ആർടിസ്റ്റ് എൻ.എൻ സജീവൻ വരച്ച സുഗതകുമാരി
(സുഗതകുമാരി ടീച്ചര്‍ക്ക്...)
ഒരു പനിക്കാലമോര്‍മയില്‍
നെറുകയില്‍
വാസനിച്ചെത്തുന്ന
പച്ചത്തഴപ്പിന്റെ നേരുകള്‍
കടുംകയ്പിന്റെ അരുചിക്കനങ്ങളില്‍
പൊള്ളുമ്പൊളലിവാല്‍
ജീവതാളം തളിര്‍ക്കുന്ന
ശ്വാസക്കുളിര്‍മകള്‍
വെയിലേറ്റ് ധ്യാനിച്ച പച്ചത്തഴപ്പ-
തിലിറ്റുന്ന നീരില്‍
മഴവില്‍ പ്രപഞ്ചം നിറംകെട്ടി വാടാത്ത നിത്യപ്രസന്നത...
എത്ര മഞ്ജുളം കൈയ്യില്‍
പ്രണയം കൊരുത്തോരു മാല,
ദൂരെയാകിലും ചാരെയെത്തും നവനീതചാരുത...
മനം പാറ പോലുറ -
ഞ്ഞെത്തുന്ന വേഗ നിലങ്ങളില്‍,
ഓരം പ്രതീക്ഷയായ് വേരുപടര്‍ത്തുന്ന ധന്യത...
പെണ്മയിലുണ്മയില്‍ പൂവഴിയഭയമായ്
മരുവഴിത്തിരിവില്‍ പൊരുതുന്ന ഹരിതകം...
*നീറ്റുപച്ച - കൃഷ്ണതുളസിയ്ക്ക് തനിമലയാളം
Content Highlights: Prasad Kakkassery, Sugathakuamri, mathrubhumi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..