ബൗദ്ധിക സ്വത്ത്: ഭീമനെ ആര്‍ക്കും അവതരിപ്പിക്കാം, എം.ടിയുടെ ഭീമനെ തൊടാന്‍ പറ്റില്ല- കെ.സി. നാരായണന്‍


സ്വതന്ത്ര സോഫ്റ്റ് വെയര്‍ എന്ന ഗണത്തിലാണ് മഹാഭാരതവും രാമായണവും പണ്ടുള്ള എല്ലാ കൃതികളും ഉള്‍പ്പെടുക. ത്യാഗരാജ കൃതിയ്ക്ക് എന്തു കോപ്പിറൈറ്റ് ആണ് ഉള്ളത്? എല്ലാവരും ത്യാഗരാജ കൃതികള്‍ പാടുന്നു

കെ.സി നാരായണൻ, എം.ടി വാസുദേവൻ നായർ

പുരാണേതിഹാസങ്ങളുടെ ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ച് എഴുത്തുകാരന്‍ കെ.സി നാരായണന്‍ സംസാരിക്കുന്നു.

ക്ഷിണേന്ത്യയില്‍ പ്രചരിക്കുന്നതും കേരളത്തില്‍ നിലവിലുള്ളതുമായ മഹാഭാരതത്തില്‍ ഇല്ലാത്ത കഥകളും സംഭവങ്ങളും ഒരു പക്ഷേ ഉത്തരേന്ത്യന്‍ മഹാഭാരതത്തില്‍ ഉണ്ടായേക്കാം. തിരിച്ചും സംഭവിക്കാം. മഹാഭാരതകഥയില്‍ എത്രയോ വ്യത്യാസങ്ങളും അനവധി കഥകളുടെ കൂട്ടിച്ചേര്‍ക്കലുകളും സംഭവിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. ബൗദ്ധികസ്വത്ത് എന്ന വാദം പ്രസ്തമാകുന്ന ഒരു സന്ദര്‍ഭം വിവരിക്കാം. വി.എസ് ഖാണ്ഡേക്കര്‍ യയാതി എന്ന നോവല്‍ എഴുതിയത് മഹാഭാരതത്തിലെ കഥയെ ഉപജീവിച്ചുകൊണ്ടാണ്. ആ പുസ്തകത്തിന് ഉടമസ്ഥാവകാശവും നിയമപരിരക്ഷയുമുണ്ടാവുന്നത് 1913-ലെ കോപ്പിറൈറ്റ് നിയമപ്രകാരമാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ കോപ്പിറൈറ്റ് നിയമപ്രകാരം ഗ്രന്ഥകര്‍ത്താവ് മരണപ്പെട്ട് അറുപത് വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ കൃതി കോപ്പി ലെഫ്റ്റ് അഥവാ ആര്‍ക്കും പ്രസിദ്ധീകരിക്കാവുന്ന സാഹചര്യം വന്നുചേരുകയുള്ളൂ. 1913-ന് ശേഷം ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്ന ഏത് കൃതിക്കും ഈ നിയമം ബാധകമാണ്. പക്ഷേ ഇതിഹാസങ്ങള്‍ രചിക്കപ്പെട്ടത് ഈ നിയമം വരുന്നതിനും നൂറ്റാണ്ടുകള്‍ക്കുമുമ്പേയാണ്. ആളുകള്‍ ഇഷ്ടംപോലെ ഇതിഹാസങ്ങള്‍ മാറ്റിയെഴുതുകയും വ്യാഖ്യാനിക്കുകയും പുനഃസൃഷ്ടിക്കുകയും എല്ലാം ചെയ്തിട്ടുണ്ട്. വ്യാസനും കാളിദാസനും തുഞ്ചത്തെഴുത്തച്ഛനും നമ്മള്‍ കോപ്പിറൈറ്റ് കൊടുക്കുന്നില്ല.



ഫോട്ടോഗ്രാഫി, സംഗീതം തുടങ്ങി എല്ലാറ്റിനും ഈ കോപ്പിറൈറ്റ് ബാധകമാണ്. കംപ്യൂട്ടറില്‍നിന്നും ഒരു ചിത്രം ഉപയോഗിക്കുമ്പോള്‍ ഇമേജ് സബ്ജക്റ്റ് റ്റു കോപ്പിറൈറ്റ് എന്ന് കംപ്യൂട്ടര്‍ നമുക്ക് വാണിങ് തരും. അത് ലംഘിച്ച് ഉപയോഗിച്ചാല്‍ കനത്ത തുക ഈടാക്കിക്കൊണ്ടുള്ള വക്കീല്‍ നോട്ടീസും കിട്ടും. ഇങ്ങനെയുള്ള ഇലക്ട്രോണിക് സോഫ്റ്റ് വെയര്‍ സംവിധാനങ്ങള്‍ ഉണ്ടായിരിക്കെയാണ് സ്റ്റോള്‍മാന്‍ എന്ന വ്യക്തി കോപ്പിറൈറ്റ് ഇല്ലാത്ത, ഫ്രീ സോഫ്റ്റ്‌വെയര്‍ എന്ന സങ്കല്പം അവതരിപ്പിക്കുന്നത്. അദ്ദേഹം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന സങ്കല്പം പരിചയപ്പെടുത്തി. അത് ആര്‍ക്കും വാങ്ങാം, ഉപയോഗിക്കാം, പ്രചരിപ്പിക്കാം, സൗജന്യമായിത്തന്നെ. അതൊരു കോര്‍പ്പറേറ്റ് അല്ല. അങ്ങനെയുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ഗണത്തിലാണ് മഹാഭാരതവും രാമായണവും പണ്ടുള്ള എല്ലാ കൃതികളും ഉള്‍പ്പെടുക. ത്യാഗരാജ കൃതിയ്ക്ക് എന്തു കോപ്പിറൈറ്റ് ആണ് ഉള്ളത്? എല്ലാവരും ത്യാഗരാജ കൃതികള്‍ പാടുന്നു. പക്ഷേ അദ്ദേഹം പാടുന്നത് പോലെയല്ല എന്നുമാത്രം. നേരെ മറിച്ച് ഇളയരാജയുടെ സംഗീതം അങ്ങനെ ഉപയോഗിക്കാന്‍ പറ്റില്ല. അതിന് കോപ്പിറൈറ്റ് ഉണ്ട്. പൂജ്യം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണ്. അതിന് കോപ്പിറൈറ്റ് ഉണ്ടായിരുന്നെങ്കില്‍ ഓരോ രാജ്യക്കാരും പൂജ്യം കംപ്യൂട്ടറില്‍ ഉപയോഗിക്കുമ്പോഴും രണ്ട് സെന്റ് വീതം ഇന്ത്യയുടെ അക്കൗണ്ടില്‍ വീഴേണ്ടേ? അങ്ങനെ നടക്കുന്നില്ലല്ലോ. പൂജ്യം നമ്മള്‍ സംഭാവന ചെയ്തത് കോപ്പിറൈറ്റ് ആക്ട് നടപ്പില്‍ വരുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ്.

'കര്‍ണഭൂഷണം' എന്ന കൃതി ഉള്ളൂര്‍ എഴുതിക്കഴിഞ്ഞാല്‍ ആ കൃതി മോഷ്ടിക്കാന്‍ പറ്റില്ല. എം.ടിയുടെ 'രണ്ടാമൂഴം' എന്ന നോവല്‍ മറ്റേതൊരു ആവിഷ്‌കാരത്തിലേക്കും അദ്ദേഹത്തിനല്ലാതെ മറ്റൊരാള്‍ക്കും തൊടാന്‍ പറ്റില്ല. അത് മഹാഭാരത കഥയാണ്, പക്ഷേ പ്രമേയം എം.ടിയുടെ സ്വതന്ത്രാവിഷ്‌കാരമാണ്. ഭീമനെ ആര്‍ക്കും അവതരിപ്പിക്കാം, എം.ടിയുടെ ഭീമനെ കോപ്പിറൈറ്റ് നിമയപ്രകാരം തൊടാന്‍ പറ്റില്ല. ബൗദ്ധികസ്വത്തവകാശം സംബന്ധിച്ച തര്‍ക്കങ്ങള്‍ എപ്പോഴും ഉണ്ടാവാറുണ്ട്. മൗലിക കൃതികള്‍ക്കാണ് അത് ബാധകമാവുന്നത്. കൂട്ടിച്ചേര്‍ക്കലുകളും മാറ്റിപ്പറയലുകളും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് പുരാണങ്ങള്‍.

Content Highlights: K.C Narayanan, M.T Vasudevan Nair, Mathrubhumi, Copyright Act, Intellectual Property


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented