ചോര തുടിയ്ക്കും ചെറുകൈയുകളേ, പേറുക വന്നീപ്പന്തങ്ങള്‍


ലോകത്തിന്റെതന്നെ പരിണാമ ഘട്ടത്തിലാണ് വൈലോപ്പിള്ളി തന്റെ കാവ്യജീവിതം ആരംഭിച്ചത്. കൃഷിയില്‍നിന്നും യന്ത്രവത്കൃത ലോകത്തേക്കും രാജഭരണത്തില്‍നിന്നും ജനാധിപത്യത്തിലേക്കുമുള്ള പരിണാമത്തിന്റെ ഇടയിലാണ് അദ്ദേഹം കവിതകള്‍ രചിച്ചത്.

ലയാളകവിതകളെ അതിഭാവുകത്വത്തില്‍ നിന്നും ആധുനികലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍. മനുഷ്യ ജീവിതങ്ങളുടെ സങ്കീര്‍ണഭാവങ്ങളും സാമൂഹിക-സാംസ്‌കാരികതലവും അദ്ദേഹത്തിന്റെ കവിതകളില്‍ തെളിഞ്ഞു കാണാം. യുക്തിചിന്തയും നവ ലോകത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമെല്ലാം നിറഞ്ഞതാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ കവിതാ സമാഹരമായ 'ശ്രീരേഖ'.

ജലസേചനം, പന്തങ്ങള്‍, ഹരിജനങ്ങളുടെ പാട്ട്, ഒരു കൊടി, കേരളത്തിന്റെ ചിരി തുടങ്ങി 19 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.

'ചോര തുടിയ്ക്കും ചെറുകൈയുകളേ,

പേറുക വന്നീപ്പന്തങ്ങള്‍.

ഏറിയ തലമുറയേന്തിയ പാരിന്‍

വാരൊളിമംഗളകന്ദങ്ങള്‍'

അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞ് പുതിയൊരു ലോകം സൃഷ്ടിക്കാനുള്ള ആഹ്വാനമാണ് 'പന്തങ്ങള്‍' കവിതയിലുള്ളത്. വിപ്ലവ വീര്യവും ആദര്‍ശങ്ങളുമാണ് ഈ കവിതയില്‍ കാണാനാവുന്നത്. പുതുതലമുറയിലുള്ള വിശ്വാസം അദ്ദേഹത്തിന്റെ എല്ലാ കവിതകളിലും കാണാനാകും.

യാഥാസ്ഥിതികതയില്‍ വീണുപോയ പഴയ തലമുറയെ വിപ്ലവത്തിന്റെയും ദര്‍ശനദാര്‍ഷ്ട്യത്തിന്റെയും കരുത്തില്‍ തിരുത്തുന്ന പുതുതലമുറയെ അവതരിപ്പിക്കുന്ന കവിതയാണ് ജലസേചനം. മനുഷ്യന്റെ സാമൂഹികവും സാംസ്‌കാരികവുമായ ബോധത്തെ നിര്‍ണയിക്കുന്നത് കൃഷിയാണ്. ഈ കാര്‍ഷികവീര്യത്തിന്റെ വിജയമാണ് മാനവവിജയമെന്നും അദ്ദേഹം ഈ കവിതയിലൂടെ വ്യക്തമാക്കുന്നു.

ലോകത്തിന്റെതന്നെ പരിണാമ ഘട്ടത്തിലാണ് വൈലോപ്പിള്ളി തന്റെ കാവ്യജീവിതം ആരംഭിച്ചത്. കൃഷിയില്‍നിന്നും യന്ത്രവത്കൃത ലോകത്തേക്കും രാജഭരണത്തില്‍നിന്നും ജനാധിപത്യത്തിലേക്കുമുള്ള പരിണാമത്തിന്റെ ഇടയിലാണ് അദ്ദേഹം കവിതകള്‍ രചിച്ചത്. അതുകൊണ്ടു തന്നെയാകണം ഈ പരിണാമ കാലഘട്ടത്തിന്റെ നേര്‍ച്ചിത്രങ്ങള്‍ കൂടിയാണ് അദ്ദേഹത്തിന്റെ കവിതകള്‍. അതിഭാവുകത്വത്തില്‍നിന്നും മാറി യുക്തി ചിന്തയും ആധുനികതയും യാഥാര്‍ഥ്യബോധവുമെല്ലാം അദ്ദേഹത്തിന്റെ കവിതകളില്‍ സ്ഥാനം പിടിച്ചു.

വൈലോപ്പിള്ളി

1911 മേയ് 11-ന് എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തറയില്‍ കൊച്ചുകുട്ടന്‍ കര്‍ത്താവിന്റെയും നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. സസ്യശാസ്ത്രത്തില്‍ ബിരുദമെടുത്തതിനുശേഷം 1931-ല്‍ അധ്യാപനവൃത്തിയില്‍ പ്രവേശിച്ചു. ഭാനുമതിയമ്മയാണ് ഭാര്യ.

18-ാം വയസ്സിലാണ് വൈലോപ്പിള്ളി കവിതയെഴുതിത്തുടങ്ങിയത്. കന്നിക്കൊയ്ത്താണ് ആദ്യ കവിതാസമാഹാരം. 1947-ലാണ് ഇത് പുറത്തിറങ്ങിയത്. അനശ്വരമായ 'മാമ്പഴം' കവിത ഈ സമാഹാരത്തിലാണുള്ളത്. ശ്രീരേഖ, കുടിയൊഴിക്കല്‍, ഓണപ്പാട്ടുകാര്‍, കുന്നിമണികള്‍, വിത്തും കൈക്കോട്ടും, ഋശ്യശൃംഗനും അലക്‌സാണ്ടറും, കടല്‍ക്കാക്കകള്‍, കുരുവികള്‍, കയ്പവല്ലരി, വിട, മകരകൊയ്ത്ത് തുടങ്ങിയവയാണ് മറ്റു പുസ്തകങ്ങള്‍.

സാഹിത്യനിപുണന്‍ ബഹുമതി, മദ്രാസ് ഗവണ്മെന്റ് അവാര്‍ഡ്, ആശാന്‍ പ്രൈസ്, സോവിയറ്റ് ലാന്‍ഡ് നെഹ്രു പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, എം.പി. കൃഷ്ണമേനോന്‍ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 1931 മുതല്‍ പത്തു വര്‍ഷത്തോളം സമസ്ത കേരള സാഹിത്യപരിഷത്തിന്റെ പ്രവര്‍ത്തിച്ചു. പു.ക.സ.(പുരോഗമന കലാസാഹിത്യ സംഘം)യുടെ ആദ്യത്തെ സംസ്ഥാനാധ്യക്ഷനായിരുന്നു. 1968-'71 വരെ കേരള സാഹിത്യ അക്കാദമി അംഗം ആയിരുന്നു. 1985 ഡിസംബര്‍ 22-ന് അന്തരിച്ചു.

Content Highlights: Vyloppilli Sreedhara Menon Death Anniversary

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented