'ഇന്തുക്ക്': റോബിന്‍ എഴുത്തുപുരയുടെ കവിത


പോകാന്‍ നേരം കുറച്ചു പണം ക്രെഡിച്ച്‌ചെയ്ത് ഒരു ഡിജിറ്റല്‍ ചുംബനവും തന്നു .

വര: ശ്രീലാൽ

കോളിംഗ്‌ബെല്‍ കേട്ട്
വാതില്‍ തുറന്ന് നോക്കുമ്പോള്‍
മുറ്റത്തൊരു റോബോര്‍ട്ട് !
പഴയ കൂട്ടുകാരന്‍
പറഞ്ഞുവിട്ടതാണത്രേ .

കഴിക്കാനെന്തു കൊടുക്കും
കുടിക്കാനും ?
ഒന്നും വേണ്ട
ഒരു പവര്‍മ്പോര്‍ഡ്
കിട്ടിയാല്‍ മതിയെന്ന് .

വിശേഷങ്ങള്‍
പറഞ്ഞിരിക്കുമ്പോള്‍
എന്തൊരത്ഭുതം !
പണ്ട് തെണ്ടിനടന്നതും
സിനിമ കണ്ടതും
തല്ലുപിടിച്ചതുമൊക്കെ നല്ല ഓര്‍മ്മ.

പഹയന്‍
മെട്രോനഗരക്കാരന്‍
പറഞ്ഞു ഫീഡുചെയ്തതാകണം.

ഉറക്കത്തിലും
തലയില്‍ ഒരു ചെമന്ന വെട്ടം
മിന്നിമിന്നി നിന്നു .
പുലരും വരെ
അറിയാത്ത ഭാഷയില്‍
എന്തൊക്കെയോ പുലമ്പി.

പോകാന്‍ നേരം
കുറച്ചു പണം ക്രെഡിച്ച്‌ചെയ്ത്
ഒരു ഡിജിറ്റല്‍ ചുംബനവും തന്നു .

അടിവെച്ച് നടന്നു മറയുംമുമ്പേ
വിളിച്ചു ചോദിച്ചു
റോബോര്‍ട്ടേ
പേര് മാത്രം പറഞ്ഞില്ല...

'ഇന്തുക്ക് '

ഒരു നിശ്വാസത്തിന്റെ
കോന്തലയില്‍ കൂട്ടുകാരാ
നീയെന്നെ മറന്നില്ലല്ലോയെന്ന്
മാത്രം...

Content Highlights: Robin Ezhuthupura, Poem Indukk

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


11:48

ആളില്ലാക്കപ്പലും ഫ്ലോട്ടിം​ഗ് പാലവും- ഋഷിയുടെ കണ്ടുപിടുത്തങ്ങൾ മാസ്സാണ്

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented