പാബ്ലോ നെരൂദ | Photo: AP
നിറഞ്ഞ പെണ്ണേ, മാംസത്തിന്റെയാപ്പിളേ, ചുടുന്നതിങ്കളേ ,
കടല്‍ക്കളയുടെ കനത്ത ഗന്ധമേ,
മണ്ണും വെളിച്ചവും കൂട്ടിക്കുഴച്ച ചാരുതേ,
നിന്റെ സ്തംഭങ്ങള്‍ക്കിടയില്‍ തുറക്കപ്പെടുന്നതേത്
ധൂസരപ്രകാശം?
പുരുഷേന്ദ്രിയങ്ങള്‍ തൊട്ടറിയുവതേതൊരു പ്രാചീനരാത്രി?
ജലത്തോടും നക്ഷത്രങ്ങളോടുമൊത്തുള്ള യാത്രയാണ് പ്രണയം,
വീര്‍പ്പുമുട്ടുന്ന വായുവിനോടും ധാന്യപ്പൊടിയുടെ ആകസ്മികമായ കൊടുംകാറ്റിനോടുമൊപ്പം.
ഇടിമിന്നലുകളുടെ കൂട്ടിമുട്ടല്‍,
ഒരൊറ്റ മധുകണത്താല്‍ ദമിതമായ
രണ്ടുടലുകള്‍.
ഉമ്മ തോറും നിന്റെ കൊച്ച് അനന്തതയ്ക്കു കുറുകേ സഞ്ചരിക്കുകയാണ് ഞാന്‍,
നിന്റെ അതിരുകള്‍ക്കും പുഴകള്‍ക്കും ചെറിയ
ഗ്രാമങ്ങള്‍ക്കും കുറുകേ .
ആനന്ദമായി മാറിയ ജനനേന്ദ്രിയാഗ്‌നി,
രക്തത്തിന്റെ ഇടുങ്ങിയ വഴികളിലൂടെ പ്രവഹിക്കുന്നു,
ഒരു ഇരുണ്ട രക്തപുഷ്പം പോലെ
അത് മുങ്ങിത്താഴുവോളം,
അത്
രാത്രിയിലെ മിന്നല്‍ പോലെ ഒന്നു തിളങ്ങി,
പൊലിയുവോളം.
Content Highlights: love Sonnet XII pablo neruda malayalam translation sajay kv
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..