മഹാമാരിയെ വാക്കിൽ വരച്ചിട്ട് ഡെഫോയും


കോവിഡ്-19 വൈറസ് മഹാമാരിയുടെ ഭീഷണി ലോകത്തെ വിഴുങ്ങിയ കാലത്ത് ഷേക്സ്പിയറിന്റെ പ്രസക്തിയേറുന്നുണ്ട്. ഷേക്സ്പിയറിനുശേഷമെത്തിയ ഡാനിയല്‍ ഡെഫോയുടെ പ്രശസ്തമായ രചനയും ഇതേ പാതയില്‍ വെളിച്ചംവീശുന്നതാണ്.

ഡാനിയൽ ഡെഫോ വില്യം ഷേക്സ്പിയർ

ലോകപ്രശസ്ത നാടകകൃത്തും കവിയുമായിരുന്ന വില്യം ഷേക്സ്പിയറിന്റെ 456-ാം ജന്മവാര്‍ഷികമാണ് ഓര്‍മദിനമായിരുന്നു വ്യാഴാഴ്ച. കോവിഡ്-19 വൈറസ് മഹാമാരിയുടെ ഭീഷണി ലോകത്തെ വിഴുങ്ങിയ കാലത്ത് ഷേക്സ്പിയറിന്റെ പ്രസക്തിയേറുന്നുണ്ട്. ഷേക്സ്പിയറിനുശേഷമെത്തിയ ഡാനിയല്‍ ഡെഫോയുടെ പ്രശസ്തമായ രചനയും ഇതേ പാതയില്‍ വെളിച്ചംവീശുന്നതാണ്. എലിസബത്തന്‍ കാലഘട്ടത്തില്‍ ലക്ഷക്കണക്കിനാളുകളുടെ മരണത്തിനിടയാക്കിയ ബ്യുബോണിക് പ്ലേഗ് പടര്‍ന്നുപിടിച്ചപ്പോഴാണ് ഷേക്സ്പിയര്‍ തന്റെ ഏറ്റവും പ്രശസ്തമായ പല നാടകങ്ങളുമെഴുതുന്നത്.

1592-ല്‍ ലണ്ടനില്‍ പൊട്ടിപ്പുറപ്പെട്ട പ്ലേഗ്, 1603 ആയപ്പോഴേക്കും 30,000പേരെ കൊന്നൊടുക്കി. എലികള്‍പോലുള്ള ചെറുജീവികളുടെ ശരീരത്തില്‍നിന്ന് രോഗവാഹകരാകുന്ന ചെള്ളുകളിലൂടെ പടര്‍ന്നുപിടിച്ച പ്ലേഗിന് പതിറ്റാണ്ടുകളോളം മരുന്നുകണ്ടുപിടിക്കാനാകാതെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും പ്രതിസന്ധിയിലായി. ആള്‍ക്കൂട്ടങ്ങളും പൊതുപരിപാടികളും റദ്ദാക്കിയും നാടകശാലകള്‍ അടച്ചുമാണ് അന്നത്തെ ഭരണകൂടം മഹാമാരിയെ നിയന്ത്രിക്കാന്‍ ശ്രമിച്ചത്. രോഗംബാധിച്ചവരെ മാറ്റിപ്പാര്‍പ്പിച്ചും രോഗം സ്ഥിരീകരിച്ച മേഖലകളില്‍ നിരോധനമേര്‍പ്പെടുത്തിയും രോഗബാധ പടരാതിരിക്കാനുള്ള ശ്രമങ്ങളും അന്നുണ്ടായിരുന്നു.

1595-ല്‍ ഷേക്സ്പിയറെഴുതിയ റോമിയോ ആന്‍ഡ് ജൂലിയറ്റില്‍, നായികയായ ജൂലിയറ്റ് മരിച്ചിട്ടില്ലെന്ന വാര്‍ത്തയുമായി യാത്രതിരിക്കുന്ന ദൂതന്‍ വഴിയിലകപ്പെടുന്നത് ബ്യുബോണിക് പ്ലേഗിനോടനുബന്ധിച്ചുള്ള നിയന്ത്രണങ്ങളുടെ ഭാഗമായാണ്. പ്ലേഗ് ബാധയുള്ളയാള്‍ താമസിച്ച സത്രത്തില്‍ വിശ്രമിക്കുന്ന ദൂതനെ രോഗം പടരാതിരിക്കാന്‍ നഗരപാലകര്‍ തടഞ്ഞുവെച്ചെന്ന വിവരം ഷേക്സ്പിയര്‍ സൂചിപ്പിക്കുന്നുണ്ട്. കിങ് ലിയറിലും മറ്റുപല നാടകങ്ങളിലും പ്ലേഗിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്.

ഷേക്സ്പിയറിനുശേഷം 'റോബിന്‍സണ്‍ ക്രൂസോ'യെന്ന സാഹസിക നോവലിന്റെ എഴുത്തുകാരന്‍ ഡാനിയല്‍ ഡെഫോയും രചനകളിലൂടെ പ്ലേഗിന്റെ വിവരണങ്ങള്‍ നല്‍കുന്നുണ്ട്. 'എ ജേണല്‍ ഓഫ് ദി പ്ലേഗ് ഇയര്‍' എന്ന പുസ്തകത്തില്‍ എഴുത്തുകാരന്റെ അസാമാന്യനിരീക്ഷണ പാടവം കാണാം. അക്കാലത്തെ സംഭവ വികാസങ്ങളും പകര്‍ച്ചവ്യാധിയെ ചെറുക്കാന്‍ ചെയ്യേണ്ട കാര്യങ്ങളും സമൂഹവ്യാപനം തടയാനുള്ള മുന്‍കരുതലുകളുമൊക്കയാണ് ഡെഫോ തന്റെ പുസ്തകത്തില്‍ വിവരിക്കുന്നത്. സ്വയം ഐസൊലേറ്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യവും സമ്പര്‍ക്കവിലക്കുമൊക്കെ അക്കാലത്തേ ഡെഫോ എഴുതിവെച്ചിരുന്നു.

Content Highlights: William Shakespeare Denial Defo memory in the time of Covid 19


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented