വായനയില്‍ ഉല്‍പ്പെടുത്തേണ്ട ക്ലാസിക്കുകള്‍


പ്രമുഖ പാശ്ചാത്യ എഴുത്തുകാരില്‍ പ്രമുഖനായിരുന്ന വില്യം ഷേക്‌സ്പിയര്‍ നാടകങ്ങളാലും ഗീതകങ്ങളാലും സാഹിത്യത്തെ കയ്യിലെടുത്ത് അമ്മാനമാടിയ കാലം. അദ്ദേഹത്തിന്റെ വിഖ്യാത ദുരന്തനാടകങ്ങളിലൊന്നായ 'ഹാംലെറ്റ്' ആണ് നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട മറ്റൊരു ക്‌ളാസിക്.

പ്രതീകാത്മകചിത്രം

സർഗരചനകൾ അവയുടെ സവിശേഷതയാൽ നൂറ്റാണ്ടുകളെ അതിജീവിക്കുമ്പോൾ അവയെ നാം ക്ലാസിക് എന്നു വിളിക്കുന്നു. വായനയിൽ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കേണ്ട ക്ലാസിക്കുകളെ പരിചയപ്പെടുത്തുന്നു. ലോകസാഹിത്യത്തിന് വിവിധ രാജ്യങ്ങളിൽ നിന്നും നൽകിയ സംഭാവനകളെയും ഈ കൃതികൾ വ്യക്തമാക്കുന്നു.

രാമായണ

ലോകത്തിലെ ഏറ്റവും പഴയ കഥകളിൽ ഒന്നാണ് രാമായണം. സംസ്കൃതത്തിൽ രചിക്കപ്പെട്ട ഇതിഹാസമെന്നാണ് രാമായണത്തെ വാഴ്ത്തപ്പെടുന്നത്. പുരാണേതിഹാസങ്ങളുടെ സത്തകൾ വഹിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഏറ്റവും മുമ്പന്തിയിൽ ഇന്ത്യയാണെന്ന് ടി.എസ് എലിയറ്റ് അഭിപ്രായപ്പെട്ടത് രാമായണം വായിച്ചതിനുശേഷം ഇന്ത്യ സന്ദർശിച്ചതിന്റെ പശ്ചാത്തലത്തിലാണ്. നിർബന്ധമായും വായിച്ചിരിക്കേണ്ട ക്ളാസിക്കുകളിൽ ആർ.കെ നാരായൺന്റെ 'രാമായണ' എന്ന പുസ്തകമാണ് പെൻഗ്വിൻ ക്ളാസിക് ബുക് എഡിറ്റർ ഹെൻ​റി എലിയറ്റ് നിർദ്ദേശിക്കുന്നത്.

ദ കാന്റർബറി ടെയ്ൽസ്

മധ്യകാലഘട്ടത്തിലാണ് സാഹിത്യത്തിന്റെ ലക്ഷ്യങ്ങളും മാർഗങ്ങളും മാറാൻ തുടങ്ങിയത്. ഇംഗ്ളീഷ് ഭാഷയുടെ പിതാവായി കരുതപ്പെടുന്ന ജെഫ്രി ചോസർ രചിച്ച കാന്റബറി ടെയ്ൽസ് ആണ് നിർബന്ധമായും വായിച്ചിരിക്കേണ്ട മറ്റൊരു ക്ളാസിക്. ഇരുപത്തിനാല് കാവ്യകഥകളുടെ സമാഹാരമാണ് ഈ കൃതി 17000 വരികളിലായി മധ്യകാല ഇംഗ്ളീഷ് ഭാഷയിൽ രചിക്കപ്പെട്ട കൃതിയാണ് കാന്റർബറി ടെയ്ൽസ്. ഒരു തീർഥാടകസംഘം കാന്റബറിയിലെ സെന്റ്. തോമസ് ബെക്കറ്റിന്റെ ശവകുടീരത്തിലേക്ക് യാത്രപോകുമ്പോൾ നടത്തുന്ന കഥപറച്ചിൽ മത്സരത്തിലൂടെയാണ് ദ കാന്റബറി ടെയ്ൽസ് പുരോഗമിക്കുന്നത്. ടബാഡ് സത്രത്തിലെ സൗജന്യ ഡിന്നറാണ് മികച്ച കഥാപറച്ചിലുകാരനുള്ള സമ്മാനം. ഇരുപത്തിനാല് പേർ പറയുന്ന കഥകൾ ലോകത്തിലെ ഏറ്റവും മികച്ച കഥകളായി വാഴ്ത്തപ്പെടുന്നു.

ആയിരത്തൊന്നു രാവുകൾ

മധ്യകാലഘട്ടത്തിലെ തന്നെ മറ്റൊരു മാന്ത്രിക രചനയായി വിലയിരുത്തപ്പെടുന്ന കൃതിയാണ് അറേബ്യൻ നൈറ്റ്സ്, മൂന്നുവാള്യങ്ങളായിട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അറേബ്യൻ നാടുകളിലെ രാജഭരണസംവിധാനങ്ങളെക്കുറിച്ചും സ്ത്രീ സ്വാതന്ത്ര്യങ്ങളെക്കുറിച്ചു അടിമ സമ്പ്രദായത്തെക്കുറിച്ചുമെല്ലാം വ്യക്തമാക്കുന്നു ഈ ക്ളാസിക്. കഥപറച്ചിലുകാരുടെ പ്രതിനിധിയായി, ഒരിക്കലും വറ്റാത്ത കഥയുറവകളുടെ സ്രോതസ്സായി മാറിയ ഷഹർസാദ് ആണ് ആയിരത്തൊന്നു രാവുകളിലെ പ്രധാന കഥാപാത്രം. ഷഹർസാദ് പറയുന്ന കഥകളാണ് ആയിരത്തൊന്നു രാവുകളെ നയിക്കുന്നത്.

ഗഞ്ചിയുടെ കഥ

മുറാകാസി ഷികിബു എഴുതിയ 'ദ ടെയ്ൽ ഓഫ് ഗഞ്ചി'യാണ് ജാപ്പനീസ് സാഹിത്യത്തിലെ ആദ്യ നോവലായി കരുതപ്പെടുന്നത്. പതിനൊന്നാം നൂറ്റാണ്ടിൽ രചിരക്കപ്പെട്ട കൃതിയാണിത്. ജപ്പാൻ എന്ന രാജ്യത്തിന്റെ നാനാത്വവും മനുഷ്യത്വം അതിൽ വന്നുചേരുമ്പോഴുണ്ടാവുന്ന ഏകതയുമാണ് ഗഞ്ചിയുടെ കഥയിലൂടെ എഴുത്തുകാരി പറഞ്ഞുവെക്കുന്നത്. ഗഞ്ചിയുടെ കഥ എഴുത്തുകാരി പൂർത്തീകരിച്ചിട്ടില്ല എന്നും അതിനാൽ തന്നെ അപൂർണ പ്രസിദ്ധീകരണമാണെന്നുമുള്ള വാദം ഇന്നും ഉയരുന്നുണ്ട്. എഴുതിയെഴുതി തന്റെ മരണം വരെ ഗഞ്ചിയുടെ കഥയെഴുതിക്കൊണ്ടേയിരുന്നു മുറാകാസി ഷികിബു. അവസാനത്തെ അധ്യായത്തിൽ ഗഞ്ചി മരിക്കുന്നു. പക്ഷേ അത് സാധൂകരിക്കുന്ന ഒരു വാക്കോ, ചിഹ്നമോ ഭാവമോ കാണാൻ കഴിയുതുമില്ല. അതുകൊണ്ടായണ് ഗഞ്ചിയുടെ കഥ അപൂർണമാണെന്ന് പറയുന്നത്.

മക്ബത്

യൂറോപ്പിൽ നവോത്ഥാനം ഉടലെടുത്തപ്പോൾ ഹ്യൂമനിസമായിരുന്നു പ്രധാന വിഷയം. സ്ത്രീയും പുരുഷനും ദാർശനികതയുടെ കേന്ദ്രങ്ങളായി മാറി. അക്കാലത്തെ പ്രമുഖ പാശ്ചാത്യ എഴുത്തുകാരിൽ പ്രമുഖനായിരുന്ന വില്യം ഷേക്സ്പിയർ നാടകങ്ങളാലും ഗീതകങ്ങളാലും സാഹിത്യത്തെ കയ്യിലെടുത്ത് അമ്മാനമാടിയ കാലം. അദ്ദേഹത്തിന്റെ വിഖ്യാത ദുരന്തനാടകങ്ങളിലൊന്നായ 'ഹാംലെറ്റ്' ആണ് നിർബന്ധമായും വായിച്ചിരിക്കേണ്ട മറ്റൊരു ക്ളാസിക്. ''റ്റു ബീ ഓർ നോട് റ്റു ബീ'' മകൻ ഹാംലെറ്റിന്റെ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു അക്കാലത്തെ ഹ്യൂമനിസ്റ്റിക് പ്രസ്ഥാനങ്ങളിലെ മഹത്തായ പ്രകടഭാവങ്ങൾ.

ദ ഡിവൈൻ കോമഡി

മൂന്ന് അതിദീർഘ കവിതകളുടെ സമാഹാരമാണ് ഫ്രഞ്ച് സൈദ്ധാന്തികനായിരുന്ന ദാന്തേ രചിച്ച ഡിവേൻ കോമഡി. നവോത്ഥാന യൂറോപ്പിൽ ഏറ്റവും പ്രചാരം ലഭിച്ചതും ഡിവൈൻ കോമഡിയ്ക്കാണ്.

ദ ജേണി റ്റു ദ വെസ്റ്റ്

ചൈനീസ് സാഹിത്യത്തിലെ ഏറ്റവും മഹത്തായ നോവൽ കൃതിയെന്ന് വിശേഷിക്കപ്പെടുന്നു വു ചെങ് എഴുതിയ 'ദ ജേണി റ്റു ദ വെസ്റ്റ്.' നവോത്ഥാനകാലഘട്ടത്തിലെ കിഴക്കൻ ശബ്ദമായി നിരീക്ഷകർ പരിഗണിക്കുന്നതും ഈ നോവലാണ്. ക്ലാസിക് വായിക്കാനാഗ്രഹിക്കുന്നവർ, സാഹിത്യത്തെ അറിയാനാഗ്രഹിക്കുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട കൃതി എന്നാണ് 'ദ ജേണി റ്റു ദ വെസ്റ്റി'നെക്കുറിച്ച് പറയുന്നത്.

ഡോൺ ക്വിക്സോട്ട്

സർഗാത്മകതയാൽ കാലാതിവർത്തമാകുന്ന സൃഷ്ടികകളാണ് ക്ളാസിക്കുകളെങ്കിൽ ആദ്യം വായിച്ചിരിക്കേണ്ട്ത് സെർവാന്റസ് എന്ന മഹാസാഹിത്യകാരന്റെ നോവലായ 'ഡോൺ ക്വിക്സോട് ആണ്. മനുഷ്യാധ്വാനത്തിൽ നിന്നും യന്ത്രാധ്വാനത്തിലേക്ക് ലോകം ചുവട് വച്ച വ്യവസായവല്ക്കരണം, നവോത്ഥാനപ്രസ്ഥാനങ്ങളിൽ നിന്നും നടന്നുകയറിയ കാൽപനിക പ്രസ്ഥാനം തുടങ്ങി കാലചക്രം തിരിഞ്ഞുകൊണ്ടിരിക്കുന്നതിന്റെ നേർ അടയാളം കൂടിയാണ് ഈ നോവൽ.

ദ സോറോസ് ഓഫ് യങ് വെർതർ

ജർമൻ എഴുത്തുകാരനായ ജോഹന്നാൻ വോൾഫ്ഗാങ് വോൺ ഗഥേയുടെ എക്കാലത്തെയും ഹിറ്റ് നോവലാണ് 'ദ സോറോസ് ഓഫ് യങ് വെർതർ.' നവോത്ഥാനന്തര കാലത്തെ ജർമനിയെ അറിയാനും ലോകസാഹിത്യത്തോടുള്ള ജർമൻ നിലപാടുകളും വ്യക്തമാക്കുന്നുണ്ട് ഈ നോവൽ. ജർമൻ സാഹിത്യത്തിലെ ക്ലാസിക് കൃതികളിൽ മുൻനിര സ്ഥാനമാണ് 'ദ സോറോസ് ഓഫ് യങ് വെർതറി'ന് ഉള്ളത്.

വതറിങ് ഹൈറ്റ്സ്

പത്തൊമ്പതാം നൂറ്റാണ്ടിലെ അമേരിക്കൻ സാഹിത്യം ലോകസാഹിത്യത്തിലെ പ്രഥമസ്ഥാനത്തേക്ക് കുതിച്ചു കയറിയതിൽ എമിലി ബ്രോണ്ടിയുടെ ഗോഥിക് നോവലായ 'വതറിങ് ഹൈറ്റ്സി'ന് കൃത്യമായ പങ്കുണ്ട്. ക്ലാസിക്കുകളെക്കുറിച്ച് പറയുമ്പോൾ. വായനയെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ ആദ്യ പത്ത് കൃതികളിൽ നിർബന്ധമായും ഉൾപ്പെട്ടിരിക്കേണ്ടത് വതറിങ് ഹൈറ്റ്സ് ആണ്.

വാർ ആൻഡ് പീസ്

ലിയോ ടോൾസ്റ്റോയ് എന്ന അതുല്യ പ്രതിഭ ലോകസാഹിത്യത്തിന് വച്ചുനീട്ടിയ മഹദ് രചനകളിൽ ഒന്നാണ് 'വാർ ആൻഡ് പീസ്.' ലോകസാഹിത്യം ടോൾസ്റ്റോയിയുടെ കാലമാകുമ്പോഴേക്കും റിയലിസത്തിലേക്ക് ചുവട് മാറ്റിയിട്ടുണ്ട്. സദാചാര റഷ്യയുടെ അസ്വസ്ഥ ദാമ്പത്യങ്ങളും സദായുദ്ധസന്നദ്ധമായ അവസ്ഥയും ടോൾസ്റ്റോയ് തന്റെ കൃതികളിലൂടെ വ്യക്തമാക്കി.. ക്ലാസിക്കുകളെ തിരഞ്ഞെടുക്കുമ്പോൾ ടോൾസ്റ്റോയ് സംഭാവനയായി ആദ്യം വായിക്കേണ്ടത് വാർ ആൻഡ് പീസ് ആണ്.

ദ ബീസ്റ്റ് വിതിൻ

റിയലിസത്തിനുശേഷം സർഗാത്മകത ലക്ഷ്യമിട്ടത് നാച്ചുറലിസത്തെയാണ്. എമിൽ സോളയുടെ അതിശക്തമായ കൃതികൾക്ക് വൻസ്വീകാര്യത ലഭിച്ച കാലം. അവിടെയാണ് ഫ്രഞ്ച് എഴുത്തുകാരനായ എഡ്വാർഡ് ലെവി തന്റെ നോവലായ 'ദ ബീസ്റ്റ് വിതിൻ' അവതരിപ്പിക്കുന്നത്. നാചുറലിസത്തിനുനേരെയുള്ള കണ്ണാടിയാണ് ഈ കൃതി.

ഹോം ആൻഡ് ദ വേൾഡ്

ലോകസാഹിത്യത്തിലേക്കുള്ള ഇന്ത്യൻ സാഹിത്യത്തിന്റെ സംഭാവനകളിൽ രബീന്ദ്രനാഥ് ടാഗോർ വിസ്മരിക്കപ്പെടാൻ പാടുള്ളതല്ല.ഇരുപതാം നൂറ്റാണ്ടിന്റെ ഇന്ത്യൻ സാഹിത്യപ്രതിനിധിയായി അദ്ദേഹത്തെ വാഴ്ത്തിപ്പാടുമ്പോൾ എടുത്തുപറയേണ്ടുന്ന ക്ലാസിക് രചനയാണ് 'ഹോം ആൻഡ് ദ വേൾഡ്.' ഇന്ത്യൻ സ്വാതന്ത്ര്യസമരങ്ങൾക്ക് സാഹിത്യം കൊണ്ടൊരു സംഭാവന എന്നാണ് ഈ നോവൽ പ്രകീർത്തിക്കപ്പെടുന്നത്.

Content Highlights: World Classics must read

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022

More from this section
Most Commented