എഴുതുമ്പോള്‍ മുഴുമിപ്പിക്കാന്‍ ഞാനുണ്ടാവുമോ എന്നുറപ്പില്ല; കഴിയുമ്പോള്‍ മംഗളവും ശുഭവും എഴുതും


എം.പി. പത്മനാഭന്‍

കഥകളിവിടെ അവസാനിക്കുന്നില്ല. ഇവിടെ ഒരാള്‍ കഥ പറഞ്ഞുകൊണ്ടേ ഇരിക്കുന്നു. നുണയെ നേരാക്കുന്ന കഥാവിദ്യ നാം പണ്ടേ കണ്ടതായിരുന്നു. നേരിനെ മനോഹരനുണയാക്കുന്ന മറ്റൊരു മാസ്മരവിദ്യകൂടി ഉണ്ടെന്ന് നമുക്ക് ബോധ്യമായപ്പോള്‍ നാം വിസ്മയിച്ചു.

ഫോട്ടോ: പുനലൂർ രാജൻ

വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് 28 വര്‍ഷം തികയുന്ന ചൊവ്വാഴ്ച മുന്‍ ചരമവാര്‍ഷികദിനങ്ങളെക്കാള്‍ തികച്ചും വേറിട്ട സംഗമവേദിയാവുകയാണ് ബഷീറിന്റെ വസതിയായ ബേപ്പൂര്‍ വൈലാല്‍. വിനോദസഞ്ചാരവകുപ്പിന്റെയും കോര്‍പ്പറേഷന്റെയും നേതൃത്വത്തില്‍ ഏഴരക്കോടിയുടെ ബഷീര്‍ സ്മാരകത്തിന് ശിലയിട്ടതുള്‍പ്പെടെ നാലുദിവസം നീണ്ടുനിന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ബഷീര്‍ അനുസ്മരണത്തിന്റെ ഭാഗമായി നടക്കുന്നത്.

രാവിലെ 10.30ന് അനുസ്മരണം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വൈക്കം തലയോലപ്പറമ്പില്‍ നിന്നെത്തി ബേപ്പൂര്‍ സുല്‍ത്താനായി മാറിയ ബഷീര്‍ സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്നു. വൈലാലിലേക്ക് പോവുന്ന വഴിയോരത്ത് ബീഡിയും വലിച്ചിരിക്കുന്ന വിശ്വസാഹിത്യകാരന്‍ പുറമേനിന്നെത്തുന്നവര്‍ക്കെല്ലാം വിസ്മയമായിരുന്നു. ബഷീര്‍ മരിച്ചപ്പോള്‍ ഏത് ബഷീര്‍ എന്ന് ആരും ചോദിച്ചിരുന്നില്ല. മലയാളത്തിന് ഒരേ ഒരു ബഷീര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു വൈക്കം മുഹമ്മദ് ബഷീര്‍.

1994 ജൂലായ് 5ന് അര്‍ധരാത്രിയാണ് ബഷീര്‍ മരിച്ചത്. കഥകളുടെയും മറ്റു കൃതികളുടെയും അവസാനം 'മംഗളം ശുഭം' എന്ന് എഴുതിപ്പോവുന്നതിനെക്കുറിച്ച് ബഷീര്‍ ഒരിക്കല്‍ പറഞ്ഞതിങ്ങനെ 'പേനയെടുത്ത് എഴുതുമ്പോള്‍ ഇത് മുഴുമിപ്പിക്കാന്‍ ഞാനുണ്ടാവുമോ എന്ന് എനിക്കുറപ്പില്ല. അതിനാല്‍ ഓരോ കഥയും പൂര്‍ത്തിയാവുമ്പോള്‍ സുന്ദര ഭൂഗോളത്തില്‍ പിന്നെയും ദിവസങ്ങള്‍ അനുവദിച്ചുതന്ന ദൈവത്തിന് നന്ദി പറയും. കഥയുടെ അവസാനം മംഗളവും ശുഭവും എഴുതും'.

1987ല്‍ കോഴിക്കോട് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ച ചടങ്ങില്‍ ബഷീര്‍ പറഞ്ഞു 'ഇന്ന് എന്റെ ജീവിതത്തിലെ സുദിനമാണ്. ദിനങ്ങള്‍ എല്ലാം സുദിനംതന്നെ. ജനനവും മരണവും ഒത്തുനോക്കിയാല്‍ സുദിനങ്ങള്‍ തന്നെയാണല്ലോ. സുനിശ്ചിതമായകാര്യമാണ് മരണം. എങ്കിലും അതോര്‍ത്ത് നമ്മളാരും കരയാറില്ല. പതിവിന്‍പടി ജീവിക്കുകയാണ്.

പലദേശങ്ങളില്‍ അലഞ്ഞ് സ്വന്തംനാടായ കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍ ആകെയുണ്ടായിരുന്ന പേനകൊണ്ട് ജീവിക്കാന്‍ ഒരുജോലി എന്ന നിലയില്‍ എഴുതിത്തുടങ്ങി എന്നാണ് ബഷീര്‍ പറയുന്നത്. ''കുഴിമടിയന്മാരായ ബഡുക്കൂസുകള്‍ക്ക് പറ്റിയ പണിയായിട്ടാണ് സാഹിത്യം താന്‍ തിരഞ്ഞെടുത്തത് എന്നുപറയുന്ന ബഷീര്‍തന്നെയാണ് അനുഭവങ്ങള്‍ 'ച്ചിരിപ്പിടിയോളമുണ്ടല്ലോ അവനെയൊക്കെ കാച്ചിയാല്‍മതി'' എന്നും പറയുന്നത്.

നര്‍മങ്ങളിലൂടെ മലയാളഭാഷയില്‍ പ്രത്യേകമൊരു ശൈലിതന്നെ ബഷീര്‍ സൃഷ്ടിച്ചിരുന്നു. 'ഇമ്മിണി ബല്യ ഒന്നും', 'സ്ഥലത്തെ പ്രധാന ദിവ്യനും', 'ഭൂമിയുടെ നടുമധ്യേ'യെല്ലാം ബഷീര്‍ശൈലിയുടെ ഉദാത്തമായ ഉദാഹരണങ്ങളാണ്. ബഷീര്‍ വെറുമൊരു സാഹിത്യകാരന്‍ മാത്രമായിരുന്നില്ല, അതിലപ്പുറംവളര്‍ന്ന വിസ്മയമായിരുന്നുവെന്നും ചെറിയചെറിയ വാക്കുകളിലൂടെ മഹാപ്രപഞ്ചം സൃഷ്ടിച്ച വലിയ മനുഷ്യനായിരുന്നുവെന്നുമാണ് ബഷീര്‍ വിടപറഞ്ഞപ്പോള്‍ എം.പി. വീരേന്ദ്രകുമാര്‍ അനുസ്മരിച്ചത്.

ജീവിതത്തില്‍ തിക്തമായ അനുഭവങ്ങളും വേദനകളും ഏറ്റുവാങ്ങിയപ്പോഴും മനുഷ്യന്റെ നന്മയെ കണ്ടെത്താനാണ് ബഷീര്‍ ശ്രമിച്ചത്. ജാതിയും മതവും വര്‍ഗവും അങ്ങനെ പലതും മനസ്സുകളില്‍ ഭിത്തികള്‍ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ആ ഭിത്തികള്‍ക്കപ്പുറം മനുഷ്യമനസ്സിന്റെ നന്മയെയും സൗന്ദര്യത്തെയും കാണാന്‍ കഴിഞ്ഞതാണ് ബഷീറിന്റെ സവിശേഷതയെന്നാണ് വീരേന്ദ്രകുമാര്‍ പറഞ്ഞത്.

''കഥകളിവിടെ അവസാനിക്കുന്നില്ല. ഇവിടെ ഒരാള്‍ കഥ പറഞ്ഞുകൊണ്ടേ ഇരിക്കുന്നു. നുണയെ നേരാക്കുന്ന കഥാവിദ്യ നാം പണ്ടേ കണ്ടതായിരുന്നു. നേരിനെ മനോഹരനുണയാക്കുന്ന മറ്റൊരു മാസ്മരവിദ്യകൂടി ഉണ്ടെന്ന് നമുക്ക് ബോധ്യമായപ്പോള്‍ നാം വിസ്മയിച്ചു. കഥകള്‍ കേട്ട് കഥപറയുന്ന ആള്‍ നമ്മുടെ മനസ്സില്‍ കഥയായിമാറി''. ബഷീറിന്റെ മരണപ്പിറ്റേന്ന് എം.ടി. വാസുദേവന്‍ നായര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

Content Highlights: vaikom muhammad basheer death anniversary

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented