
വര: പി.കെ ഭാഗ്യലക്ഷ്മി
ആസൂത്രിത ചതികള്‍!
അപ്രതീക്ഷിത ചതികള്‍!
സദുദ്ദേശ്യ ചതികള്‍!
നിഷ്ക്കളങ്ക ചതികള്‍!
അളമുട്ടിച്ചതികള്!
ഇവയെല്ലാം വ്യത്യസ്ത
അനുപാതങ്ങളില്ച്ചേര്ന്ന
അവിയല്ച്ചതികള്!
ഇങ്ങനെ ചതികളില്‍-
ച്ചതികള് പലവിധം!
ചതിയുടെ
പ്രത്യശാസ്ത്രം
ചതിയുടെ
ചരിത്രപരത
ചതിയിലെ
വൈരുദ്ധ്യം
എന്നിവയെപ്പറ്റി
കിറുകൃത്യമായെഴുതാന്
ആര്‍ക്കാണാവുക?
ചതിച്ചവര്ക്കോ,
ചതിക്കപ്പെട്ടവര്ക്കോ?
യുക്തിയോ കുയുക്തിയോ
തിരഞ്ഞെത്തും മുന്‍പേ,
ഉത്തരം തിക്കുമുട്ടിപ്പിടയ്ക്കും;
ചതിയുടെ ആഞ്ഞുവെട്ടില്,
പ്രജ്ഞ മുറിഞ്ഞ്
മരവിച്ച മനസ്സകങ്ങളില്‍.
ചതികര്ത്താക്കളുടെ
ഓരോ മിടിപ്പിലും,
ചതിക്കപ്പെട്ട നിശ്വാസങ്ങള്‍
ഒന്നിനൊന്നായ്
കൂട്ടംകൂടി നില്ക്കും.
നിറഞ്ഞു കവിഞ്ഞത്
പൊട്ടിച്ചിതറും.
അന്നേരവുമവര് ഇരപിടിയന്മാരെന്ന്,
കുമ്പസാരിക്കാന്‍ മടിക്കും.
നയത്തില്‍ ഒഴിഞ്ഞ്,
മയത്തില്ത്തെന്നി,
കടുപ്പത്തില്‍ കുതറി,
അവര്‍ ചതിയുടെ
പാതിവ്രത്യം കാക്കും
ചതിപ്പാടുകള്,
ഇരകളില്‍ പൊള്ളലായ്-
ത്തെളിയുന്ന കാലത്ത്.
അങ്ങനെയൊരു കാലത്തവര്‍-
എട്ടു കൊരുത്തുള്ളൊരു
ചൂണ്ടലൊരുക്കും.
തങ്ങളില്ത്തങ്ങള് കുരുങ്ങിമരിച്ച,
ചതിപ്പശ ഓരോ
ചുനിപ്പിലുമൊളിപ്പിക്കും.
നീതിയുടെ
അവസാന അറ്റം വരെയും,
ചതിയുടെ അലറിക്കരച്ചിലാ-
സ്വദിക്കാനായി,
അവര്‍ കണ്ണുകള്‍
തുറന്നുപിടിച്ചു
കിലുങ്ങിക്കുലുങ്ങിച്ചിരിച്ചു-
കൊണ്ടേയിരിക്കും!
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..