ഇ.വി ഫാത്തിമ
പുസ്തകപ്രണയികളെയും എഴുത്തുകാരെയും ഒരുപോലെ വിഷമിപ്പിച്ചുകൊണ്ടാണ് വെസ്റ്റ്ലാന്‍ഡ് ബുക്സ് പ്രവര്‍ത്തനം മതിയാക്കുന്നുവെന്ന വാര്‍ത്ത ആമസോണ്‍ പുറത്തുവിട്ടത്. 2016-ലാണ് രാജ്യത്തെ പ്രമുഖ പ്രസാധകസ്ഥാപനങ്ങളിലൊന്നായ വെസ്റ്റ്ലന്ഡ് ബുക്സ് ആമസോണ്‍ ഏറ്റെടുത്തത്. പുതിയ എഴുത്തുകാരുടെ പ്രധാന ആശ്രയങ്ങളിലൊന്നായിരുന്നു വെസ്റ്റ്ലന്ഡ് ബുക്സ്. അവരുടെ പുസ്തകങ്ങള്‍ക്കായി വായനക്കാരും കാത്തിരുന്നു. വ്യത്യസ്ത കാഴ്ചപ്പാടുകളും ആശയങ്ങളുമുള്ളവരുടെ ശബ്ദമായാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചതെന്ന് അക്ഷരക്കമ്പക്കാര് പറയുന്നു. വിശദമായ കൂടിയാലോചനകള്‍ക്കു ശേഷമാണ് വെസ്റ്റ്ലന്ഡ് ബുക്സ് പൂട്ടാനുള്ള ബുദ്ധിമുട്ടേറിയ തീരുമാനം കൈക്കൊണ്ടതെന്ന് ആമസോണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
വിവര്‍ത്തകരെയും എഴുത്തുകാരെയും നിരാശപ്പെടുത്തുന്ന തീരുമാനം- ഇ.വി ഫാത്തിമ
വെസ്റ്റ്ലാന്‍ഡ് ബുക്സിന്റെ പ്രസാധനമേഖലയില്‍ നിന്നും ആമസോണ്‍ പിന്മാറുന്നതിനെക്കുറിച്ച്
വിവര്‍ത്തകയും അധ്യാപികയുമായ ഇ.വി ഫാത്തിമ സംസാരിക്കുന്നു.
പുതിയ എഴുത്തുകാരെയും ഇന്ത്യന്‍ ഭാഷകളിലെ മികച്ച പുസ്തകങ്ങളെയും ഒരുപോലെ പ്രോത്സാഹിപ്പിച്ചിരുന്നു വെസ്റ്റ്ലാന്‍ഡ്. വിവര്‍ത്തന മേഖലയെ സംബന്ധിച്ചിടത്തോളം മികച്ച ഇന്ത്യന്‍ കൃതികളുടെ വിവര്‍ത്തനങ്ങള്‍ വെസ്റ്റ്ലാന്‍ഡ് പ്രസിദ്ധീകരിച്ചു. തികച്ചും ലളിതവും ഹൃദ്യവുമാസ ആശയവിനിമയം പ്രസാധകര് നടത്തിയിരുന്നു. ആമസോണ്‍ ശൃംഗലയുടെ കണ്ണിയായതിനാല്‍ അവര്‍ക്ക് പ്രസാധനവും വില്‍പ്പനയും ഏറെക്കുറെ എളുപ്പമായിരിക്കണം എന്നാണ് ഞാന്‍ കരുതുന്നത്. പരമ്പരാഗത പ്രസാധന സംവിധാനത്തില്‍ നിന്നും മാറിക്കൊണ്ട് അല്പം കൂടി മെച്ചപ്പെട്ട പ്രതീക്ഷ വെസ്റ്റിലാന്ഡില് ഞങ്ങള്‍ പുലര്‍ത്തിയിരുന്നു. വൈന്‍ഡ് അപ് ചെയ്യാനുള്ള കാരണത്തെക്കുറിച്ച് അവ്യക്തതയുണ്ട്. വളരെ നല്ലൊരു എഡിറ്റോറിയല്‍ ഗ്രൂപ്പും സപ്പോര്‍ട്ടീവായ ക്രിയേറ്റീവ് ടീമും അവര്‍ക്കുണ്ടായിരുന്നു. സാംസ്കാരിക നഷ്ടം ആര്‍ക്കാണ് ഇതുമൂലം സംഭവിക്കാന്‍ പോകുന്നത് എന്ന ചോദ്യത്തിന് തീര്‍ച്ചയായും എഴുത്തുകാര്‍ക്കും വിവര്‍ത്തകര്‍ക്കും തന്നെയായിരിക്കും വലിയ നഷ്ടം. വെസ്റ്റ്ലാന്‍ഡിന്റെ പുസ്തകങ്ങളെല്ലാം തന്നെ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശ്രദ്ധനേടിയവയാണ്. കാലികപ്രശ്നങ്ങളും വിവാദങ്ങളുമുയര്‍ത്തിയ ധാരാളം പുസ്തകങ്ങള്‍ ധൈര്യപൂര്‍വം പ്രസിദ്ധീകരിക്കാന്‍ മുന്നിട്ടിറങ്ങിയ സ്ഥാപനം കൂടിയാണിത്. വര്‍ത്തമാനകാല രാഷ്ട്രീയവും ജീവിതവും പ്രമേയമാക്കുന്ന പുസ്തകങ്ങള്‍ ഒരു പക്ഷേ 'വേണ്ടപ്പെട്ടവരെ' അലോസരപ്പെടുത്തിയതിന്റെ ഭാഗമായിട്ടും ഈ പിന്മാറ്റത്തെ കാണാവുന്നതാണ്.
Content Highlights :Westland books winded up their publication Translator E V Fathima Reacts
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..