ഹിറ്റ്‌ലർ/ ഫോട്ടോ കടപ്പാട് എപി
1945 ഏപ്രില്‍ മുപ്പത് ചരിത്രം രേഖപ്പെടുത്തിയത് അഡോള്‍ഫ് ഹിറ്റ്‌ലറുടെ മരണവുമായി ചേര്‍ത്തുകൊണ്ടാണ്. സ്വയം മരണം വരിച്ചിട്ട് എഴുപത്തിയേഴ് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഹിറ്റ്‌ലര്‍ തന്റെ സാമ്രാജ്യത്തിലെ അധിപന്‍ തന്നെയായി നിലകൊള്ളുന്നു. ലോകം കണ്ട ഏറ്റവും ശക്തനായ സ്വേച്ഛാധിപതി പല സന്ദര്‍ഭങ്ങളിലായി പറഞ്ഞ പ്രശസ്തമായ വാക്കുകള്‍ വായിക്കാം.
നിങ്ങള്‍ വിജയിക്കുന്നുവെങ്കില്‍, യാതൊരു വിശദീകരണവും നിങ്ങള്‍ നല്‍കേണ്ടതില്ല...നിങ്ങള്‍ പരാജയപ്പെട്ടുവെങ്കില്‍ വിശദീകരണം തരാന്‍ നിങ്ങള്‍ ജീവനോടെ ഉണ്ടായിരിക്കയുമില്ല!
ഒരു കള്ളം നിങ്ങള്‍ വേണ്ടത്ര ആവര്‍ത്തിക്കുന്നുവെങ്കില്‍, അത് വിശ്വസനീയമായിത്തീരും!
മറ്റുള്ളവരുമായി സ്വയം താരതമ്യപ്പെടുത്താതിരിക്കുക, അങ്ങനെ ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ അപമാനിച്ചുകൊണ്ടിരിക്കുകയാണ്.
വിജയം ആര്‍ക്കും കൊണ്ടാടാം, ശക്തനുമാത്രമേ പരാജയം നേരിടാനാവൂ.
സൂര്യനെപ്പോലെ പ്രകാശിക്കണമെങ്കില്‍ ആദ്യം നിങ്ങള്‍ അതുപോലെ തപിക്കണം.
എനിക്ക് സ്‌നേഹമുള്ളതിനുവേണ്ടി മാത്രമേ ഞാന്‍ യുദ്ധം ചെയ്യാറുള്ളൂ. ഞാന്‍ ബഹുമാനിക്കുന്നതിനെ മാത്രമേ ഞാന്‍ സ്‌നേഹിക്കാറുള്ളൂ, എനിക്കറിയാവുന്നതിനെ മാത്രമേ ഞാന്‍ ബഹുമാനിക്കാറുള്ളൂ...
ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് ആയിരം വട്ടം ചിന്തിക്കുക. തീരുമാനമെടുത്തു കഴിഞ്ഞാല്‍ ഒരിക്കലും പിന്തിരിഞ്ഞു നോക്കരുത്; ആയിരം തടസ്സങ്ങള്‍ നിരന്നുനിന്നാലും!
ജീവിക്കാന്‍ ആഗ്രഹിക്കുന്നവരെ യുദ്ധം ചെയ്യാന്‍ അനുവദിക്കുക. ലോകത്തെ അനശ്വരമായ സംഘര്‍ഷങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കാത്തവരെ ജീവിക്കാന്‍ അര്‍ഹരല്ലാതാക്കുക!
ചരിത്രാവബോധമില്ലാത്ത മനുഷ്യന്‍ അന്ധനും ബധിരനുമാണ്!
നയതന്ത്രം പരാജയപ്പെടുമ്പോള്‍ യുദ്ധം ആരംഭിക്കുന്നു!
യുവത്വം കാത്തുസൂക്ഷിക്കുന്നവനുള്ളതാണ് ഭാവി.
വിജയിയോട് ആരും സത്യം ചോദിക്കാന്‍ പോകുന്നില്ല, അയാള്‍ പറയുകയല്ലാതെ!
ഞാനെന്റെ വൈകാരികത പലതിലും പ്രകടിപ്പിക്കുന്നു, കാര്യശേഷി വളരെ കുറച്ചുകാര്യങ്ങള്‍ക്കായി മാറ്റിവെക്കുന്നു.
ഒരു രാജ്യം കീഴടക്കണമെങ്കില്‍ ആദ്യം അവിടുത്തെ ജനങ്ങളെ നിരായുധരാക്കണം!
വിഡ്ഢിത്തത്തിന്റെയും ഭീരുത്വത്തിന്റെയും പ്രകടനപരതയാണ് മാനവികത!
അത്യാവശ്യമായുള്ളത് ഓര്‍ത്തുവെക്കുകയും അനാവശ്യമായത് മറന്നുകളയുകയും ചെയ്യുന്നതാണ് വായന എന്ന കലയുടെ ഉദ്ദേശം.
ജീവിക്കാനുള്ള ഏക പ്രതിരോധമാര്‍ഗം എന്നത് ക്രമരഹിതമായി ജീവിക്കുക എന്നതാണ്.
കുളിവസ്ത്രം ഉടുത്തുനില്‍ക്കുന്ന ഫോട്ടോയില്‍ പതിയാന്‍ ഒരു രാഷ്ട്രീയക്കാരനും സ്വയം അനുവദിക്കില്ല.
സ്വാതന്ത്ര്യം ഒരു തരത്തിലുള്ള ആയുധമാവുമ്പോള്‍ ഇച്ഛാശക്തികൊണ്ടുമാത്രമായിക്കണം നമ്മള്‍ പരിഹാരം കാണേണ്ടത്.
സര്‍വോപരി പ്രകൃതിയാണ് ഏറ്റവും മികച്ച ഉപദേഷ്ടാവ്!
ദുര്‍ബലതകളോട് ജീവിതം പക്ഷേ പൊറുത്തു തരില്ല!
ഞാനെന്റെ പിതാവിനെ ബഹുമാനിക്കുന്നു. പക്ഷേ അമ്മയെ സ്‌നേഹിക്കുന്നു!
മനഃസാക്ഷി എന്നത് ഒരു യഹൂദ കണ്ടുപിടിത്തമാണ്!
കുഴിമാടത്തില്‍ നിന്നുമെന്റെ ആത്മാവ് ഉയിര്‍ത്തെഴുന്നേല്‍ക്കും; ഞാനായിരുന്നു ശരി എന്ന് ലോകം അന്ന് തിരിച്ചറിയും.
പ്രശ്‌നങ്ങളേതുമില്ലാതെ ജയിക്കുക എന്നത് വെറുമൊരു വിജയം മാത്രമാണ്. ഒരുപാട് പ്രശ്‌നങ്ങളോടെ വിജയിക്കുകയെന്നത് ചരിത്രവും!
യഥാര്‍ഥത്തില്‍ നാഷണല്‍ സോഷ്യലിസവും മാര്‍ക്‌സിസവും ഒന്നുതന്നെയാണ്!
Content Highlights: world famous quotes from german dictator adolf hitler
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..