എഴുതുന്നത് സാക്ഷാല്‍ ബഷീര്‍; അറസ്റ്റിലാവുന്നത് പാവം കെ.എം ബഷീര്‍


അനില്‍ മുകുന്നേരി

പ്രകോപനപരമായ ലേഖനങ്ങള്‍ എഴുതുന്നത് ഏത് മുഹമ്മദ് ബഷീറാണെന്ന് തിരിച്ചറിയാത്ത നിലയിലായി പോലീസ്.

കെ.എം ബഷീർ മുൻനിരയിൽ നിന്ന് രണ്ടാമത്, വൈക്കം മുഹമ്മദ് ബഷീർ

തിരുവിതാംകൂര്‍ ദിവാനായ സി.പി.രാമസ്വാമി അയ്യര്‍ക്കെതിരേ പ്രതിഷേധം ശക്തമാകുന്ന 1940 കാലം. എഴുത്തും പ്രസംഗങ്ങളുമായി ഒട്ടേറെപ്പേര്‍ സമരമുഖത്തുണ്ടായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ അന്ന് മുഹമ്മദ് ബഷീര്‍ എന്നപേരില്‍ ദിവാനെതിരേ നിരന്തരം ലേഖനങ്ങളെഴുതിവന്നു. തിരുവിതാംകൂര്‍ വിദ്യാര്‍ഥി ഫെഡറേഷന്‍ പ്രസിഡന്റും പരവൂര്‍ സ്വദേശിയുമായ മുഹമ്മദ് ബഷീറും രാമസ്വാമി അയ്യര്‍ക്കെതിരേ സമരരംഗത്തുണ്ടായിരുന്നു. പ്രകോപനപരമായ ലേഖനങ്ങള്‍ എഴുതുന്നത് ഏത് മുഹമ്മദ് ബഷീറാണെന്ന് തിരിച്ചറിയാത്ത നിലയിലായി പോലീസ്.

പലപ്പോഴും അറസ്റ്റിലായതും ജയില്‍വാസമനുഭവിച്ചതും പരവൂര്‍ സ്വദേശിയായ മുഹമ്മദ് ബഷീറാണ്. പേരിലുള്ള സാമ്യംമൂലം ഒരു നിരപരാധി ജയിലിലാകുന്ന വിവരമറിയാനിടയായ എഴുത്തുകാരന്‍ മുഹമ്മദ് ബഷീര്‍ തന്റെ പേര് പിന്നീട് വൈക്കം മുഹമ്മദ് ബഷീര്‍ എന്നാക്കിമാറ്റി. കെ.എം.മുഹമ്മദ് ബഷീറിനെത്തേടി പോലീസ് പിന്നീട് എത്തിയതുമില്ല.

സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥിവിഭാഗമായിരുന്ന വിദ്യാര്‍ഥി ഫെഡറേഷന്‍ പ്രസിഡന്റായിരുന്നു കെ.എം.ബഷീര്‍. സി.എം.സ്റ്റീഫനായിരുന്നു ജനറല്‍ സെക്രട്ടറി. സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കൃതമായതുമുതല്‍ ബഷീര്‍ പ്രവര്‍ത്തനങ്ങള്‍ സക്രിയമാക്കി. സ്വതസിദ്ധമായ പ്രസംഗശൈലികൊണ്ടുതന്നെ അദ്ദേഹം പേരെടുത്തു. ദിവാനെതിരായ പോരാട്ടങ്ങള്‍ക്കിടയില്‍ പലതവണ അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. 1938ല്‍ കൊല്ലത്ത് നടന്ന പ്രകടനത്തിന്റെപേരില്‍ പോലീസിന്റെ ക്രൂരമര്‍ദനത്തിനും ഇരയായി.

ക്വിറ്റിന്ത്യ പ്രക്ഷോഭകാലത്ത് വിദ്യാലയങ്ങള്‍തോറും സഞ്ചരിച്ച് ക്ലാസുകള്‍ ബഹിഷ്‌കരിക്കാന്‍ ബഷീര്‍ ആഹ്വാനംചെയ്തു. അതിന്റെപേരിലും അദ്ദേഹം അറസ്റ്റിലായി. ജയിലില്‍ നിരാഹാരമനുഷ്ഠിച്ച അദ്ദേഹം സി.പി.രാമസ്വാമി അയ്യര്‍ക്ക് അയച്ച കത്തും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസുമായി പിന്നീട് അകന്ന ബഷീര്‍ ഫോര്‍വേഡ് ബ്ലോക്കില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന ചെയര്‍മാനായും പ്രവര്‍ത്തിച്ചു. നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം മത്സരിച്ചു.

പരവൂര്‍ തെക്കുംഭാഗം ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളില്‍നിന്നാണ് ബഷീര്‍ പ്രാഥമികവിദ്യാഭ്യാസം നേടിയത്. കോട്ടപ്പുറം സ്‌കൂളില്‍നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നു. എന്നാല്‍ പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല. ഒടുവില്‍ അജ്മീര്‍ സര്‍വകലാശാലയില്‍നിന്നാണ് അദ്ദേഹം ഇന്റര്‍മീഡിയറ്റ് പാസായത്. 1968 ജൂണ്‍ 19നായിരുന്നു ബഷീര്‍ മരിച്ചത്. ഭാര്യ: പരേതയായ റഫീക്ക. അഭിഭാഷകനായിരുന്ന പരേതനായ സൗദത്തും പരേതയായ ഡോ. സമിയത്തുമാണ് മക്കള്‍.

Content Highlights: vaikom muhammad basheer km basheer freedom struggle involvement


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


mahsa amini

4 min

ഷിന്‍, ഷിയാന്‍, ആസാദി; മതാധികാരികളുടെ മുഖത്തുനോക്കി കരളുറപ്പോടെ അവർ വിളിച്ചു പറഞ്ഞു

Oct 2, 2022

Most Commented