'വാങ്ങാന്‍ മാവുങ്കല്‍മാരുണ്ടല്ലോ. അവര്‍ക്ക് കാവല്‍ നില്‍ക്കാന്‍ പോലീസ് ഐ.ജി. വരെയും'


സി. രാധാകൃഷ്ണന്‍

സി. രാധാകൃഷ്ണൻ

ലകൊണ്ട് പുര മേയുന്ന പഴയകാലത്ത് ഒരു പതിവുണ്ടായിരുന്നു: മേഞ്ഞ പുരയുടെ ഒരു മൂലയില്‍ മേച്ചില്‍ക്കാര്‍ തീ വെക്കും. കത്തിപ്പിടിക്കുമ്പോള്‍ ആഘോഷമായി തല്ലിക്കെടുത്തുകയും ചെയ്യും. 'തീഭയം തീര്‍ക്കുക' എന്നായിരുന്നു ഇതിനു പേര്.

പക്ഷേ, പുതുതായി ഒരു പുര പണിതാല്‍ അവിടെ ആദ്യം നടക്കേണ്ടത് മോഷണമാണ് എന്ന രീതി പണ്ടുള്ളതായി ഓര്‍മയില്ല. എന്നാല്‍, എന്റെ കാര്യത്തില്‍ ഒരു ചടങ്ങുപോലെ ഇത് സംഭവിക്കുന്നു.

എറണാകുളത്ത് 1982-ല്‍ ഒരു വീടുണ്ടാക്കി. മോഷണം കൊണ്ടായിരുന്നു അതിന്റെ ഉദ്ഘാടനം. രണ്ടായിരത്തില്‍ ചമ്രവട്ടത്ത് മറ്റൊരു വീടുണ്ടാക്കി. അവിടെയും ഇങ്ങനെത്തന്നെ. ഏറ്റവും അവസാനം എറണാകുളത്തെ വീട് മകന്‍ ഇപ്പോള്‍ പുതുക്കിപ്പണിതു. ഉടമസ്ഥനായി രേഖയിലുള്ളത് ഞാന്‍ ആയതുകൊണ്ടാവാം ഇവിടെയും ഉദ്ഘാടനച്ചടങ്ങ് മോഷണം തന്നെ!

മുന്‍വാതിലിലെ പൂട്ട് പൊളിഞ്ഞു എന്ന ബുദ്ധിമുട്ടേ ആദ്യത്തെ രണ്ട് അവസരത്തിലും ഉണ്ടായുള്ളൂ. പൊന്നോ പണമോ ഒന്നും പോയില്ല. (ഉണ്ടായിട്ടുവേണ്ടേ പോകാന്‍!) ഇത്തവണ പക്ഷേ, പ്രധാനപ്പെട്ട ചിലത് പോയി. മൂര്‍ത്തീദേവി, സഞ്ജയന്‍, അമൃതകീര്‍ത്തി എന്നീ പുരസ്‌കാരങ്ങളുടെ ശില്പങ്ങള്‍. ദേവീവിഗ്രഹങ്ങള്‍ എന്ന് തോന്നിപ്പിക്കുന്നതാണ് മൂന്നും. അതിനാലാവാം, കാക്കത്തൊള്ളായിരം ഫലകങ്ങള്‍ക്കിടയില്‍നിന്ന് ഈ മൂന്നുമാത്രം കൊണ്ടുപോയത്.

മകനും കുടുംബവും ഏറെ കഷ്ടപ്പെടുന്നുണ്ട് ഈ സ്മാരകങ്ങള്‍ സൂക്ഷിക്കാന്‍. പണി നടക്കുമ്പോള്‍ വീട്ടുപകരണങ്ങളുടെ കൂടെ ഇവയും മാറ്റിയിരുന്നു. തിരികെ കൊണ്ടുവരാന്‍ ആള്‍ പോരാതെ വന്നപ്പോള്‍ കരാറുകാരന്‍ ഏതോ രണ്ട് തമിഴ് 'അതിഥി'കളെക്കൂടി വിളിച്ചു. അവരിത് നോട്ടമിട്ടുകാണും. അന്ന് രാത്രിയില്‍ത്തന്നെ തട്ടിക്കൊണ്ടുപോയി. വിദേശത്തേക്ക് ഒളിച്ചു കടത്താന്‍ വിറ്റിരിക്കാം. വാങ്ങാന്‍ മാവുങ്കല്‍മാരുണ്ടല്ലോ. അവര്‍ക്ക് കാവല്‍ നില്‍ക്കാന്‍ പോലീസ് ഐ.ജി. വരെയും.

ഒരുകണക്കിന് ഇതൊരു സഹായമായി. ഇവയുടെയൊക്കെ സൂക്ഷിപ്പും സംരക്ഷണവും ഇനി വേണ്ടല്ലോ! വെറുതേ കൊടുത്താലും ആരും കൊണ്ടുപോകാത്തത് എങ്കിലും ബഹുമതികള്‍ അല്ലേ, നോക്കണ്ടേ! കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ!

ചുരുക്കത്തില്‍, പണ്ട് മലബാറില്‍നിന്ന് മുറജപത്തിന് തിരുവനന്തപുരത്തുപോയ ഒരു നമ്പൂതിരിക്ക് തിരികെ വരുമ്പോഴുണ്ടായ അനുഭവത്തിന്റെ സുഖം ഞാന്‍ ഇപ്പോള്‍ അറിയുന്നു.

മഹാരാജാവില്‍നിന്ന് ദക്ഷിണയായി കിട്ടിയ നാണയങ്ങളുടെ കിഴി അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. മകളുടെ വേളിക്ക് ഉപയോഗിക്കാം എന്ന് സ്വപ്നംകണ്ടായിരുന്നു അത് മുറുകെ പിടിച്ചുള്ള മടക്കയാത്ര. പക്ഷേ, വേമ്പനാട്ടുകായലില്‍ രാത്രി ബോട്ടില്‍ കുളിരും തണുത്ത കാറ്റുമേറ്റിരിക്കെ ഒരു നിമിഷം കണ്ണടഞ്ഞുപോയി. പണക്കിഴി പിടിവിട്ട് കായലില്‍ വീണുംപോയി!

വിവരമറിഞ്ഞ് സഹയാത്രികരും ബോട്ടുകാരും ബോട്ട് നിര്‍ത്താനും ഇറങ്ങി മുങ്ങിത്തപ്പാനും ഒക്കെയുള്ള ശ്രമം ആരംഭിച്ചു. ഒട്ടും പരിഭ്രമിക്കേണ്ട എന്നാണ് തിരുമേനി അപ്പോള്‍ ആത്മാര്‍ഥമായി ചിരിച്ചത്: ''ഇനിയെങ്കിലും എനിക്കൊന്ന് സുഖമായി ഉറങ്ങാലോ!''

Content Highlights: c radhakrishnan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented