ചിത്രീകരണം:ബാലു
കഞ്ഞികുടിച്ചതിന് ശേഷമന്ന്
കോലായിലിറയത്തവരിരുന്നു.
കഞ്ഞീലിടാത്ത ഉപ്പുകല്ല്
കഴുത്തിന്‍ കുഴലിലൂടൊലിച്ചിറങ്ങി
കമുകിന്‍ ഞരമ്പിലൂടരിച്ചുകേറി!
കാര്‍ന്നോന്മാരുടെ കൈക്കസേരയില്‍
കളറുള്ള ഷര്‍ട്ട് കിടന്നുതൂങ്ങി!
ഒട്ടിയ വയറിനെ പെറ്റ പെണ്ണ്
കരിനിഴല്‍ ചരടിന്റെ മുറുക്കുനൂര്‍ത്തി
കൈയിലെ മറുക് കണ്‍തുറന്നു!
കാറ്റില്‍ കാറ്റാടി മരമുലഞ്ഞു
കാണാക്കുയിലിന്‍ കണ്‍നിറഞ്ഞു
കാവിനിലത്തെ കല്‍ത്തണുപ്പില്‍
കാരിയമായിരം കിടന്നുരുണ്ടു.
കണവന്റെ കണ്ണില്‍ കനല്‍ കണ്ടില്ല!
പെണ്ണിന്റെ കരളവനും കണ്ടില്ല!
കരടുമായിവന്നയടുത്ത കാറ്റ്
അവളുമായി കണ്ണില്‍ നീര്‍ നിറച്ചു
പോവുന്ന പോക്കില്‍ അങ്ങേലെ
കര്‍പ്പൂര തിരിയുടെ കണ്‍ തുടച്ചു.
കഴുത്തില്‍ വിയര്‍പ്പിന്റെ ഗുളികക്കുരുക്കില്‍
കരയാത്തതെന്തോ കുടുങ്ങിക്കിടന്നു
കാല്‍ക്കണക്കെട്ടും കൈമടക്കും
കൈവിരല്‍ ദൂരം മാറിനിന്നു
കളര്‍ ഷര്‍ട്ടിലെ കൈമടക്കില്‍
കരിവളക്കെട്ട് മുഴച്ചിരുന്നു
അവളുടെ കൈയിലെ മീന്‍പള്ളയില്‍
കുപ്പായമില്ലാതെ മറുക് ഇരുന്നു
കുട്ടികളെല്ലാരും ഉറങ്ങിയിരുന്നു.
Content Highlights: Akshay Gopinath, Poem Kuppayamillatha Maruk, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..