ബെന്യാമിൻഫോട്ടോ| ഗിരീഷ് കുമാർ സി.ആർ
ഈ വര്‍ഷത്തെ വയലാര്‍ അവാര്ഡി് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പുരസ്കാരത്തിനര്‍ഹനായ ബെന്യാമിന് പ്രതികരണമറിയിക്കുന്നു.
മലയാളത്തിലെ ഏറ്റവും പ്രമുഖമായ പുരസ്കാരങ്ങളിലൊന്നായ വയലാര്‍ അവാര്‍ഡിന് അര്‍ഹനായി എന്നതില്‍ സന്തോഷിക്കുന്നു. പ്രത്യേകിച്ചും ഇരുപത് വര്‍ഷത്തിലധികമായി ഈയിടത്തില്‍ നില്ക്കുന്ന ഒരാളെന്ന നിലയില്‍. വായനക്കാര്‍ കൃതികളിലൂടെ നല്കുന്ന സ്വീകാര്യതയ്ക്കൊപ്പം തന്നെ ഇത്തരം പുരസ്കാരസമിതികളും കൃതികളെ വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്യുന്നതില്‍ അഭിമാനമുണ്ട്. വരുംകാലത്തെ എഴുത്തുകള്‍ക്ക് ഇത്തരം പുരസ്കാരങ്ങള്‍ വലിയ ഊര്‍ജം തന്നെയാണ് നല്‍കുന്നത്. ഒപ്പം ഒരു ഉത്തരവാദിത്തം കൂടി വന്നുചേരുന്നുണ്ട്. കൂട്ടായ ചിന്തയും തിരഞ്ഞെടുപ്പമാണല്ലോ പുരസ്കാരത്തിലേക്ക് നയിക്കുന്നത്. അപ്പോള്‍ വായനക്കാര്‍ക്കുതകുന്ന പുതിയ രചനകള്‍ ഉണ്ടാകുക എന്നതും ആവശ്യമാണ്. സമൂഹത്തോട് അത്തരത്തില്‍ പ്രതിബദ്ധതയുള്ള ആളാവുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത്തരത്തില്‍ അഭിമാനപൂര്‍വം ഈ സന്ദര്‍ത്തെ നോക്കിക്കാണുന്നു.

'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന നോവലിനു തന്നെ വയലാര്‍ അവാര്‍ഡ് ലഭിച്ചു എന്നതാണ് വലിയൊരു കാര്യമായി ഞാന്‍ കാണുന്നത്. ആത്മാംശമുള്ള നോവലുകളില്‍ ഒന്നാണ് ഇത്. എല്ലാ കൃതികളിലും എഴുത്തുകാരന്റെ ആത്മാംശമുണ്ടാകും എന്നിരുന്നാലും നമ്മുടെ ജീവിതവുമായി വളരെയധികം ഇഴചേരുന്ന സന്ദര്‍ഭം വളരെ കുറവായിരിക്കും. അത് ധാരാളമായിട്ടുള്ള കൃതിയാണ് ഇത്. എന്റെ വീടും ബന്ധുക്കള്‍ കഥാപാത്രങ്ങളായ നോവല്‍ കൂടിയാണിത്. എന്റെ ദേശമാണ് ഇത്. എന്റെ ബാല്യവും ജീവിതവും ഇതില്‍ നിറഞ്ഞുനില്ക്കുന്നു. ഒരു കാലഘട്ടത്തില്‍ മധ്യതിരുവിതാംകൂറിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും പള്ളിയും തമ്മില്‍ ഉടലെടുത്തിരുന്ന തര്‍ക്കം കുടുംബത്തിനുള്ളില്‍ സംഭവിച്ചാല്‍ എന്തായിരിക്കും അനുഭവിക്കേണ്ടിവരിക എന്നതാണ് കൃതിയുടെ പ്രമേയം. വിമോചനദൈവശാസ്ത്രം എന്ന കാഴ്ചപ്പാടിനെ ഒരു സമൂഹം ഉള്ക്കൊള്ളുന്നതെങ്ങനെയായിരിക്കും എന്നതായിരുന്നു ഈ കൃതിയിലൂടെ നടത്തിയ അന്വേഷണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..