പ്രതീകാത്മക ചിത്രം (Photo: വര: പി.കെ.ഭാഗ്യലക്ഷ്മി)
തീ പിടിച്ച
ചാണകപ്പച്ചയ്ക്കു മേലെ
ഇരിക്കുമ്പോള്‍
ഇരയ്ക്കുള്ളില്‍
മിണുങ്ങും വായ്ക്കകത്തുള്ള
തണുസ്പര്‍ശം.
എല്ലു തട്ടിയുരയുന്ന
കല്ലുവെച്ച നുണയ്ക്കുള്ളില്‍
മരവിച്ച് മയങ്ങുന്ന
വെറുമിറച്ചി .
മുഖം മൂടി കരിമ്പട
കിടത്തത്തില്‍
കിടുങ്ങുന്ന
മടുപ്പിന്റെ
ഉടല്‍ കോച്ചും
പടുതാളം;
നെടുനിദ്ര;
നാട്യമുദ്ര.
ഒരു ചൂടും
ഉള്‍ച്ചേരാതമരുന്ന
നിറധ്യാന നിര്‍മമത
നിവരാത്ത വര്‍ത്തമാനം.
ശൈത്യമൊറ്റ ഋതുവായി,
തിളയ്ക്കാത്തൊരാത്മബോധം
പകപ്പാണിന്നകം മേനി
പതുങ്ങട്ടെ വെയില്‍ ചീള്.
Content Highlights: Malayalam Literature, Malayalam Poem
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..