ചിരിക്കും
ആയിരം താമരജലമുത്തുകൾ മുകളിലേക്കു തെറിപ്പിച്ചുകൊണ്ട് ഒരു നായിക അതിൽ നിന്നുയരുന്നതും....
ഇറുത്ത ഒരു ആമ്പൽപ്പൂ തനിക്കു നേരെ നീട്ടുന്നതും സ്വപ്നം കണ്ട് അയാൾ കണ്ണടച്ചിരിക്കും! ചിലപ്പോളയാളുടെ മോഹങ്ങൾ ചിറകുവീശി വിക്ടോറിയൻകാലത്തേക്കോ ചിറ്റു നഗരത്തിലോ വരെ എത്തിനിൽക്കും..
ചില നേരങ്ങളിൽ അയാളുടെ വിശന്ന വയറിന്റെ എരിച്ചിലടക്കി ഒറ്റയാൻ ജീവിതത്തിന് താങ്ങായി ചിലർ വന്ന് അയാളുടെ ജീവിതം ചിട്ടപ്പെടുത്തി
എന്നാൽ അയാളേറെ സ്നേഹിച്ച ചിലർ അയാളുടെ ഹൃദയത്തെ മുറിവേൽപിച്ച് കടന്നുപോയി
എന്നാലും അവരെയൊക്കെ മനോഹരമായി അയാൾ സ്വന്തം ഹൃദയഭിത്തിയിൽ ചേർത്തു തുന്നിപ്പിടിപ്പിച്ചു...