ചിത്രീകരണം : ബാലു
പിന്നാമ്പുറത്തെ തിണ്ണയില്‍
മാറാമ്പല കൊണ്ട് മൂടിയും
കാട്ടാളന്മാര്‍ കൂടുകൂട്ടിയും
കിടപ്പുണ്ടൊരു ചാരുകസേര.
പറമ്പിലെ പഴേ മൂത്ത പ്ലാമരം;
പഴേ കാലത്തെപ്പോഴോ
അത്ത ദാദാക്കന്മാരിലാരോ
ഉരുപ്പടിയാക്കിപ്പണിഞ്ഞതാ.
അതിന്റെ ചാരുതുണിയിന്മേല്‍ ചാരാടി
അഴുക്കു പുരണ്ടു നിറം മങ്ങിയ
മൂന്ന് നൂറ്റാണ്ടുകള്‍ കണ്ടൊരു
കോളാമ്പി ചെരിഞ്ഞു കിടക്കുന്നു.
മൂന്തിയാവുമ്പോ, നിശബ്ദത
മൂക്കുമ്പോ,
കേള്‍ക്കാം വര്‍ത്തമാനങ്ങള്‍; കോളാമ്പിയും
ചാരുകസേരയും തമ്മില്‍!
മുറ്റത്തെ പ്ലാമരങ്ങളെല്ലാമതിന്‍ കുഞ്ഞുങ്ങളാണെത്രേ,കൊമ്പ്
കുലുക്കുന്നതും ഇലകളനക്കുന്നതും
മുത്തിക്ക് കാണ്മതിനാണെന്നും!
ചാരുകസേരയും കോളാമ്പിയും പാതിരാവാവുമ്പോള്‍
മുറ്റത്തേക്കിറങ്ങും,
പ്ലാപേരമരങ്ങളോട്
മുതുമൂത്തയോര്‍മകളയവിറക്കും.
കോളാമ്പിയപ്പോള്‍ ചാരില്‍
തിരിഞ്ഞു മറയുന്ന
പഴേ മുത്തിമാര്‍ വെത്തല മുറുക്കി,
വിരലുകള്‍ക്കിടയിലൂടൊരൊറ്റ തുപ്പ്
തുപ്പുന്നോരോ ഓര്‍മകളെയങ്ങനെ അഴിച്ചിടും.
കഥകളിങ്ങനെ പൊടി പിടിച്ചു
കനത്തു പെയ്യുമ്പോള്‍,
തൊട്ടപ്പുറത്തെ പള്ളിപ്പറമ്പിലെ
ഖബറിങ്കലിലേയ്ക്ക് നോക്കിയിരുന്ന്
പടിഞ്ഞാറു നിന്നെത്തുന്നൊരു ചെറുകാറ്റില്‍
ചാരാടിയുറങ്ങിപോം കോളാമ്പി.
അങ്ങനെയങ്ങനെയൊരു
രാത്രി പോകേ,
ആരോ മരിച്ചു പോയൊരാള്‍
മലര്‍ന്നു കിടക്കുന്നു ചാരുകസേരയില്‍,
കാറി തുപ്പുന്നു
ആ കോളാമ്പിയില്‍!
Content Highlights: Anish Haroon Rasheed, Poetry, Charukasera, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..