Representative Image| Photo: Gettyimages
നഗരത്തിന്റെ
ശബ്ദംകേട്ടുകൊണ്ട് യാത്രചെയ്യണം.
മിഴിതുറക്കണം.
കുഞ്ഞുപക്ഷിതന്‍
കരച്ചില് കേട്ടുണരുന്ന
ദിക്കിലേക്കിനിയുമുയിര്ക്കണം.
ഇടറിവീഴും പ്രാണന്
അതിലേക്കിനിയുമാഴത്തില്
കത്തികളാഴ്ത്തണം.
ചിരിപുരട്ടി തേച്ചൊര-
സ്ത്രങ്ങള്‍ വാക്കു
കൊണ്ടെയ്തുവീഴ്ത്തണം.
നഗരത്തിന്റെ കാഴ്ചകള്‍
കടമെടുത്തെന്റെ
യാത്രതുടരണം.
വഴിവാണിഭക്കാരിയാം വൃദ്ധ-
വന്ദ്യമാമെന് കൈകളവരെ
തച്ചുടയ്ക്കണം.
പുസ്തകക്കാറ്റിലലയും
ശലഭത്തിന് കുഞ്ഞുമഞ്ചാടി
ചിറകരിഞ്ഞീടും.
ഓവുചാലില്‍ പിടയു-
മാര്ത്തനാദങ്ങള്
അവ ചേര്ത്തെടുത്തെന്
കവിത നിറയ്ക്കണം.
കപടപ്രലോഭനങ്ങളില്
എനിക്കെന്റെ
പ്രണയനാടകം ആടിത്തിമിര്‍ക്കണം.
ലഹരിപൂക്കുന്ന രാവിന്റെ
മദത്തിടമ്പിലുറഞ്ഞു
തുള്ളണം... നഗരത്തിന്റെ ഓര്മപ്പുറത്തിലേ-
ക്കൊരിക്കലെന്റെ യാത്ര നീളണം
അവിടെവെച്ചെന്
മദോന്മാദഗന്ധങ്ങള്.
അലയുമാത്മപ്രപഞ്ചകള്
ദിക്കുകിട്ടാ സമതലങ്ങള്‍...
ഇനിയുമുച്ചത്തില്‍ എനിക്ക്
ചിന്നംവിളിക്കണം.
നഗരങ്ങളുടെ കണ്ണുകള്‍ ചൂഴ്ന്നെ-
ടുത്തെന്റെയാന്ത്യം മറയ്ക്കണം...!
പുലരിച്ചുവപ്പെടുത്തെന്റെ
സൂര്യനെ ഉയിര്ത്തെടുക്കണം
പിന്നെ വീണ്ടും...
നഗരത്തിലെ ശബ്ദംകേട്ടു
യാത്രചെയ്യണം.
ജനിമൃതികളേ പൊറുക്കുക...
പിന്നെയും...
വന്യമാം യാത്ര!
Content Highlights: p ameya dev, malayalam poem
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..