വില്യം ഷേക്സ്പിയർ/ ചിത്രത്തിന് കടപ്പാട് എ.പി
വിശ്വസാഹിത്യം എന്നത് ഒരു പേരിലേക്ക് ചുരുക്കാന്‍ പറഞ്ഞാല്‍ അത് വില്യം ഷേക്സ്പിയര് എന്നാവുന്നു! ഏപ്രില്‍ ഇരുപത്തിയാറ് സാഹിത്യത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നതും അനശ്വരനായ ഷേക്സ്പിയറിന്റെ ജന്മദിനം എന്ന നിലയിലാണ്. 1564 ഏപ്രില്‍ ഇരുപത്തിയാറിന് ഇംഗ്ലണ്ടിലെ സ്ട്രാറ്റ്ഫോര്‍ഡ് ഏവണില്‍ ജനിച്ച ഷേക്സ്പിയര് ഇംഗ്ലണ്ടിന്റെ ദേശീയ കവിയായാണ് വാഴ്ത്തപ്പെടുന്നത്. ഷേക്സ്പിയറിന്റെ 458-ാം ജന്മവാര്ഷികത്തില് അദ്ദേഹത്തിന്റെ വിഖ്യാതവചനങ്ങള് വായിക്കാം.
ചിലര്‍ മഹാന്മാരായി ജനിക്കുന്നു, ചിലര്‍ മഹത്വം കൈവരിക്കുന്നു, മറ്റുചിലര്‍ മഹത്വം തന്നത്താന്‍ അടിച്ചേല്‍പ്പിക്കുന്നു. ആയതിനാല്‍ മഹത്വത്തെ ഒരിക്കലും ഭയപ്പെടാതിരിക്കുക.
നമ്മള് എന്താണെന്ന് ഓരോരുത്തര്‍ക്കുമറിയാം. പക്ഷേ എന്തായിരിക്കണമെന്നാണ് അറിയാത്തത്.
എല്ലാ മനുഷ്യര്‍ക്കും നിങ്ങളുടെ കാതുകളെ കൊടുക്കുക; നിങ്ങളുടെ ശബ്ദം വളരെ കുറച്ചുപേര്‍ക്കും!
നമ്മുടെ സംശയങ്ങള്‍ രാജ്യദ്രോഹികളാണ്. ആ സംശയങ്ങളെ സമീപിക്കുന്നതിനനുസരിച്ച് നമ്മളിലെ നന്മകള് നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു.
കിരീടം ധരിക്കുന്ന തലയില്‍ അസ്വസ്ഥതകള്‍ കുടിയിരിക്കുന്നു.
ഒന്നുമില്ലായ്മയില്നിന്നും ഒന്നും വരാനിരിക്കുന്നില്ല!
ഒരു ചെറിയ മെഴുകുതിരി എത്ര ആവേശത്തോടെയാണ് അതിന്റെ കിരണങ്ങളെറിയുന്നത്! കെട്ട ലോകത്തിനായി പ്രകാശിക്കുക എന്ന നന്മയില് വ്യാപൃതമാണ് അത്.
ചെയ്തു പോയതിനെ പഴയപടിയാക്കാന്‍ കഴിയില്ല.
സത്യസന്ധതയോളം സമ്പന്നമല്ല ഒരു പൈതൃകവും!
എല്ലാറ്റിനുമുപരിയായി നിങ്ങള്‍ സ്വയം സത്യം പുലര്‍ത്തട്ടെ!
ഒരിക്കല്‍ ഞാന്‍ സമയത്തെ പാഴാക്കി, സമയം ഇപ്പോള്‍ എന്നെ പാഴാക്കിക്കൊണ്ടിരിക്കുന്നു!
പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന കവര്ച്ചക്കാരന് കള്ളനില്‍നിന്നും എന്തെങ്കിലും മോഷ്ടിച്ചിരിക്കും!
പിശാച് തന്റെ ലക്ഷ്യത്തിനായി തിരുവെഴുത്തുകള്‍ ഉദ്ധരിക്കുമെന്നതില് സംശയമില്ല!
പ്രകൃതിയുടെ ഒരു സ്പര്‍ശം മതി, ലോകത്തെ മുഴുവന്‍ ബന്ധുക്കളാക്കാന്‍!
ഭൂതകാലത്ത് കഴിഞ്ഞതെല്ലാം ആമുഖമാണ്.
ചെറിയ ആഹ്ളാദവും വലിയ സ്വീകരണവുമാണ് ഏറ്റവും മഹത്തായ വിരുന്ന്!
മധുരമായ കരുണയാണ് കുലീനരുടെ യഥാര്‍ഥ അടയാളം!
അശരണരെ സഹായിക്കുക എന്നത് നടന്നുകൊള്ളണമെന്നില്ല, പക്ഷേ അവരെ പിന്തുണയ്ക്കാന്‍ പറ്റുന്നതാണ്.
കടം വാങ്ങുന്നവനോ കടം കൊടുക്കുന്നവനോ ആവാതിരിക്കുക.
അഭിലാഷം നേടിയെടുക്കേണ്ടത് കര്‍ക്കശമായ നിലപാടിലൂടെയാവണം.
അത്യാകര്‍ഷകമായ ഒരു ജീവിതം വഹിച്ചാണ് ഞാന്‍ നടക്കുന്നത്.
സംസാരിക്കുക എന്നാല്‍ പ്രവര്‍ത്തിക്കുക എന്നല്ല. നന്നായി സംസാരിക്കുക എന്നത് ഒരു തരം നല്ല പ്രവൃത്തിയാണ്. എന്നിരുന്നാലും വാക്കുകള്‍ പ്രവൃത്തികളല്ല!
നാം വെറുക്കുന്നതിനെ കാലക്രമേണ നമ്മള് ഭയപ്പെടുന്നു.
എളിമയുള്ള സംശയത്തെയാണ് ജ്ഞാനികളുടെ വിളക്ക് എന്നു വിളിക്കുന്നത്.
ധൈര്യം എക്കാലവും സ്വന്തം സുഹൃത്തായിരിക്കട്ടെ.
സന്തോഷത്തോടെയും ചിരിയോടെയും വരട്ടെ വാര്ധക്യച്ചുളിവുകള്.
ചിന്തകളില്ലാത്ത വാക്കുകള്‍ ഒരിക്കലും സ്വര്‍ഗത്തെ പുല്‍കുന്നില്ല.
ബുദ്ധിയോടെ, പതുക്കെ നടക്കുക...വേഗത്തിലോടുന്നവര് ഇടറിവീഴുന്നു.
സന്തോഷവും പ്രവൃത്തിയും മണിക്കൂറുകളെ നിമിഷങ്ങളാക്കുന്നു!
വാക്കുകള്‍ക്ക് ക്ഷാമം വരുമ്പോള്‍ അപൂര്‍വം അവസരങ്ങളില്‍ അവ വ്യര്‍ഥമായി ചെലവഴിക്കപ്പെടുന്നു.
നമ്മളെങ്ങെനെയാണോ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, അതുപോലെത്തന്നെയായിരിക്കും നമ്മള്.
തികച്ചും നിഷ്ക്രിയവും ഏറ്റവും തെറ്റായ അടിച്ചേല്‍പ്പിക്കലുമാണ് പ്രശസ്തി എന്നത്; പലപ്പോഴും യോഗ്യതയില്ലാതെ കിട്ടുന്നു, അര്‍ഹതയില്ലാതെ നഷ്ടപ്പെടുന്നു!
മിന്നുന്നതെല്ലാം പൊന്നല്ല!
കാറ്റുപോലെ സുഗമമാണ് പദങ്ങള്‍; വിശ്വസ്ഥരായ സൗഹൃദങ്ങള്‍ കണ്ടെത്താനാണ് പ്രയാസം.
തെറ്റുകള്‍ ജന്മനക്ഷത്രത്തില് അടിച്ചേല്‍പ്പിക്കരുത്; നമ്മളില്ത്തന്നെയല്ലാതെ!
പ്രതീക്ഷയാണ് സകല ഹൃദയവ്യഥകള്ക്കും കാരണം!
മൂന്നു മണിക്കൂര്‍ മുമ്പേയെത്തുന്നതാണ് ഒരു മിനിറ്റ് വൈകുന്നതിലും നല്ലത്.
എന്റെ ഹൃദയത്തിന്റെ കോപം നാക്ക് വിളിച്ചുപറയും; അല്ലെങ്കില്‍ അവയെല്ലാം മറച്ചുവെച്ച് എന്റെ ഹൃദയം തകരും
സംക്ഷിപ്തതയാണ് ബുദ്ധിയുടെ ആത്മാവ്.
നാം നമ്മോടുതന്നെ സത്യസന്ധത പുലര്ത്തുന്നവെങ്കില് ഒരാളോടും തെറ്റുചെയ്യാന്‍ നമുക്ക് കഴിയില്ല.
ഒരാള്‍ പുഞ്ചിരിക്കുകയും വീണ്ടും പുഞ്ചിരിച്ചുകൊണ്ടേയിരിക്കുകയുമാണെങ്കില് അയാളൊരു വില്ലനാണ്.
നിഷ്കളങ്കമായ പുഷ്പത്തെപ്പോലെ ഇരിക്കുന്നുവെങ്കില് അതിനടിയില്‍ ഒരു സര്‍പ്പവും ഇരിക്കുന്നുണ്ടാവും.
മനസ്സാക്ഷി നമ്മളെല്ലാവരെയും ഭീരുക്കളാക്കുന്നു.
ഞാന്‍ ഞാനായിത്തന്നെയിരിക്കട്ടെ, ദയവായി എന്നെ മാറ്റാന്‍ ശ്രമിക്കരുത്.
പ്രവൃത്തികൊണ്ട് മഹത്വമാവുക, ചിന്തകളിലെന്നപോലെ!
കുറ്റബോധമുള്ള മനസ്സിനെ എപ്പോഴും സംശയം വേട്ടയാടിക്കൊണ്ടേയിരിക്കുന്നു.
എല്ലാം തയ്യാറായാണ്, നമ്മുടെ മനസ്സും അങ്ങനെയാണെങ്കില്‍!
പല യാഥാര്‍ഥ്യങ്ങളും തമാശയായിട്ടാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
ചിന്ത സ്വതന്ത്രനാണ്.
നമുക്ക് സംതൃപ്തിയേകുന്ന രൂപത്തിലാവാനുള്ള കഴിവുണ്ട് ചെകുത്താന്.
നമ്മുടെ ശരീരമാണ് നമ്മുടെ പൂന്തോട്ടം. അവിടെ നമ്മുടെ ഇഷ്ടങ്ങളാണ് തോട്ടക്കാര്‍.
പ്രലോഭിക്കപ്പെട്ടവനോ, പ്രലോഭിപ്പിച്ചവനോ? ആരാണ് കൂടുതല്‍ പാപം ചെയ്തത്?
മനുഷ്യന് എന്തായിരിക്കാന്‍ ആഗ്രഹിക്കുന്നുവോ അതായിരിക്കുക തന്നെവേണം!
ഈ ലോകത്തില്‍ സഹയാത്രികയെയും ഞാനാഗ്രഹിക്കുന്നില്ല; നിന്നെയല്ലാതെ.
പ്രണയത്തിലായ ഒരു യുവതി എപ്പോഴും ദു:ഖത്തോടെ പുഞ്ചിരിക്കുന്ന ഒരു സ്മാരകം പോലെ ക്ഷമയോടെ കാണപ്പെടുന്നു.
സര്‍വരേയും സ്നേഹിക്കുക, വളരെകുറച്ചുപേരം വിശ്വസിക്കുക, ആരോടും അനീതി ചെയ്യാതിരിക്കുക...
നിങ്ങളുടെ സ്നേഹത്തിന് മൂല്യം കല്പ്പിക്കാതിരിക്കുന്നവര്ക്കുവേണ്ടി നിങ്ങളുടെ സ്നേഹം പാഴാക്കാതിരിക്കുക.
Content Highlights: world famous quotes from william shakespeare
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..